തിരുപിറവിക്ക്‌ ഒരുക്കമായി നാം 25 നോമ്പിലേക്കു പ്രവേശിക്കുകയായി.ഒരുങ്ങുകയാണ് നാം – ഒന്നും ഇല്ലാതെ വന്നിട്ടും എല്ലാറ്റിന്റെയും രാജാവായവനെ സ്വീകരിക്കാൻ ഒരുക്കം ഉള്ളത്തിൽ നിന്നാവട്ടെ ; ഉയിരിന്റെ ഉടയവനെ സ്വീകരിക്കാൻ ഉള്ളത്തെ ശുദ്ധീകരിക്കാം.

അധികാരത്തിന്റെ ചെങ്കോലിനേക്കാൾ ദാസന്റെ ശുശ്രുഷഭാവമാണ് കൂടുതൽ കരണീയം എന്ന് കാട്ടിത്തന്നവൻ ഇന്നിന്റെ നേതാക്കൾക്ക് ഒരു വെല്ലുവിളിയാണ്. പ്രത്യേകിച്ച്, അർഹതതയും യോഗ്യതയും ഇല്ലാതെ വഴിതെറ്റി അധികാര കസേരയിൽ കയറിയവർ ‘ അല്പന് അർത്ഥം കിട്ടിയപോലാണ് അവന്റെ പെരുമാറ്റം’ എന്ന് ചുറ്റുമുള്ളവരെ നോക്കി പറയുന്ന സ്വയംകൃത മേലാളന്മാർക്ക്‌… അധികാരം ആസ്വദിക്കാനുള്ളതല്ല മറിച്ചു , അനുഗ്രഹമാകാനും ശുശ്രുഷകനാകാനുമുള്ളതാണ് എന്ന തിരിച്ചറിവിലേക്കു ക്ഷണിക്കുന്നു ഈ നോമ്പുകാലം.

ഒപ്പം തന്നെ, പൊതുനന്മ ലക്‌ഷ്യം വച്ചുള്ള അനുസരണത്തിലും, വ്യക്ത്യധിഷ്ഠിത താല്പര്യങ്ങളെക്കാൾ ഇത്തിരി വേദന ഉണ്ടെങ്കിലും സമൂഹ നന്മയ്ക്കായുള്ള വിട്ടുകൊടുക്കലിലുമാണ് ക്രൈസ്തവ ചൈതന്യം എന്ന സത്യം ഉൾക്കൊണ്ടുകൊണ്ട് പ്രതികരിക്കാനുമാണ് ഈ നോമ്പുകാലംആവശ്യപ്പെടുന്നത്.അവഹേളിക്കപ്പെടുന്നവനിൽ , അവഗണിക്കപ്പെടുന്നവനിൽ ജീവിതത്തിൽ ആനന്ദം കണ്ടെത്താൻ സാധിക്കട്ടെ.ഒരുങ്ങാം അതിനായി ; തിരിച്ചറിവിലൂടെ പ്രതികരണത്തിലേക്ക് -സാക്ഷ്യ വത്കരണത്തിലേക്കു വളരാം.

വിട്ടുകൊടുക്കലിന്റെയും പരാജയത്തിന്റെയും മധുരം നുകരാൻ, സഹിഷ്ണതയോടെയും അനുഭാവത്തോടെയും സഹോദരനെ അംഗീകരിക്കാൻ കാലിത്തൊഴുത്തിലെ ഇല്ലായ്മയെ ഉള്ളായ്മയാക്കി മാറ്റിയവനിൽ നിന്നും പഠിക്കാം.

കാലിത്തൊഴുത്തിൽ പിറന്നവന്റെ സമാധാനം സ്വന്തമാക്കാനും പകരാനുമുള്ള കൃപയാകട്ടെ ഈ നോമ്പുകാലം നേടിത്തരുന്നത്

.✍Ben Fr

 ദൈവവചനത്താൽ പരിശുദ്ധ അമ്മയുടെ ഉദരത്തിൽ, പരിശുദ്ധാത്മാവിനാൽ രൂപമെടുത്ത പ്രീയപ്പെട്ട ഉണ്ണീശോയെ.. 😘, അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ വന്നു പിറക്കണമേ 🙏.

നിങ്ങൾ വിട്ടുപോയത്