Category: നോമ്പുകാലം

ആത്മീയജീവിതത്തിന്റെ പടവുകളോരോന്നും ചവിട്ടിക്കയറാനുള്ള ക്ഷണംപകരുന്ന മാർ അപ്രേമിന്റെ പ്രാർത്ഥനയിലൂടെ വലിയനോമ്പുകാലം അനുഗ്രഹപ്രദമാക്കാൻ ദൈവം നമ്മെ സഹായിക്കട്ടെ.

മാർ അപ്രേമിൻ്റെ നോമ്പുകാലപ്രാർത്ഥന ഗ്രീക്ക് ഓർത്തഡോക്സ് പാരമ്പര്യത്തിൽ നോമ്പുകാലത്ത് തിങ്കൾ മുതൽ വെള്ളിവരെയുള്ള യാമപ്രാർത്ഥനകൾ സമാപിക്കുന്നത് മാർ അപ്രേമിന്റെ നോമ്പുകാലപ്രാർത്ഥന രണ്ടുപ്രാവശ്യം ചൊല്ലി പന്ത്രണ്ടു പ്രാവശ്യംവരെ നിലംപറ്റെ കുമ്പിട്ടാരാധിച്ചുകൊണ്ടാണ്. വലിയനോമ്പിന്റെ ചൈതന്യം മുഴുവനും നിറഞ്ഞുനിൽക്കുന്ന സുപ്രധാനപ്രാർത്ഥനയാ യാണ് ഈ അപേക്ഷയെ ഗ്രീക്കുസഭ…

പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.|യേശുവിനോടൊത്തായിരിക്കാനും യേശുവിനെ ലോകത്തിനു വെളിപ്പെടുത്താനും ഈ നോമ്പുകാലത്ത് നമുക്ക് ശ്രമിക്കാം.പുതിയ മനുഷ്യരാകാൻ യേശു നമ്മെ ഓരോരുത്തരെയും ക്ഷണിക്കുന്നു.

പെട്ടെന്നൊരു ധ്യാനം കൂടിയിട്ടോ അതുപോലെ മറ്റെന്തെങ്കിലും ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലോ പൊടുന്നനെ സമൂലം മാറി പുതിയ മനുഷ്യരായി തീർന്നവരെ ഒരുപക്ഷെ നിങ്ങളിൽ ചിലർക്കെങ്കിലും പരിചയമുണ്ടാകും. ഇന്നത്തെ സുവിശേഷത്തിലെ യേശു കഴിഞ്ഞാൽ പ്രധാനപ്പെട്ട കഥാപാത്രമായ സക്കേവൂസ് പെട്ടെന്നുണ്ടായ ഒരു അപ്രതീക്ഷിത യേശു -അനുഭവത്തിൽ നിന്നും…

‘പൊടി’യിൽനിന്ന് ‘പിതാവി’ലേക്ക് …|ദാനധർമവും പ്രാർത്ഥനയും ഉപവാസവും തുടങ്ങി സകല നന്മകളും രഹസ്യമായി പരിശീലിക്കാൻ ഏവരെയും അവിടന്ന് ഇക്കാലഘട്ടത്തിൽ ക്ഷണിക്കുന്നു.

ശിങ്കാരിമേളങ്ങളുടെ കാലമാണിത്! എവിടെയും പെരുമ്പറകൾ മുഴങ്ങുന്നു… ഫ്ലെക്സുകൾ എങ്ങും ഉയരുന്നു… PR വർക്കുകൾ തകൃതിയായി നടക്കുന്നു. സ്വന്തം നന്മകളും നേട്ടങ്ങളും ഏവർക്കും മുന്നിൽ പെരുമ്പറ മുഴക്കാനും സ്വന്തം തിന്മകളും കുറവുകളും കൊട്ടയിട്ടു മൂടാനും വെമ്പുന്ന മനുഷ്യൻ സത്യത്തിൽ പ്രകടമാക്കുന്നത് തന്നിലെ പൊടിയവസ്ഥയാണ്,…

സ്വർഗ്ഗത്തെ നോക്കാനൊരു കാലം

ഒരു തിരിഞ്ഞുനോട്ടത്തിന് തയ്യാറാകാതെ, നിത്യജീവിതത്തിന് ഉപകരിക്കാത്ത എന്തൊക്കെയോ കാര്യങ്ങളെ പറ്റി ചിന്തിച്ചും സംസാരിച്ചും തിരക്കിട്ട് ഓടിനടന്നും പണി എടുത്തുമൊക്കെ നമ്മുടെ ഓരോ ദിവസങ്ങൾ കഴിഞ്ഞു പോകുകയാണോ? “അവർ വിവേകശൂന്യരായി ദൈവവിചാരവും ധർമ്മബോധവും കൈവെടിഞ്ഞു ” (ദാനിയേൽ .13:9). അലക്ഷ്യപ്രകൃതത്തിനും ആത്മീയമാന്ദ്യത്തിനും കാരണം…

സമാഗതമാകുന്ന വലിയ നോമ്പിനായി മനസിനെയും ശരീരത്തെയും ഒരുക്കാന്‍ മൂന്ന്‌ നോമ്പ്‌ പ്രചോദിപ്പിക്കുന്നു.| ഏവര്‍ക്കും മൂന്നു നോമ്പിന്റെ മംഗളങ്ങള്‍.

സുറിയാനി സഭകളില്‍ നിലവിലുള്ള അനന്യമായൊരു പാരമ്പര്യമാണ്‌ മൂന്ന്‌ നോമ്പ്‌. വലിയ നോമ്പാരംഭത്തിന്‌ 18 ദിവസം മുമ്പുള്ള തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ മൂന്നുനോമ്പ്‌ ആചരിക്കുന്നു. അതിനാല്‍ ഈ നോമ്പ്‌ ‘പതിനെട്ടാമിടം’ എന്നുകൂടി അറിയപ്പെട്ടിരുന്നു. ഈസ്റ്ററിന്റെ തിയതിയനുസരിച്ച്‌ സാധാരണ ജനുവരി 12നും ഫെബ്രുവരി…

വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.

നോമ്പുകാലം ആറാം ആഴ്ച്ച – ഓശാന ഞായർ =================== വലിയ ആഴ്ചയുടെ പ്രവേശനകവാടമാണ് ഓശാന ഞായർ. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിത്.പിതാവിനാൽ ഏൽപ്പിക്കപ്പെട്ട ധൗത്യപൂർത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവൻ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാൽ…

അതേ , യൂദാസ് ഇന്നും ഒരു സാധ്യത ആണ്; ആരിലും ഏത് സമയവും ഉണ്ടാകാവുന്ന സാധ്യത. |നോമ്പുകാലം നമ്മെ ഓർമിപ്പിക്കുന്നത് ഈ സാധ്യതകളെക്കുറിച്ചാണ്.

നോമ്പുകാലം നാലാം ആഴ്ച്ച ========= കുരിശിന്റെ പാതയിലൂടെയുള്ള തീർത്ഥയാത്രയുടെ നാലാം ആഴ്ച്ച. നമ്മുടെ ജീവിത വിചിന്തന സഹായി ആയി നമുക്കിന്ന് യുദാസിനെ കൂട്ടുപിടിക്കാം.കർത്താവിനെ ഒറ്റിക്കൊടുത്തവൻ കൂടെ നടന്ന് വഞ്ചിച്ചവൻ വിശ്വസിക്കാൻ കൊള്ളാത്തവൻ തുടങ്ങി ഒട്ടേറെ വിശേഷണങ്ങൾ നാമവന് ചാർത്തിക്കൊടുത്തിട്ടുണ്ട്. എന്നാൽ ഒന്ന്…

നമ്മുടെ വിശ്വാസക്കുറവും കുരിശിന്റെ വഴിയിൽ യേശുവിനെ അനുഗമിക്കുന്നതിനുള്ള നമ്മുടെ ചെറുത്തുനിൽപ്പും മറികടക്കാനുള്ള കൃപയിൽ നമ്മെ നിലനിറുത്തുന്ന പ്രതിബദ്ധതയാണ് നോമ്പുകാല തപസ്സ്. |ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് …

ഫ്രാൻസിസ് പാപ്പയുടെ നോമ്പുകാല സന്ദേശത്തിൽ നിന്ന് … ഈ ആരാധനാക്രമകാലത്ത്, കർത്താവ് നമ്മെ തന്നോടൊപ്പം വേറിട്ട ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുന്നു. നോമ്പുകാലത്ത് യേശുവിന്റെ കൂട്ടായ്മയിൽ “ഉയർന്ന പർവ്വതത്തിൽ” (മത്താ 17,1) കയറാനും ആത്മീയ ശിക്ഷണത്തിന്റെ ഒരു പ്രത്യേക അനുഭവം ജീവിക്കാനും നമ്മൾ…

തപസ്സുകാലം|’വിഭൂതി ആചരണം’|നന്മ നിറഞ്ഞ, കരുണ നിറഞ്ഞ സ്നേഹാർദ്രമായ ഒരു നോമ്പുകാലം ഏവർക്കും ആശംസിക്കുന്നു.

തപസ്സുകാലംക്രിസ്തുവിന്റെ പീഡാസഹനത്തേയും മരണത്തെയും ധ്യാനിച്ചു കൊണ്ട് അവിടുത്തെ മഹത്വപൂർണ്ണമായ ഉത്ഥാനത്തിന്റെ സന്തോഷത്തിലേക്ക് ഉള്ള ഒരു യാത്ര. ”ദുഷ്‌ടതയുടെ കെട്ടുകള്‍ പൊട്ടിക്കുകയും നുകത്തിന്റെ കയറുകള്‍ അഴിക്കുകയും മര്‍ദിതരെ സ്വതന്ത്രരാക്കുകയും എല്ലാ നുകങ്ങളും ഒടിക്കുകയും ചെയ്യുന്നതല്ലേ ഞാന്‍ ആഗ്രഹിക്കുന്ന ഉപവാസം?”(ഏശയ്യാ 58/6)“Is not this…

25 നോമ്പ് |കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം സ്വന്തമാക്കാനും പകരാനുമുള്ള കൃപയാകട്ടെ ഈ നോമ്പുകാലം നേടിത്തരുന്നത്.

തിരുപിറവിക്ക്‌ ഒരുക്കമായി നാം 25 നോമ്പിലേക്കു പ്രവേശിക്കുകയായി.ഒരുങ്ങുകയാണ് നാം – ഒന്നും ഇല്ലാതെ വന്നിട്ടും എല്ലാറ്റിന്റെയും രാജാവായവനെ സ്വീകരിക്കാൻ ഒരുക്കം ഉള്ളത്തിൽ നിന്നാവട്ടെ ; ഉയിരിന്റെ ഉടയവനെ സ്വീകരിക്കാൻ ഉള്ളത്തെ ശുദ്ധീകരിക്കാം. അധികാരത്തിന്റെ ചെങ്കോലിനേക്കാൾ ദാസന്റെ ശുശ്രുഷഭാവമാണ് കൂടുതൽ കരണീയം എന്ന്…