ജീവിതത്തിൽ മനുഷ്യരായ നമുക്ക്‌ തരണം ചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്‌. ഉദാഹരണത്തിന്‌, പ്രിയപ്പെട്ടവരെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നുംവിധം കുടുംബജീവിതം പ്രതിസന്ധിയിലായിരിക്കാം. ഒരുപക്ഷേ നമ്മുടെ ജീവിതസാഹചര്യങ്ങൾ പ്രതീക്ഷയറ്റതായിരിക്കാം. നിസ്സഹായതയും നിരാശയും നമുക്ക്‌ അനുഭവപ്പെടുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ നമുക്ക്‌ എന്തു ചെയ്യാനാകും? അസാധ്യമായ” പല കാര്യങ്ങളും നമ്മുടെ ജീവിതത്തിൽ സാധ്യമാക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവിനു കഴിയും.

പ്രപഞ്ചത്തിലെ ഏറ്റവും പ്രബലമായ ശക്തിയാണ്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌. യാതൊരു സാങ്കേതികവിദ്യ ഉപയോഗിച്ചും അതിനെ അളക്കാനാകില്ല. സ്വന്തശക്തിയാൽ ചെയ്യാൻ സാധിക്കാത്ത കാര്യങ്ങൾ പരിശുദ്ധാത്മാവിന്റെ സഹായത്താൽ നമുക്ക്‌ ചെയ്യാനാകും. 90 വയസ്സുണ്ടായിരുന്ന സാറായോട്‌ ‘നീ ഗർഭം ധരിച്ച്‌ ഒരു മകനെ പ്രസവിക്കും’ എന്നു പറഞ്ഞപ്പോൾ അവൾ ചിരിച്ചുപോയി. പക്ഷേ, അങ്ങനെ സംഭവിച്ചു എന്നതിന്റെ തെളിവാണ്‌ ഇസ്രായേൽ ജനത. വലിയൊരു മത്സ്യം ഒരു മനുഷ്യനെ വിഴുങ്ങി. മൂന്നുദിവസം മൽസ്യത്തിന്റ ഉള്ളിൽ കഴിഞ്ഞ യോനാ പ്രവാചകൻ ജീവനോടെ പുറത്തിറങ്ങി തന്റെ അനുഭവം രേഖപ്പെടുത്തിവെച്ചു. അതുപോലെ കന്യകയായ സ്ത്രീ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി ഇതെല്ലാം മനുഷ്യബുദ്ധിയിൽ അസാധ്യമാണ് എന്നാൽ ദൈവത്താൽ സാധ്യമാണ്.

ഒരു വ്യക്തി സർവശക്തനായ ദൈവത്തിൽ വിശ്വസിച്ചാൽ അസാധ്യമെന്നു തോന്നുന്ന പല ദുർഘടങ്ങളും തരണംചെയ്യാൻ അയാൾക്കു സാധിക്കുമെന്ന്‌ തിരുവചനം പറയുന്നു. നമ്മുടെ ജീവിതത്തിൽ അസാദ്ധ്യമായ കാര്യങ്ങൾ നടക്കാൻ ദൈവത്തിൽ വിശ്വാസം വേണ്ടേ എന്നു നിങ്ങൾ ചോദിച്ചേക്കാം. അതു സത്യമാണ്‌. “വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” എന്നു ഹെബ്രായർ 11:6 ൽ തിരുവചനം പറയുന്നു. നമ്മുടെ അസാധ്യമായ കാര്യങ്ങളെ ദൈവ കരങ്ങളിൽ സമർപ്പിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്