കർത്താവിന്റെ ദിനം കള്ളനെപ്പോലെ വരും എന്നാണ് തിരുവചനം പറയുന്നത്, ആയതിനാൽ കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവാനാണ് തിരുവചനം പ്രതിപാദിക്കുന്നത്. സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. .”

വ്യവസ്ഥകളില്ലാത്ത സ്നേഹമാണ് ദൈവത്തിന്റെത്. അതുകൊണ്ടുതന്നെ, നാം ആരും തന്നെ സ്നേഹിക്കണമെന്നും അന്വേഷിക്കണമെന്നും ദൈവം നിർബ്ബന്ധം പിടിക്കുന്നുമില്ല. പാപം ചെയ്ത് കളകളുടെ കൂട്ടത്തിൽ ഒരു വ്യക്തി അകപ്പെടുമ്പോൾ, അയാളെ ഉടനെതന്നെ ശിക്ഷിക്കുകയോ, പിഴുതെറിയുകയോ അല്ല ദൈവം ചെയ്യുന്നത്. അങ്ങനെയുള്ളവരെയും നല്ലവർക്കൊപ്പം തന്റെ സംരക്ഷണത്തിന്റെ ചിറകിൻകീഴിൽ വളരാൻ അനുവദിക്കുകയാണ് ദൈവം ചെയ്യുന്നത്. അവർ ഏതവസരത്തിലും പാപം ഉപേക്ഷിച്ചു തന്നിലേയ്ക്ക് തിരികെ വന്നേക്കാമെന്നുളള പ്രത്യാശയാണ്, ക്ഷമയോടെ കാത്തിരിക്കാൻ ദൈവത്തെ പ്രചോദിപ്പിക്കുന്നത്.

ദൈവം എക്കാലവും, വരാനിരിക്കുന്നവയെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ മനുഷ്യന് തിരുവചനങ്ങളിലൂടെയും, പല വിധ അടയാളങ്ങളിലൂടെയും നല്കിയിരുന്നു. കേവലം ഒരു കഥാപുസ്തകം പോലെ വിശുദ്ധ ഗ്രന്ഥത്തെ കണക്കാക്കുന്ന വ്യക്തികളാവരുത് നമ്മൾ. നമ്മെ ദുരിതങ്ങളിൽനിന്നു മോചിപ്പിക്കാനും പുതുജീവൻ പ്രദാനം ചെയ്യാനും കഴിവുള്ള ദൈവവചനത്തെ ഹൃദയത്തിൽ സ്വീകരിച്ച് അധരം കൊണ്ട് ഏറ്റുപറയാൻ നമുക്കാവണം. അതിനു തടസ്സമായി നമ്മിലുള്ള പാപത്തിന്റെയും സംശയത്തിന്റെയും ലജ്ജയുടെയും ഭയത്തിന്റെയും കെട്ടുകളഴിക്കാൻ ദൈവാത്മാവിന്റെ അഭിഷേകത്തിനായി പ്രാർത്ഥിക്കാം.

Phone 9446329343

നിങ്ങൾ വിട്ടുപോയത്