ലോകചരിത്രത്തിൽ കേട്ടിട്ടില്ലാത്ത ഒരു കാര്യമാണ് കന്യകയായ സ്ത്രീ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി എന്നുള്ളത് മനുഷ്യബുദ്ധിയിൽ അസാധ്യമാണ് എന്നാൽ ദൈവത്താൽ സാധ്യമാണ്. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കുവാൻ പറ്റാത്ത പല കാര്യങ്ങളും ഉണ്ടാകും എന്നാൽ പരിശുദ്ധാത്മാവിനെ ശക്തിയാൽ എല്ലാം സാധ്യമാണ്. രക്ഷാകരചരിത്രത്തില്‍ പരിശുദ്ധാത്മാവിന്‍റെ നിര്‍ണ്ണായകമായ സ്ഥാനത്തെ വിശുദ്ധഗ്രന്ഥം സവിശേഷമായി ഊന്നിപ്പറയുന്നുണ്ട്. രൂപരഹിതവും ശൂന്യവുമായ അനാദിയിലെ ആഴങ്ങള്‍ക്കുമീതെ ചലിച്ചുകൊണ്ടിരുന്ന ദൈവാത്മാവാണ് സകലസൃഷ്ടി കര്‍മ്മത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഉല്‍പത്തിഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നുണ്ട്

പ്രവാചകൻമാരായ സകലപൂര്‍വ്വികരോടുമുള്ള ദൈവത്തിന്‍റെ വാഗ്ദാനം നിറവേറ്റിയത് പരിശുദ്ധാത്മാവാണ്. പ്രവാചകന്മാരിലൂടെ കാലാകാലങ്ങളില്‍ ദൈവികസന്ദേശം ദൈവജനത്തിനു നല്‍കിയതും പരിശുദ്ധാത്മാവാണ്. ചുരുക്കത്തില്‍ പന്തക്കുസ്താദിനത്തില്‍ മാത്രം രംഗപ്രവേശം ചെയ്ത ദൈവമല്ല പരിശുദ്ധാത്മാവ്. രക്ഷാകര ചരിത്രത്തിലുടനീളം അവിടുത്തെ നിറഞ്ഞ സാന്നിധ്യമുണ്ടായിരുന്നു. യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും പ്രവർത്തിക്കുന്നത്. വിശുദ്ധഗ്രന്ഥം ദൈവനിവേശിതമായി രചിച്ചതും, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ക്കു ശക്തിനല്‍കുന്നതും ദൈവമക്കളുടെ പരിശുദ്ധിയെ പരിരക്ഷിക്കുന്നതും പരിശുദ്ധാത്മാവായ ദൈവമാണ്.

പരിശുദ്ധാത്മാവിന്റെ കൂടുതൽ നിറവ് ലഭിക്കുമ്പോൾ ദൈവഭക്തി, ദൈവഭയം തുടങ്ങിയവയിലും നാം വളരും. പാപബോധവും പശ്ചാത്താപവും ലഭിക്കും . അനുതപിച്ച് നാം പാപമോചനം നേടും. അതുവഴി ആത്മീയവും മാനസികവും ചിലപ്പോൾ ശാരീരികവുമായ ഒരുപാട് കെട്ടുപാടുകളിൽനിന്ന് നമ്മൾ സ്വതന്ത്രരാകും. പരിശുദ്ധാത്മാവിന്റെ ഫലങ്ങളായ സ്‌നേഹം ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, സൗമ്യത, ആത്മസംയമനം തുടങ്ങിയവ നമ്മിൽ നിറയുമ്പോൾ ഒരുപാട് ആന്തരികമുറിവുകൾക്ക് സൗഖ്യം ഉണ്ടാകും. അങ്ങനെ ചിന്തിക്കുമ്പോൾ മനസിലാക്കാം, പരിശുദ്ധാത്മാവിന്റെ അഭിഷേകം നമ്മിൽ നിറയുമ്പോൾ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധികളിൽ നമുക്ക് ശക്‌തി പ്രാപിക്കുവാൻ സാധിക്കും. അതോടുകൂടി നമ്മൾ കൂടുതൽ സ്വാതന്ത്ര്യത്തിലേക്കും സൗഖ്യത്തിലേക്കും കടന്നുവരും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്