Category: My spirit rejoices in God my Saviour(Luke 1:47)

കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു.(ഗലാത്തിയാ 4 : 4)|When the fullness of time had come, God sent forth his Son, born of woman, born under the law (Galatians 4:4)

ലോകത്തെ വിധിക്കുവാൻ അല്ല, രക്ഷിക്കുവാനാണ് കാലത്തിന്റെ സമ്പൂർണ്ണത വന്നപ്പോൾ, യേശുക്രിസ്തു സ്ത്രീയിൽ നിന്ന് ജാതനായത്. പഴയ നിയമകാലത്ത് നാം എല്ലാവരും നിയമത്തിന് (ന്യായപ്രമാണം) കീഴിലായിരുന്നു. എന്നാൽ നിയമ ഗ്രന്ഥത്തിൽ പറയുന്നതൊന്നും ആർക്കും പാലിക്കാൻ സാധിച്ചില്ല.(ഗലാത്തിയാ 3:24) നിയമഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും…

പരിശുദ്‌ധാത്‌മാവ്‌ നിന്റെ മേല്‍ വരും; അത്യുന്നതന്റെ ശക്‌തി നിന്റെ മേല്‍ ആവസിക്കും. (ലൂക്കാ 1:35) |The Holy Spirit will come upon you, and the power of the Most High will overshadow you(Luke 1:35)

ലോകചരിത്രത്തിൽ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് കന്യകയായ സ്ത്രീ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നുള്ളത് മനുഷ്യബുദ്ധിയിൽ അസാധ്യമാണ് എന്നാൽ ദൈവത്താൽ സാധ്യമാണ്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും എന്നാൽ പരിശുദ്ധാത്മാവിനെ ശക്തിയാൽ എല്ലാം സാധ്യമാണ്. രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിര്‍ണ്ണായകമായ സ്ഥാനത്തെ…

നീ സ്തീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം(ലൂക്കാ 1:42)|Blessed are you among women, and blessed is the fruit of your womb!(Luke 1:42)

യേശുവിന്റ മാതാവാകുവാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശന സമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും…

നീ ഭയപ്പെടേണ്ട ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു.(ലൂക്കാ 1:30)|Do not be afraid, for you have found favor with God.(Luke 1:30)

ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി, “കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും.…

അവിടുത്തെ ഭക്‌തരുടെമേല്‍ തലമുറകള്‍ തോറും അവിടുന്ന്‌ കരുണ വര്‍ഷിക്കും.(ലൂക്കാ 1:50)|His mercy is for those who fear him from generation to generation. (Luke 1:50)

ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ ഈ അനുഗ്രഹങ്ങൾ പിന്നീട് വരുംതലമുറകളിലേക്ക് നീളുന്ന അനുഗ്രഹമായും ദൈവവചനം പ്രതിപാദിക്കുന്നു. ദൈവം കൂടെയുണ്ട് എന്ന അടിയുറച്ച വിശ്വാസമാണ് പഴയ…

അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വംഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം(ലൂക്കാ 2:14)|Glory to God in the highest, and on earth peace among those with whom he is pleased (Luke 2:14)

തലമുറകളോടുള്ള ദൈവത്തിന്റെ വാഗ്ദാനമായ രക്ഷകൻ ബേത്ലെഹെമിന്റെ വർണ്ണ പകിട്ടുകളിൽ നിന്നും അകലെ ഒരു കാലിത്തൊഴുത്തിൽ ഭൂജാതനായി. സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ ഏകജാതനും മഹത്വത്തിൽ പിതാവിനു സമനുമായ ആ ശിശുവിനെ കാണാനും ആരാധിക്കാനും കാഴ്ചകൾ അർപ്പിക്കാനും ആ പുൽത്തൊട്ടിലിനു മുൻപിൽ ജനലക്ഷങ്ങൾ തിക്കും…

എന്റെ ചിത്തം എന്റെ രക്‌ഷകനായ ദൈവത്തില്‍ ആനന്‌ദിക്കുന്നു.(ലൂക്കാ 1:47)|My spirit rejoices in God my Saviour(Luke 1:47)

ഭാവിജീവിതത്തിനായി നിരവധി പദ്ധതികൾ നാം വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന സ്വപ്‌നങ്ങൾ ക്ഷണനേരം…

നിങ്ങൾ വിട്ടുപോയത്