തലമുറകളോടുള്ള ദൈവത്തിന്റെ വാഗ്ദാനമായ രക്ഷകൻ ബേത്ലെഹെമിന്റെ വർണ്ണ പകിട്ടുകളിൽ നിന്നും അകലെ ഒരു കാലിത്തൊഴുത്തിൽ ഭൂജാതനായി. സ്രഷ്ടാവും പരിപാലകനുമായ ദൈവത്തിന്റെ ഏകജാതനും മഹത്വത്തിൽ പിതാവിനു സമനുമായ ആ ശിശുവിനെ കാണാനും ആരാധിക്കാനും കാഴ്ചകൾ അർപ്പിക്കാനും ആ പുൽത്തൊട്ടിലിനു മുൻപിൽ ജനലക്ഷങ്ങൾ തിക്കും തിരക്കും കൂട്ടിയില്ല. എല്ലാവരും ഉറങ്ങുമ്പോഴും കണ്ണുതുറന്നിരുന്ന ആട്ടിടയരുടെമേൽ കർത്താവിന്റെ മഹത്വം പ്രകാശിച്ചപ്പോൾ യേശുവിനെ സ്തുതിക്കുന്ന സ്വർഗ്ഗീയ ഗണങ്ങളെ അവർ ദർശിച്ചു.

ആട്ടിടയൻമാർ തങ്ങൾക്കു ലഭിച്ച വെളിപ്പെടുത്തലുകൾ വിശ്വസിക്കാൻ തയ്യാറായപ്പോൾ, ആടുകളെ വയലിൽ വിട്ടിട്ട് “അവർ അതിവേഗം പോയി മറിയത്തെയും ജോസഫിനെയും പുൽത്തൊട്ടിയിൽ കിടക്കുന്ന യേശുവിനെയും കണ്ടു”. അങ്ങിനെ, ജോസഫിനും മറിയത്തിനും ശേഷം ദൈവത്തെ കണ്ണുകൾകൊണ്ട്‌ കാണുന്ന മനുഷ്യരായി അവർ മാറി. നാം ഓരോരുത്തർക്കും ആട്ടിടയൻമാരെ പോലെ ജീവിതത്തിൽ കർത്താവിനെ ദർശിക്കാൻ സാധിക്കുന്നുണ്ടോ? ബൈബിൾ ചരിത്രം പറയുന്നത് യഹൂദപാരമ്പര്യത്തിൽ ഒരു കുഞ്ഞു അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് പിറന്നു വീഴുമ്പോൾ കുഞ്ഞിനെ സംഗീതം കേൾപ്പിക്കുക എന്നൊരു പതിവ് ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

യഹൂദപാരമ്പര്യത്തിൽ നിന്ന് ജനിച്ച യേശുവിന് മാതാപിതാക്കളായ ജോസഫിനു മറിയത്തിനും അങ്ങനെ ഒരു സംഗീതം കേൾപ്പിക്കാനുള്ള ഒരു സാഹചര്യം ഒരുക്കാൻ കഴിവില്ലായിരുന്നു. എന്നാൽ ദൈവപുത്രനായ യേശു ഭൂമിയിൽ പിറന്നു വീണപ്പോൾ ഭൂമിയിൽ സംഗീതം ഒരുക്കാൻ ദൈവത്തിന്റ സൈനിക വ്യൂഹം ഭൂമിയിൽ ആലപിച്ച സംഗീതം ആണ് അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വംഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം എന്ന്ബൈബിൾ ചരിത്രകാരൻമാർ പറയുന്നു. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്