മനുഷ്യൻ ജീവിക്കുന്നത് ഇന്നലെകളിലോ നാളെകളിലോ അല്ല; വർത്തമാനകാലത്തിൽ മാത്രം ജീവിക്കുന്നവരാണ് മനുഷ്യർ. കഴിഞ്ഞവയെപ്പറ്റി സങ്കടപ്പെടാതെ, വരാനിരിക്കുന്നവയെപ്പറ്റി ആകുലപ്പെടാതെ, ദൈവം ഇന്നത്തെ ദിവസം നമുക്കായി ഒരുക്കിയിരിക്കുന്ന നിരവധിയായ സൌഭാഗ്യങ്ങളിലേക്ക് കണ്ണുകൾ തുറക്കുവാനുള്ള ക്ഷണമാണ് ഇന്നത്തെ വചനഭാഗം. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ.

എല്ലാം പിതാവിൽനിന്നു പ്രതീക്ഷിക്കുന്ന മക്കളുടെ ആശ്രയബോധമാണ് ഈ യാചനയിൽ വെളിപ്പെടുന്നത്. നമുക്ക് ജീവൻ നൽകുന്ന പിതാവ് തന്നെയാണ് നമുക്കാവശ്യമായ ഭൗമികവും അധ്യാത്മികവുമായ എല്ലാ നന്മകളുടെയും ഉറവിടം. എന്നാൽ, എല്ലാം ദൈവം തരട്ടെ എന്നു പറഞ്ഞ് അലസരായി ഇരിക്കാനുള്ള ഒരു ആഹ്വാനമല്ല ഈ പ്രാർത്ഥന. മറിച്ച്, എല്ലാം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ പ്രാർത്ഥിക്കുകയും എല്ലാം നിങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്ന മട്ടിൽ അധ്വാനിക്കുകയും ചെയ്യുക

നാം നമ്മുടെ ജോലി ചെയ്തു കഴിഞ്ഞാലും ആഹാരം പിതാവിന്റെ ദാനമാണ്. ഭൌമീകമായ ആഹാരത്തോടൊപ്പം, നിത്യജീവന്റെ അപ്പത്തിനുവേണ്ടിയുള്ള അടങ്ങാത്ത വിശപ്പിനേയും ഈ പ്രാർത്ഥന ലക്ഷ്യമിടുന്നുണ്ട്. നാളെയെക്കുറിച്ചു ആകുലപ്പെട്ടു ദൈവം നമുക്ക് നല്കിയിരിക്കുന്ന ഇന്നത്തെ ദിവസം നശിപ്പിച്ചു കളയാതെ, എല്ലാകാര്യങ്ങളിലും അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുന്നവരാകാനുള്ള കൃപക്കായി പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്