Category: തിരുവചനം

കര്‍ത്താവ്‌ അവളോടു പറഞ്ഞു: കരയേണ്ടാ. (ലൂക്കാ 7: 13)|Lord said to her, “Do not weep. (Luke 7:13)

യേശുവിന്റെ ജീവിതകാലത്ത് പാലസ്തീനായിലെയും പരിസരങ്ങളിലെയും സ്ത്രീകളുടെ ജീവിതം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. പുരുഷാധിപത്യത്തിൽ വിശ്വസിച്ചിരുന്ന ആ സമൂഹങ്ങളിൽ വിവാഹം കഴിഞ്ഞ സ്ത്രീകൾ എല്ലാക്കാര്യങ്ങൾക്കും അവരുടെ ഭർത്താക്കന്മാരെയാണ് ആശ്രയിച്ചിരുന്നത്. വിധവകളായ സ്ത്രീകൾ പ്രായപൂർത്തിയായ ആണ്‍മക്കളുടെ ഉത്തരവാദിത്തം ആയിരുന്നു. ഭർത്താവും ആണ്‍മക്കളും ഇല്ലാത്ത സ്ത്രീകളുടെ അവസ്ഥ…

നിങ്ങളുടെ പിതാവ്‌ കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.(ലൂക്കാ 6: 36)|Be merciful, even as your Father is merciful. (Luke 6:36)

ദൈവസ്നേഹം യേശു മാനവരാശിക്ക് പകർന്നുതരുന്നത് കരുണയിലൂടെയും, ദയയിലൂടെയാണ്. ഒരു ക്രിസ്തുശിഷ്യനെ മറ്റാരിൽനിന്നും വ്യതസ്തൻ ആക്കുന്നതും ആക്കേണ്ടതും ഈ കരുണയും, ദയയും തന്നെയാണ്. എന്താണ് കരുണ? മറ്റുള്ളവർ അർഹിക്കുന്ന രീതിയിൽ അവരോടു പെരുമാറാതെ, ദൈവം ഇച്ഛിക്കുന്നതുപോലെ, നൻമയെ മാത്രം മുന്നിൽ കണ്ട് അവരോടു…

കര്‍ത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന്‌ അറിയുന്നു. (നാഹും 1: 7)|God knows those who take refuge in him. (Nahum 1:7 )

കർത്താവിൽ ആശ്രയിക്കുന്നവരെ അവിടുന്ന് അറിയുകയും, അനുഗ്രഹിക്കുകയും ചെയ്യുന്നു. കർത്താവിൽ നാം ആശ്രയിച്ചിട്ടും നാം അനാഥതത്വത്തിന്റെയും, ഒറ്റപ്പെടലിന്റെയും അവസ്ഥയിൽ കൂടി കടന്നു പോകണ്ട അവസ്‌ഥ ഉണ്ടാകാം. എന്നാൽ കർത്താവിൽ ആശ്രയിക്കുന്നവർ ഏത് പ്രതികൂല സാഹചര്യത്തിലൂടെ കടന്നു പോയാലും, കർത്താവിന്റെ പദ്ധതി നാശത്തിനുള്ള പദ്ധതി…

ദൈവം നീതിമാന്‍മാരോടുകൂടെയാണ്‌. (സങ്കീര്‍ത്തനങ്ങള്‍ 14 : 5)|There God is with the generation of the righteous.(Psalm 14:5)

അനാദികാലം മുതലേ ദൈവം നീതിമാൻമാരോടു കൂടിയാണ്. തിരുവചനം നോക്കിയാൽ ദൈവം കരുതുന്ന നിരവധി നീതിമാൻമാരെ വചനത്തിൽ കാണുവാൻ സാധിക്കും. അബ്രാഹം, ജോസഫ്, ഭാവീദ്, ദാനിയേൽ, സാമുവേൽ, ഏലിയാവ്, ഏലീശാ തുടങ്ങിയവർ ദൈവത്തോട് ചേർന്നു നിന്ന നീതിമാൻമാർ ആയിരുന്നു. ആരാണ് നീതിമാൻമാർ? സങ്കീർത്തനം…

നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ്‌ ക്രിസ്‌തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നത്‌.(2 കോറിന്തോസ്‌ 5 : 20)|We implore you on behalf of Christ, be reconciled to God. (2 Corinthians 5:20)

നാം ഒരോരുത്തർക്കും എന്തുകൊണ്ടാണ് ദൈവത്തിലേക്ക് തിരിയാനും രമ്യതപ്പെടാനും കഴിയാതെ പോകുന്നത്? ഇതിനു പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്, ദൈവത്തെ എതിര്‍ക്കുന്ന പാപം എന്ന ശക്തിയുടെ അടിമത്തത്തില്‍ നാം കഴിയുന്നു എന്നതാണ്. നമ്മുടെ തെറ്റായ വഴികളില്‍നിന്നു കിട്ടുന്ന തത്ക്കാല സുഖത്തെ ഉപേക്ഷിക്കാന്‍…

ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.(1 കോറിന്തോസ്‌ 15 : 4)|He was buried, that he was raised on the third day in accordance with the Scriptures,(1 Corinthians 15:4)

ജീവനെ നശിപ്പിക്കുന്ന നിഷേധാത്മക ശക്തികള്‍ക്കു ഒരു മുന്നറിയിപ്പാണ് പുനരുത്ഥാനം. മരണത്തിനു അടിമപ്പെടാതെ അതിനെ അതിജീവിക്കുകയാണ് കര്‍ത്താവ് ചെയ്തത്. ആത്യന്തികമായി മരണത്തിന്റെ ശക്തികളുടെ മേല്‍ വിജയം വരിക്കാന്‍ സാധിക്കുമെന്നുള്ള സന്ദേശമാണ് ഉയിര്‍പ്പിലൂടെ ലഭിക്കുന്നത്. ഇന്നു മനുഷ്യര്‍ നിരാശയിലും ആശങ്കയിലും ആയിരിക്കുമ്പോള്‍ കര്‍ത്താവ് കൂടെയുണ്ട്…

യേശു മറുപടി പറഞ്ഞു: നിങ്ങള്‍ ഈ ദേവാലയം നശിപ്പിക്കുക; മൂന്നു ദിവസത്തിനകം ഞാന്‍ അതു പുനരുദ്‌ധരിക്കും. (യോഹന്നാന്‍ 2: 19)|Jesus answered them, “Destroy this temple, and in three days I will raise it up.” (John 2:19)

യേശു തന്റെ ക്രൂശുമരണത്തിനു ശേഷം, ഉയിർപ്പിന്റെ പ്രത്യാശ ഉണ്ടെന്ന് പ്രസ്തുത വചനത്തിലൂടെ പ്രതിപാദിക്കുകയാണ്. യേശു തന്റെ ശരീരമാകുന്ന ദേവാലയത്തിന്റെ ഉയിർപ്പിനെപ്പറ്റിയാണ് വിവരിച്ചിരിക്കുന്നത്. എന്നാൽ യേശുവിനെ അനുഗമിച്ചിരുന്നവർക്ക് ജീവിതത്തിൽ പ്രതീക്ഷ കൈവിടുന്ന അവസ്ഥയായിരുന്നു. ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തുവിന്റെ മരണം. യേശുവിന്റെ മരണ…

നാം ബലഹീനരായിരിക്കേ, നിര്‍ണയിക്കപ്പെട്ട സമയത്തു ക്രിസ്‌തു പാപികള്‍ക്കു വേണ്ടി മരിച്ചു.(റോമാ 5: 6)|For while we were still weak, at the right time Christ died for the ungodly. (Romans 5:6)

കർത്താവായ യേശു ക്രിസ്തു എന്തിനുവേണ്ടിയാണ് ഈ ലോകത്തിലേക്ക് വന്നത്? ദൈവം നമ്മെ സ്നേഹിക്കുന്നു. നാം ഓരോരുത്തരും, നശിച്ചുപോകാതെ, സ്വർഗ്ഗരാജ്യത്തിന്റെ അവകാശികളായിത്തീരണമെന്ന് അവൻ ആഗ്രഹിക്കുന്നു. മനുഷ്യൻ പാപം ചെയ്തപ്പോൾ അത് നിത്യനാശത്തിലേക്കുള്ള അവന്റെ വീഴ്ചയായിരുന്നു. എന്നാൽ നാം നശിച്ചുപോകാതിരിക്കുവാൻ ദൈവം തന്റെ ഏകജാതനായ…

പെസഹാ തിരുനാൾ മംഗളങ്ങൾ.

ചെറുതാകലിന്റെ രണ്ട് അനുഭവങ്ങൾ അനുസ്മരിക്കുന്ന ദിനം. ശിഷ്യന്മാർക്ക് മുന്നിൽ ഗുരു ചെറുതായി അവരുടെ കാലുകൾ കഴുകുന്നു. തന്റെ പ്രിയരിൽ എന്നും ജീവിക്കാൻ ദൈവം അപ്പതോളം ചെറുതാകുന്നു. യേശുവോളം വളരാൻ യേശുവോളം ചെറുതാകണം. മഹോന്നതാനായ കർത്താവേ, ദൈവമായ അങ്ങയെ ഞങ്ങൾ വാഴ്ത്തുന്നു. മഹത്വപൂർണമായ…

താലത്തില്‍ വെള്ളമെടുത്ത്‌ ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകാനും അരയില്‍ ചുറ്റിയിരുന്നതൂവാലകൊണ്ടു തുടയ്‌ക്കാനും തുടങ്ങി. (യോഹന്നാന്‍ 13: 5) |Then he poured water into a basin and began to wash the disciples’ feet and to wipe them with the towel that was wrapped around him. (John 13:5)

യേശുവിന്‍റെ ജനനവും ജീവിതവും മരണവും സ്നേഹത്തിന്‍റെ തെളിവുകളായിരുന്നു. സ്വന്തം പാദങ്ങള്‍ യേശു കഴുകുന്ന അനുഭവവും ആ ഓര്‍മ മനസ്സില്‍ താലോലിച്ചതും അതിന്‍റെ വെല്ലുവിളിയുമൊക്കെയാണു ശിഷ്യന്മാരെ മാനസാന്തരപ്പെടുത്തിയത്. സ്വാര്‍ത്ഥതയുടെ അന്തരീക്ഷത്തിലായിരുന്നു അന്ത്യഅത്താഴം. യേശുവിനെ രാജാവാക്കാന്‍ അവര്‍ ആഗ്രഹിച്ചു. ദാവീദിനെപ്പോലെ ശക്തനും പ്രതാപവാനുമായ രാജാവായിരിക്കും…

നിങ്ങൾ വിട്ടുപോയത്