Category: ശുഭദിന സന്ദേശം

സത്യാത്‌മാവിനെ സ്വീകരിക്കാന്‍ ലോകത്തിനു സാധിക്കുകയില്ല. കാരണം, അത്‌ അവനെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. (യോഹന്നാന്‍ 14: 17)|Even the Spirit of truth, whom the world cannot receive, because it neither sees him nor knows him.(John 14:17)

ജീവൻ നൽകുന്ന ദൈവമാണ് പരിശുദ്ധാത്മാവ്. ദൈവത്തെപ്പോലെ പരിശുദ്ധാത്മാവ് എല്ലാത്തിലും വ്യാപിച്ചിരിക്കുന്നു. പിതാവായ ദൈവത്തിൽ നിന്നാണ് പരിശുദ്ധാത്മാവ് വരുന്നത്. ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ സാക്ഷികള്‍ എന്ന നിലയില്‍ വിശ്വാസത്തെ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രചരിപ്പിക്കാനും സംരക്ഷിക്കാനും, ധീരതയോടെ ക്രിസ്തുവിന്‍റെ നാമം ഏറ്റുപറയാനും കുരിശിനെപ്പറ്റി ഒരിക്കലും ലജ്ജിക്കാതിരിക്കാനും…

പൂർണ്ണ ഹൃദയത്തോടെ ദൈവഹിതം അനുവര്‍ത്തിച്ചുകൊണ്ട്‌ ക്രിസ്‌തുവിന്റെ ദാസന്‍മാരായിരിക്കുവിന്‍.(എഫേസോസ്‌ 6: 6)|As bondservants of Christ, doing the will of God from the heart, (Ephesians 6:6)

യേശു പല അവസരങ്ങളിലായി ആവർത്തിച്ചു നൽകുന്ന ഒരു സന്ദേശമാണ് ഈ ലോകത്തിൽ പൂർണ്ണ ഹൃദയത്തോടെ ദൈവഹിതം അനുവർത്തിക്കുക എന്നുള്ളത്. യേശു പറയുന്നത് ലോക മോഹങ്ങളിൽപ്പെടാതെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഹിതത്തിനും ഉപരിയായി നാമൊന്നിനെയും സ്നേഹിക്കരുത് എന്നാണ്. ഇതനുസരിച്ച് ജീവിക്കുമ്പോൾ ത്യജിക്കേണ്ടിവരുന്ന ലൗകീകസുഖങ്ങളെ ഒരിക്കലും…

പിതാവിനു മക്കളോടെന്നപോലെകര്‍ത്താവിനു തന്റെ ഭക്‌തരോട്‌അലിവുതോന്നുന്നു.(സങ്കീർ‍ത്തനങ്ങള്‍ 103: 13)|As a father shows compassion to his children, so the Lord shows compassion to those who fear him. (Psalm 103:13)

ദൈവത്തിന്റെ ഗുണങ്ങളെല്ലാം അതിവിശിഷ്ടവും സമ്പൂർണവും ആകർഷകവുമാണ്‌. എന്നാൽ അവയിൽ ഏറ്റവും ആകർഷകമായത്‌ സ്‌നേഹവും, അലിവുമാണ്. പുരാതനകാലത്തെ ദൈവജനമായ എഫ്രയീമിനെക്കുറിച്ച് ദൈവം ഇങ്ങനെ ചോദിച്ചു: “എഫ്രയീം എന്‍റെ പ്രിയമകനല്ലേ, എന്‍റെ പൊന്നോമന? അതുകൊണ്ടാണ്‌ എന്‍റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നത്‌. എനിക്ക് അവനോടു നിശ്ചയമായും…

നിങ്ങള്‍ പോയി ഫലം പുറപ്പെടുവിക്കുന്നതിനും നിങ്ങളുടെ ഫലം നിലനില്‍ക്കുന്നതിനും വേണ്ടി ഞാന്‍ നിങ്ങളെ നിയോഗിച്ചിരിക്കുന്നു. (യോഹന്നാൻ‍ 15: 16)|I chose you and appointed you that you should go and bear fruit and that your fruit should abide(John 15:16)

ദൈവം ആഗ്രഹിക്കുന്നത് നാം എല്ലാവരും അവിടുത്തെ ആത്മാവിനാൽ നിറഞ്ഞ്, പരിശുദ്ധാത്മാവിന്റെ ഫലങ്ങൾ പുറപ്പെടുവിക്കണം എന്നതാണ്. ആത്മാവിന്റെ ഫലങ്ങൾ സ്നേഹം, ആനന്ദം, സമാധാനം, ക്ഷമ, ദയ, നന്മ, വിശ്വസ്തത, സൌമ്യത, ആത്മസംയമനം ഇവയാണ്” (ഗലാത്തിയാ 5:22). നാമെങ്ങിനെയാണ് ഈ ഫലങ്ങൾ പുറപ്പെടുവിക്കുക? പലപ്പോഴും…

നമുക്ക്‌ അന്‌ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച്‌ പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. (റോമാ 13: 12) |The night is far gone; the day is at hand. So then let us cast off the works of darkness and put on the armor of light. (Romans 13:12 )

സ്വന്തം ജീവിതത്തിലൂടെ സ്നേഹമെന്തെന്നു നമ്മെ പഠിപ്പിച്ച ക്രിസ്തുവിനെ പിന്തുടരാൻ ആഗ്രഹിക്കുന്നവരെല്ലാം ദൈവീകമൂല്യങ്ങളുടെ ജീവിക്കുന്ന സാക്ഷികളാകാൻ വിളിക്കപ്പെട്ടവരാണ്. പാപത്തിന്റെ അന്ധകാരംപേറി തപ്പിത്തടയുന്ന ലോകത്തെ സദാ പ്രകാശിപ്പിക്കുന്ന വിളക്കാണ് ദൈവത്തിന്റെ ഓരോ മകനും മകളും. ആ വിളക്കുകളിൽനിന്നും പുറപ്പെടുന്ന പ്രകാശം ദൈവത്തിന്റെ ആന്തരീക സൗന്ദര്യം…

ജീവിച്ചാലും മരിച്ചാലും നാം കര്‍ത്താവിനുള്ളവരാണ്‌.( റോമാ 14:8 )|Whether we live or whether we die, we are for Lord’s.(Romans 14:8)

പലവിധ ജീവിതപാതകൾ ഇന്ന്‌ നമ്മുടെ മുന്നിലുണ്ട്‌. പക്ഷേ അതിൽ ഉത്‌കൃഷ്ടമെന്നു വിശേഷിപ്പിക്കാവുന്നതായി ഒന്നേയുള്ളൂ! ദൈവവചനത്തിന്‌ അനുസൃതമായി, ദൈവപുത്രനായ യേശുക്രിസ്‌തുവിനെ മാതൃകയാക്കിക്കൊണ്ടു നയിക്കുന്ന ഒരു ജീവിതം. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കാൻ യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചു. യേശുവിന്റെ നിർദേശങ്ങൾ പാലിച്ചുകൊണ്ട്‌ നാം…

എന്താണു പറയേണ്ടതെന്ന്‌ ആ സമയത്തു പരിശുദ്‌ധാത്‌മാവു നിങ്ങളെ പഠിപ്പിക്കും. (ലൂക്കാ 12: 12) |For the Holy Spirit will teach you in that very hour what you ought to say. (Luke 12:12)

പരിശുദ്ധാൽമാവിനു ഹൃദയത്തെ തുറന്നു കൊടുക്കാതിരിക്കുമ്പോഴാണ് നന്മതിന്മകളുടെ വേർതിരിവ് നമുക്ക് നഷ്ടമാകുന്നത്. ഇങ്ങനെയുള്ള ഹൃദയങ്ങളിലാണ് പാപം ചെയ്യുന്നത് മനുഷ്യന്റെ അടിസ്ഥാന അവകാശമാണെന്നുള്ള ചിന്താഗതി രൂപമെടുക്കുന്നത്. ആത്മാവിന്റെ പ്രചോദനങ്ങൾ തള്ളിക്കളഞ്ഞ് മനപൂർവ്വം പാപം ചെയ്യുന്നവർ, അവരുടെ തെറ്റുകൾ ചൂണ്ടി കാണിക്കുന്നവരെപ്പോലും അസഹിഷ്ണുക്കളും ശത്രുക്കളുമായാണ് പരിഗണിക്കുന്നത്.…

എന്റെ പരിശുദ്‌ധി ഞാന്‍ ജനതകളുടെ മുമ്പില്‍ നിന്നിലൂടെ വെളിപ്പെടുത്തും(‍എസെക്കിയേല്‍ 38 : 16)|I vindicate my holiness before their eyes.(Ezekiel 38:16)

ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തിന്റെ സ്വന്തം ഛായയിലും, സാദ്യശ്യത്തിലും സൃഷ്ടിച്ചു. മനുഷ്യനെ സ്വന്തം ഛായയിലും സാദൃശ്യത്തിലും സൃഷ്ടിച്ച ദൈവം അവനെ മഹത്വം കൊണ്ട് കിരീടമണിയിച്ചു. പക്ഷെ, പാപത്തിലൂടെ മനുഷ്യന്‍ “ദൈവത്തിന്‍റെ മഹത്വത്തിന് അര്‍ഹതയില്ലാത്തവനായി. ആ സമയം മുതല്‍, മനുഷ്യനെ അവന്‍റെ സ്രഷ്ടാവിന്‍റെ…

മുന്‍കാലങ്ങളിലെക്കാള്‍ കൂടുതല്‍ നന്‍മ ഞാന്‍ നിങ്ങള്‍ക്കു വരുത്തും; ഞാനാണു കര്‍ത്താവ്‌ എന്ന്‌ അപ്പോള്‍ നിങ്ങള്‍ അറിയും.(എസെക്കിയേല്‍ 36: 11)|I will do more good to you than ever before. Then you will know that I am the Lord.(Ezekiel 36:11)

ദുഷ്ടതയും അധർമ്മവും നിറഞ്ഞ ഒരു ലോകത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. നമ്മളിൽ നിന്ന് നേട്ടം കൈവരിച്ചവർ പോലും നിങ്ങൾക്കെതിരെ എഴുന്നേൽക്കാൻ ശ്രമിക്കുന്ന സമയങ്ങളുണ്ട്. എന്നാൽ ഇതിനെല്ലാം ഇടയിൽ, നമ്മുടെ കർത്താവ് എപ്പോഴും നമുക്ക് നല്ലത് മാത്രം നൽകുന്നു. കർത്താവിന്റെ നന്മ ആസ്വദിച്ച സങ്കീർത്തനം…

കര്‍ത്താവിന്റെ വഴിയൊരുക്കുവിന്‍; അവന്റെ പാതകള്‍ നേരേയാക്കുവിന്‍. (മത്തായി 3 : 3)|Prepare the way of the Lord; make his paths straight. (Matthew 3:3)

കർത്താവിന്റെ വരവിനു മുന്നോടിയായി സ്നാപകയോഹന്നാൻ പറയുന്ന വാക്കുകളാണ്. നാം പാപത്തിൽ നിന്ന് അകന്നു മാറി, മാനസാരത്തോടെ കർത്താവിന് വഴിയൊരുക്കുവാൻ എന്ന്. സ്നാപകയോഹന്നാനെ വളരെ വലിയൊരു ദൗത്യവും നൽകിയാണ്‌ ദൈവം ലോകത്തിലേക്കയച്ചത്; എന്നാൽ, ഇന്നത്തെ ലോകത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം അതിലും വലുതാണ്‌. യേശുവിന്റെ…

നിങ്ങൾ വിട്ടുപോയത്