ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. സമയത്തിന്റെ പൂർണ്ണതയിൽ ദൈവം തന്റെ വാഗ്ദാനം നിറവേറി, “കന്യക ഗർഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവൻ ഇമ്മാനുവേൽ എന്നു വിളിക്കപ്പെടും” (ഏശയ്യാ 7:14). പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ തേടി ഭൂമിയിലേക്കു വന്നു.

പാലസ്തീനായിലെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ ജനിച്ചുവളർന്ന ഒരു യുവതിയുടെ “ഇതാ കർത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ!” എന്ന വാക്കുകളിലൂടെ സ്വർഗ്ഗവും ഭൂമിയും തമ്മിലുള്ള അതിർവരമ്പുകൾ തുടച്ചു നീക്കപ്പെട്ടു; വചനം മാംസമായി. ദൈവഹിതത്തിനു പൂർണ്ണമായും കീഴ് വഴങ്ങി തന്റെ വിളി ഉൾക്കൊള്ളാൻ മറിയം തയ്യാറായപ്പോഴാണ് രക്ഷാകരപദ്ധതി ഭൂമിയിൽ പ്രാവർത്തികം ആകാൻ തുടങ്ങിയത്. സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ഒരവശ്യ ഘടകമാണ്. മറിയത്തെപ്പോലെതന്നെ നമോരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, ആ മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ നമുക്ക് സാധിക്കുന്നുണ്ടോ?

ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിച്ചെങ്കിൽ മാത്രമേ ദൈവത്തിന്റ കൃപ നമ്മിലേക്ക് വ്യാപരിക്കുകയുള്ളു. ആ കാലഘട്ടത്തിൽ കല്യാണ നിശ്ചയം കഴിഞ്ഞ പെൺകുട്ടി പരിശുദ്ധാത്മാവിനാൽ ഗർഭിണിയാകും എന്നു പറഞ്ഞപ്പോൾ അവളുടെ ആശങ്കകൾ എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നാൽ ദൈവത്തിൻറെ കൃപ നിറഞ്ഞപ്പോൾ അവൾ ശക്തിപ്രാപിച്ചു അതുപോലെ ജീവിതത്തിൽ പ്രതിസന്ധിയുടെ കാലഘട്ടങ്ങളിൽ തളരാതെ നമ്മുക്കും ദൈവകൃപ പ്രാപിക്കാം അതിനായി നമ്മളെ തന്നെ കർത്താവിൻറെ കരങ്ങളിൽ ഏൽപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്