ദൈവത്തിന്റെ എല്ലാ പദ്ധതികളും സ്നേഹത്തിൽ അധിഷ്ടിതമാണ്; എല്ലാ മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും വചന സത്യത്തിലേക്കുള്ള അറിവിലേക്ക് വരണമെന്നുമാണ് പിതാവായ ദൈവത്തിന്റെ ഹിതം. ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ എന്നതാണ് അവിടുത്തെ കല്പന. സ്നേഹം നിറഞ്ഞ ദൈവീക പദ്ധതി സ്വർഗ്ഗത്തിൽ ഇപ്പോൾ തന്നെ ആയിരിക്കുന്നതുപോലെ ഭൂമിയിലും പൂർണ്ണമായി യാഥാർഥ്യമാക്കണമേ എന്നാണ് ഈ പ്രാർത്ഥന കൊണ്ട് ഉദേശിക്കുന്നത്. ദൈവതിരുമനസ്സിനു വിധേയപ്പെടുവാനുള്ള തീഷ്ണമായ ആഗ്രഹമാണ് ഈ പ്രാർത്ഥന.

“പിതാവേ എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ എന്ന ഈശോയുടെ തീവ്രവേദനയിൽ മുഴുകി തീഷ്ണമായുള്ള പ്രാർത്ഥനയാണ് ദൈവതിരുമനസ്സ് അനുസരിക്കുന്നതിൽ നമുക്ക് മാതൃകയാകേണ്ടത്. അങ്ങയുടെ രാജ്യം വരണമേ എന്ന് പ്രാർത്ഥിക്കുമ്പോൾ ഈശോ നമ്മെ പിതാവിന്റെ മഹത്വത്തിലേക്ക് അടുപ്പിക്കുന്നു. വിശ്വാസത്തിൽ സ്ഥിരീകരിക്കപ്പെടാനും, പ്രത്യാശയാൽ നിറയപ്പെടാനും, സ്നേഹത്താൽ ജ്വലിക്കപ്പെടാനും ഈ സ്തുതിപ്പുകൾ നമ്മെ സഹായിക്കുന്നു. ഈ യാചനകളിലൂടെ ദൈവഹിതം എന്തെന്നു വിവേചിച്ചറിയുന്നതിനും നമുക്ക് സാധിക്കുന്നു.

ജീവിതത്തിൽ നാം ഒരോരുത്തരുടെയും പ്രാർത്ഥന മാത്രമല്ല നമ്മളുടെ പ്രവർത്തികളും ദൈവമഹത്വത്തിന് അനുസരിച്ചു ഉള്ളതായിരിക്കണം. ജീവിതത്തിൽ എല്ലാക്കാര്യങ്ങളിലും ദൈവത്തെ അന്വേഷിക്കുവാനും, അതിൽ പരാജയപ്പെടുന്ന അവസരങ്ങളിൽ ബലഹീനതകൾ അംഗീകരിച്ച്, തെറ്റുകൾ ഏറ്റുപറഞ്ഞ് ദൈവിക പദ്ധതിയിൽ ജീവിക്കാനും നമ്മൾക്ക് ആകണം. ദൈവരാജ്യത്തിന് അനുസൃതമായി ദൈവിക പദ്ധതിയിൽ നിലനിൽക്കാനുള്ള ആവശ്യമായ കൃപ ദൈവം ധാരാളമായി നമുക്കെല്ലാവർക്കും നൽകുന്നുണ്ട്. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ. 🙏🏻

Phone 9446329343

നിങ്ങൾ വിട്ടുപോയത്