ഭാവിജീവിതത്തിനായി നിരവധി പദ്ധതികൾ നാം വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതിവച്ചിരിക്കുന്ന സ്വപ്‌നങ്ങൾ ക്ഷണനേരം കൊണ്ട് അപ്രത്യക്ഷമാകുന്ന ഒരു സാഹചര്യം നമ്മുടെയെല്ലാം മനസ്സിന്റെ പിന്നാമ്പുറങ്ങളിൽ ഭീതി വിതച്ചുകൊണ്ട് സദാ നമ്മോടൊപ്പം ഉണ്ട്. നമ്മുടെ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി കാര്യങ്ങൾ നടക്കാതെ വരുമ്പോൾ അതേചൊല്ലി വളരെയധികം നിരാശപ്പെടുകയും സങ്കടപ്പെടുകയും ചെയ്യുന്നവർ നമ്മുടെ ഇടയിൽ ധാരാളമുണ്ട്.

ജീവിതത്തിൽ തിരിച്ചടികൾ ലഭിക്കുന്ന അവസരങ്ങളിൽ പലപ്പോഴും മറക്കുന്ന ഒന്നാണ്, നമ്മെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവത്തിലുള്ള ആശ്രയം. തകർച്ചകളിൽ യാതൊരു വിധത്തിലുള്ള മാനുഷീക വികാരങ്ങളും പാടില്ല എന്നല്ല കഷ്ടപ്പാടുകളോടുള്ള നമ്മുടെ പ്രതികരണം ഒരിക്കലും നമ്മെ ദൈവത്തിൽനിന്നും അകറ്റുന്ന വിധത്തിലുള്ളവ ആയിരിക്കരുത്. എന്തൊക്കെ പ്രശ്നങ്ങൾ ജീവിതത്തിൽ ഉണ്ടായാലും നാം ദൈവത്തിൽ പൂർണ്ണ വിശ്വാസമർപ്പിക്കുകയും നമ്മുടെ ഹൃദയം കർത്താവിൽ ആനന്ദിക്കുകയും ചെയ്യണം. പാലത്സ്തീനായിലെ കർഷക കുടുംബത്തിൽ ജനിച്ച യഹൂദ യുവതിയായ മറിയം, വിവാഹിതയാകാതെ സ്ത്രീകൾ ഗർഭംധരിക്കുന്നത് വളരെ കഠിനമായ ശിക്ഷക്ക് കാരണമായിരുന്ന ആ കാലഘട്ടത്തിൽ, പരിശുദ്ധാത്മാവിനാൽ ഗർഭിണിയാകുമെന്ന് ദൈവദൂതൻ പറഞ്ഞപ്പോൾ തികച്ചും ഭയപ്പെടാതെ ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ചു.

ജീവിതത്തിൽ ഏതു പ്രതികൂല സാഹചര്യങ്ങളിലും നാം ഓരോരുത്തർക്കും പറയാൻ സാധിക്കണം നമ്മുടെ ഹൃദയം കർത്താവിൽ സന്തോഷിക്കും എന്ന്. നമ്മുടെ ജീവിതത്തിലെ ഏതു പ്രതികൂല സാഹചര്യങ്ങളിലും നമുക്ക് സന്തോഷം പകർന്നു നൽകുന്നത് പരിശുദ്ധാത്മാവാണ്. സന്തോഷത്തിലും ദുഃഖത്തിലും നാം ഓരോരുത്തർക്കും കർത്താവിൽ സന്തോഷിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്