ദൈവത്തിന്റ കരുണയാൽ ദൈവഭക്തനെ ദൈവം അനുഗ്രഹിക്കുന്നു ഉദരഫലം നൽകുന്ന ഭാര്യയും, ധാരാളം മക്കളും കർത്താവിന്റെ അനുഗ്രഹവുമാണ് ഭക്തന് വാഗ്‌ദാനം ചെയ്യപ്പെടുന്നത്. വ്യക്തിപരമായ ഈ അനുഗ്രഹങ്ങൾ പിന്നീട് വരുംതലമുറകളിലേക്ക് നീളുന്ന അനുഗ്രഹമായും ദൈവവചനം പ്രതിപാദിക്കുന്നു. ദൈവം കൂടെയുണ്ട് എന്ന അടിയുറച്ച വിശ്വാസമാണ് പഴയ നിയമത്തിൽ ജോസഫിന്റെ ജീവിതം അനുഗ്രഹമാക്കിമാറ്റിയത്. നിന്നെ ഞാൻ അനുഗ്രഹിക്കും… അങ്ങനെ നീ ഒരു അനുഗ്രഹമായിരിക്കും’ എന്ന അനുഗ്രഹവാഗ്ദാനം നമ്മുടെ കുടുംബങ്ങൾക്കും അവകാശപ്പെട്ടതാണ്. ഈ വാഗ്ദാനം പ്രാപിക്കാൻ അനുഗ്രഹ വഴികളിലൂടെ നാം നടക്കണം.

ദൈവം ഒരു കുഞ്ഞിനെ ഒരു കുടുംബത്തിലേക്ക് നൽകുമ്പോൾ ആ കുഞ്ഞിനെ മാത്രമായിട്ടല്ല നൽകുന്നത്. ആ കുഞ്ഞിനെ വളരാൻ ആവശ്യമായ സാഹചര്യങ്ങളും കൂടിയാണ് നൽകുന്നത്. ആ കുഞ്ഞിനോടൊപ്പം അനുഗ്രഹങ്ങള്‍ കൂടിയാണ് നല്‍കുന്നത്. ആ കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് മാതാപിതാക്കൾ ചിന്തിക്കേണ്ട വിഷയം തന്നെയാണ്. എന്നാൽ അതോർത്ത് ആകുലപ്പെടേണ്ടതില്ല. ആ കുഞ്ഞിനെ എന്തൊക്കെയാണ് ആവശ്യമുള്ളത് എന്ന് ദൈവത്തിന് നന്നായിട്ടറിയാം. അത് ദൈവം ആ കുടുംബത്തിന് പ്രദാനം ചെയ്യും. വിശുദ്ധ ഗ്രന്ഥവും വലിയ കുടുംബങ്ങളെ ദൈവാനുഗ്രഹത്തിന്റെ അടയാളമായിട്ടാണ് ദർശിക്കുന്നത്. മക്കളാണ് യഥാർത്ഥത്തിൽ വിവാഹത്തിന്റെ സര്‍വോത്കൃഷ്ടമായ ദാനവും അവരുടെ മാതാപിതാക്കൾക്കു ഏറ്റവും വലിയ നന്മ പ്രദാനം ചെയ്യുന്നതും

ലോകസുവിശേഷവത്ക്കരണത്തിൽ ഏറ്റവും വലിയ പങ്കുവഹിക്കാൻ കഴിയുന്നത് കുടുംബങ്ങൾക്കാണ്. കൂടുതൽ മക്കൾക്ക് ജന്മം ജന്മം നൽകുകയും ആ മക്കളെ ബാല്യം മുതലേ ആഴമായ ക്രൈസ്തവ വിശ്വാസത്തിൽ വളർത്തുകയും ചെയ്യാൻ ക്രിസ്തീയ കുടുംബങ്ങൾ തയ്യാറാകണം. ഇപ്രകാരം ചെയ്യുന്നതിലൂടെ കുടുംബങ്ങൾ കൂടുതലായി അനുഗ്രഹിക്കപ്പെടും. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്