ഇന്ന് നിങ്ങൾക്കായി എടൂർ ഫോറോനോ ദേവാലയത്തിൽ മൃത ശുശ്രൂഷാ കർമ്മങ്ങൾ ഉയരുമ്പോൾ ജാതി മത ഭേതമന്യേ എന്റെ നാട് മുഴുവൻ അതിനു സാക്ഷിയാകും.
“താലന്ത്” വായിച്ചവർ ആരും കുടിലിൽ കുഞ്ഞഗസ്തി എന്ന പേര് മറക്കാനിടയില്ല. അതിലെ ഒരു നീണ്ട അധ്യായം തന്നെ നിറഞ്ഞു നിൽക്കുന്ന പേര്. ആവോളം കരുണ നിറച്ച വാക്ക്. ദൈവം പോലൊരു മനുഷ്യൻ എന്നാണ് ഞാൻ കുടിലിൽ കുഞ്ഞഗസ്തിയെ അടയാളപ്പെടുത്തിയിരിക്കുന്നത്. “കുടിലിൽ” എന്ന…