Category: കത്തോലിക്ക സഭ

ദൈവത്തിന്‌ ഒന്നും അസാധ്യമല്ല(ലൂക്കാ 1:37)|Nothing will be impossible with God.(Luke 1:37)

ജീവിതത്തിൽ മനുഷ്യരായ നമുക്ക്‌ തരണം ചെയ്യാൻ സാധിക്കില്ലെന്നു തോന്നുന്ന പല സാഹചര്യങ്ങളും നമ്മുടെ ജീവിതത്തിൽ ഉണ്ടാകാറുണ്ട്‌. ഉദാഹരണത്തിന്‌, പ്രിയപ്പെട്ടവരെ നമുക്ക്‌ നഷ്ടപ്പെട്ടിട്ടുണ്ടാകാം അല്ലെങ്കിൽ മുന്നോട്ടുപോകാൻ സാധിക്കില്ലെന്നു തോന്നുംവിധം കുടുംബജീവിതം പ്രതിസന്ധിയിലായിരിക്കാം. ഒരുപക്ഷേ നമ്മുടെ ജീവിതസാഹചര്യങ്ങൾ പ്രതീക്ഷയറ്റതായിരിക്കാം. നിസ്സഹായതയും നിരാശയും നമുക്ക്‌ അനുഭവപ്പെടുന്നുണ്ടാകാം.…

സെൻട്രൽ ഇഡബ്ല്യുഎസ് : കേന്ദ്ര സർക്കാർ നിർദേശങ്ങൾ സംസ്ഥാന സർക്കാർ ഉടൻ നടപ്പിലാക്കണം |ആർച്ചുബിഷപ് ആൻഡ്രൂസ് താഴത്ത്

കേന്ദ്രസർക്കാർ ആവശ്യങ്ങൾക്കുള്ള  ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് കേരളത്തിലെ സംവരണരഹിതർക്കുള്ള ഏറ്റവും വലിയ തടസം  4 സെൻ്റ് റസിഡൻഷ്യൽ പ്ലോട്ട് എന്ന മാനദണ്ഡമാണ്. കാരണം കേരളത്തിൽ കരഭൂമി അഥവാ പുരയിടം ആയ എല്ലാ ഭൂമിയും റസിഡൻഷ്യൽ പ്ലോട്ട് / ഹൗസ് പ്ലോട്ട് ആയി…

കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു. (ഏശയ്യാ 9:2) |The people who walked in darkness have seen a great light (Isaiah 9:2)

സത്യവും നീതിയും ആകുന്ന ദൈവീകപ്രകാശത്താൽ പൂരിതമായിരുന്ന ഭൂമി, പാപത്തിനു മനുഷ്യൻ ഹൃദയത്തിൽ ഇടംകൊടുത്ത അന്നുമുതൽ അന്ധകാരത്തിൽ നിപതിച്ചു. പാപത്തിന് ആത്മാവിനെ വിട്ടുകൊടുത്ത മനുഷ്യന് പ്രകാശം അസഹനീയമായി മാറി, വേദനാ ജനകമായിത്തീർന്നു. ലോകമോഹങ്ങളുടെ പാപത്തിന്റെ സാക്ഷാത്കരണത്തിനായി അവൻ തന്റെ ജീവനെ അന്ധകാരത്തിന്റെ അധിപനായ…

നക്ഷത്രം കണ്ടപ്പോൾ അവർ അത്യധികം സന്തോഷിച്ചു (മത്തായി 2:10)|When they saw the star, they rejoiced exceedingly with great joy. (Matthew 2:10)

ഒരു രക്ഷകന്റെ ആഗമനത്തിനായി കാത്തിരുന്ന യഹൂദജനത്തിനു മാത്രമല്ല, ലോകത്തിനു മുഴുവൻ രക്ഷയുടെ സന്ദേശവുമായാണ് ദൈവം മനുഷ്യനായി ഭൂമിയിലേക്ക് വന്നത്. മാംസമായ രക്ഷയുടെ വാഗ്ദാനത്തെ അന്വേഷിച്ച് പൌരസ്ത്യ ദേശത്തുനിന്നും എത്തിയ മൂന്നു ജ്ഞാനികൾ യഹൂദർ ആയിരുന്നില്ല. എങ്കിലും, തന്റെ ഏകജാതന്റെ ഭൂമിയിലേക്കുള്ള ആഗമനം…

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. |ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്.

അപ്പോഴെ പറഞ്ഞതാ നക്ഷത്രങ്ങളുടെ പിന്നാലെ യാത്ര ചെയ്ത് വഴി തെറ്റരുത് എന്ന്. ആഗോള സഭാ തരംഗം കേരളത്തില്‍ തൃപ്പൂണിത്തുറയില്‍ മാത്രമല്ല ഓരോ ഇടവകയിലും അലതല്ലും ഇത് കത്തോലിക്കാ സഭയാണ്. വത്തിക്കാനില്‍ ആവാമെങ്കില്‍ കേരളത്തിലുമാകാം . ഇത് ചെറിയ തുടക്കം മാത്രം ഇനിയെന്തെല്ലാം…

ജനിക്കാന്‍ പോകുന്ന ശിശു പരിശുദ്‌ധന്‍, ദൈവപുത്രൻ എന്നു വിളിക്കപ്പെടും (ലൂക്കാ 1:35)|The child to be born will be called holy—the Son of God. (Luke 1:35)

ഒരു രക്ഷകനെക്കുറിച്ച് അനേകം മുന്നറിയിപ്പുകൾ പ്രവാചകരിലൂടെ ദൈവം ഇസ്രായേൽ ജനത്തിനു നൽകിയിരുന്നുവെങ്കിലും, ദൈവം സ്വയം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയിലേക്ക് വരുമെന്ന് സങ്കല്പിക്കാൻ പോലും ആർക്കും കഴിഞ്ഞിരുന്നില്ല. പാപത്തിനു അടിപ്പെട്ടതുമൂലം മനുഷ്യനു ഒരിക്കലും ദൈവത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ല; കാരുണ്യവാനായ ദൈവം, അതിനാൽ, മനുഷ്യനെ…

കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു.(ലൂക്കാ 2:9)|The glory of the Lord shone around them. (Luke 2:9)

ലോകത്തിൽ, ക്രിസ്തുമസ് പലപ്പോഴും പുറംമോടികളിലും ആഘോഷങ്ങളിലും ഒതുങ്ങിപ്പോകാറുണ്ട്. യേശുവിന്റെ ജനനസമയത്തും ബേത് ലെഹെമിൽ ആഘോഷങ്ങൾക്കു കുറവൊന്നും ഉണ്ടായിരുന്നില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും ഒരുമിച്ചുകൂടിയ ആ ജനത്തിനായി സമൃദ്ധമായ വിരുന്നും വീഞ്ഞുസൽക്കാരവും നൃത്തമേളങ്ങളും ആ സമയത്ത് ഒട്ടേറെ ഭവനങ്ങളിലും സത്രങ്ങളിലും നടക്കുന്നുണ്ടായിരുന്നിരിക്കണം. എന്നാൽ…

യുവതി ഗര്‍ഭംധരിച്ച്‌ ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. (ഏശയ്യാ 7:14) |The virgin shall conceive and bear a son, and shall call his name Emmanuel.(Isaiah 7:14)

ഒരു പേരിലെന്തിരിക്കുന്നു എന്ന് പലപ്പോഴും നമുക്ക് തോന്നാറുണ്ട്. എന്നാൽ ബൈബിളിൽ ദൈവം പേരുകൾക്ക് വളരെയേറെ പ്രാധാന്യം നൽകുന്നതായി കാണുവാൻ സാധിക്കും. അബ്രാമിനെ അബ്രഹാമാക്കിയത് തന്നെയാണ് ആദ്യത്തെ ഉദാഹരണം. അബ്രഹാം എന്ന വാക്കിന്റെ അർത്ഥം വലിയ ജനതയുടെ പിതാവ് എന്നാണ്, അതുകൊണ്ടുതന്നെ അബ്രാമിന്റെ…

ദാവീദിന്റെ സിംഹാസനം ദൈവമായ കര്‍ത്താവ്‌ അവനു കൊടുക്കും. (ലൂക്കാ 1:32) |Lord God will give to him the throne of his father David (Luke 1:32)

ശത്രുക്കളുടെ ആക്രമണത്തിൽ തകർന്നു തരിപ്പണമായ ഇസ്രായേൽ ജനതയോടാണ് ഏശയ്യാ, ജെറമിയാ തുടങ്ങി നിരവധി പ്രവാചകന്മാർ ദൈവത്തിന്റെ പദ്ധതിയെക്കുറിച്ചും ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വസിക്കേണ്ടുന്നതിന്റെ ആവശ്യകതയെക്കുറിച്ചും വചനത്തിലൂടെ പ്രവപിച്ചു. ദാവീദ് വംശത്തിലെ പിൻതലമുറക്കാർ വിഗ്രഹാരാധനക്കും സുഖലോലുപതകൾക്കും കടുത്ത അനീതികൾക്കും അടിമകളായി ദൈവത്തിൽനിന്നും വളരെയേറെ അകന്നുപോയിരുന്നു.…

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗവതി.(ലൂക്കാ 1:45)|Bessed is she who believed that there would be a fulfillment of what was spoken to her from the Lord. (Luke 1:45)

മറിയത്തെ ഭാഗ്യവതി എന്നഭിസംബോധന ചെയ്താണ് എലിസബത്ത്‌ തന്റെ ഭവനത്തിലേക്ക്‌ സ്വീകരിക്കുന്നത്. എന്നാൽ, ദൈവത്തിന്റെ ഭാഗ്യവതി എന്നുള്ള അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്. അവിവാഹിത ആയിരിക്കെ ഗർഭം ധരിച്ചതിലുണ്ടായ മാനസ്സികക്ലേശം മുതൽ ഗാഗുൽത്താമലയിൽ തന്റെ ഏകപുത്രന്റെ മൃതശരീരം…

നിങ്ങൾ വിട്ടുപോയത്