Category: ഉത്ഥാനം

ഈശോയുടെ പുനഃരുത്ഥാനത്തിലൂടെയാണ് അവിടുന്ന് ദൈവപുത്രനാണെന്ന് ലോകത്തിന് ബോധ്യമായത്.

ഈശോമശിഹാ വാസ്തവമായി മരിച്ചവരില്‍നിന്ന് ഉത്ഥാനം ചെയ്തിരിക്കുന്നു, ഹല്ലേലൂയ്യാ! വലിയവാരത്തിലെ ശോകമൂകമായ ദിനങ്ങള്‍ക്കൊടുവില്‍ സര്‍വ്വമനുഷ്യനും പ്രത്യാശപകരുന്ന പുനഃരുത്ഥാന ഞായറിലേക്കു നമ്മള്‍ പ്രവേശിക്കുന്നു. ഈ ആനന്ദത്തിന് തീവ്രത കൂടുന്നത് ഈശോമശിഹായുടെ മൃതരില്‍നിന്നുള്ള പുനഃരത്ഥാനത്തിന്‍റെ പേരില്‍ മാത്രമല്ല, യേശുക്രിസ്തുവിലൂടെ സകലമനുഷ്യര്‍ക്കും ഇപ്രകാരമൊരു പുനഃരുത്ഥാന സാധ്യതയുണ്ട് എന്നതിനാലാണ്.…

സമാധാനത്തിലേക്കുള്ള വഴിയാണ് മുറിക്കപെടലും സഹോദരനെ കോരിയെടുക്കലും. ഈ വഴിയിലൂടെ നടക്കുന്നവർക്ക് മാത്രമേ സമാധാനത്തിന്റെ ഉപകാരണമാകാൻ സാധിക്കുകയുള്ളൂ. |നമുക്ക് സമൂഹത്തിൽ സമാധാനത്തിന്റെ ദൂതരാകാം.|മാർ റാഫേൽ തട്ടിൽ

ഈസ്റ്റർ സന്ദേശം ക്രൈസ്തവവിശ്വാസത്തിന്റെ അടിസ്ഥാനം നമ്മുടെ കര്‍ത്താവിന്റെ ഉത്ഥാനമാണ്‌. കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റില്ലായിരുന്നെങ്കില്‍ ക്രൈസ്തവവിശ്വാസം അര്‍ഥശൂന്യമാകുമായിരുന്നു. ക്രൈസ്ത വജീവിതം ഉത്ഥാനത്തിന്റെ ആഘോഷമാണ്‌. എല്ലാ സഹനത്തിനും ഒരവസാനമുണ്ട്‌. ആ അവസാനം വ്യാഖ്യാനിക്കാന്‍ നമുക്കു നല്കുന്ന താക്കോല്‍വചനമാണ്‌ കര്‍ത്താവ്‌ ഉയിര്‍ത്തെഴുന്നേറ്റു എന്ന സദ്വാര്‍ത്ത. യോഹന്നാന്റെ സുവിശേഷം…

മഗ്ദലേന മറിയത്തിനൊപ്പം ഉത്ഥാന മഹിമയിലേക്ക് |ആ സ്നേഹം വെറും ഇന്ദ്രിയം അല്ല. എത്ര അകലെയാണെങ്കിലും അരികിൽ അനുഭവിക്കുന്ന സാന്നിധ്യമാണത്.

രാത്രിയും പകലും സന്ധിക്കുന്നആദ്യ ദിനത്തിന്റെ ഉഷസ്സ്. ഇരുളിനും പ്രകാശത്തിനും മധ്യേ, അവ്യക്തമായ കാഴ്ചകളെ അവഗണിച്ചു കൊണ്ട് ഹൃദയചോദനകളെ പിഞ്ചെല്ലി ഒരുവൾ ഒറ്റയ്ക്ക് ഒരു ഭയവുമില്ലാതെ യേശുവിൻ്റെ ശവകുടീരത്തിലേക്ക് പോകുന്നു. ആ സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ…

ഉയിർപ്പ് തിരുനാൾ ആശംസകൾ|സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം|കർദിനാൾ ജോർജ് ആലഞ്ചേരി

സഹനത്തെയും മരണത്തെയും അതിജീവിക്കുന്ന ഉത്ഥാനം ഓശാന ഞായർ മുതൽ ഉയിർപ്പു ഞായർ വരെയുള്ള ഈ ആഴ്ചയിൽ ക്രിസ്തുവിന്റെ സഹനവും മരണവും ഉത്ഥാനവുമാണു ക്രൈസ്തവർ അനുസ്മരിച്ച് അനുഭവമാക്കുന്നത്. ക്രിസ്തുവിന്റെ ഈലോക ജീവിതാവസാനത്തിലുള്ള സംഭവങ്ങൾക്കെല്ലാം കൂടി പെസഹാ അഥവാ ‘കടന്നുപോകൽ’ എന്ന് പറയുന്നു. ഈ…

പെസഹായിൽ അവിടുന്ന് എന്നോടുകൂടെ ആയിരിക്കാൻ അപ്പമായി, ദുഃഖവൈള്ളിയിൽ രക്ഷയുടെ കവാടം എനിക്ക് തുറന്നു നൽകി, ഉത്ഥാനത്തിലൂടെ എന്റെ നിത്യജീവൻ അവിടുന്ന് ഉറപ്പു വരുത്തി.

ഒരു വിശുദ്ധവാര ചിന്ത പെസഹായും ദുഖവെള്ളിയും ഈസ്റ്ററും ലോകം മുഴുവനും ആചരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൊതു അവധി നൽകിയിട്ടുണ്ട്. കാരണം ക്രിസ്തു ഒരു ചരിത്ര പുരുഷനാണ്. അവിടുത്തെ കുരിശുമരണ ഉത്ഥാന സംഭവങ്ങൾ ഒരു ചരിത്ര യാഥാർഥ്യം കൂടിയാണ്. എന്നാൽ, ക്രിസ്ത്യാനികളായ നമ്മൾ…

പ്രത്യാശയുടെ തടവുകാരേ കോട്ടയിലേക്ക് മടങ്ങുവിന്‍

ഓരോ ഉയിര്‍പ്പുതിരുന്നാളിലും ഓര്‍മ്മയില്‍ എത്തുന്ന ഒരു ചിന്തയാണ് സഖറിയാ പ്രവചനം 9:12 ൽ വിവരിക്കുന്നത്. “പ്രത്യാശയുടെ തടവുകാര്‍” (Prisoners of Hope) എന്നു വിളിക്കപ്പെടുന്ന ഒരു വിഭാഗത്തോട് രക്ഷയുടെ കോട്ടയിലേക്ക് മടങ്ങുവാനാണ് ഈ വാക്യത്തിൽ ആഹ്വാനം ചെയ്യുന്നത്. ക്രിസ്തുവിന്‍റെ പുനഃരുത്ഥാനം മനുഷ്യവര്‍ഗ്ഗം…

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്.|ടി.ബി. ലാൽ

യേശു മരിച്ചെന്നും മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റെന്നും ഞായറാഴ്ച വേദോപദേശക്ലാസിനു പോയിവന്ന സെബാസ്റ്റ്യനാണ് എന്നോടു പറഞ്ഞത്. ഞാനന്ന് അഞ്ചിലോ ആറിലോ ആണ്. ഞാൻ പള്ളിയുടെ മേലാപ്പിലേക്കു നോക്കി. ഇടവകപ്പള്ളിയാണ് അസംബ്ഷൻ മൊണാസ്ട്രി. തലപ്പത്ത് ആകാശത്തേയ്ക്കു രണ്ടും കൈയും വിരിച്ചു യേശുദേവൻ കരുണയോടെ നിൽക്കുന്നുണ്ട്.…

ഉത്ഥാനം മരണത്തിന് എതിരെ നിൽക്കുന്ന നന്മ മാത്രമല്ല. അത് സ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ്.

ഈസ്റ്റർ ഞായർവിചിന്തനം :- സ്നേഹത്തിന്റെ വിജയം (യോഹ 20:1-9) ഒരു സ്നേഹാന്വേഷണത്തിൽ നിന്നാണ് ഈസ്റ്റർ ദിനം ആരംഭിക്കുന്നത്. പ്രണയ ഹൃദയമുള്ള ഒരുവളുടെ അതിരാവിലെയുള്ള കാതരമായ തേടലിൽ നിന്നും. അവളുടെ പേരാണ് മഗ്ദലേന മറിയം. അതിരാവിലെ അവൾ വീടുവിട്ടു ഇറങ്ങിയിരിക്കുന്നു. ഒന്നുമില്ല അവളുടെ…