Category: Malayalam Bible Verses

നാം ഓരോരുത്തരും ദുര്‍മാര്‍ഗവും ദുഷ്പ്രവൃത്തിയും ഉപേക്ഷിച്ചു പാപത്തിൽ നിന്നു പിന്തിരിയുക. (ജെറമിയാ 25:5)|സ്വർഗ്ഗരാജ്യം ലക്ഷ്യമാക്കി സഞ്ചരിക്കുന്ന ഏതൊരാളും പാപത്തിൽ നിന്നും അകന്നു നിൽക്കേണ്ടതാണ്

Turn now, every one of you, from his evil way and evil deeds. (Jeremiah 25:5) 🛐 ലോകത്തിന്റെ പാപകരമായ തിന്മകളിൽ ആയിരിക്കരുത് ദൈവത്തിന്റെ മകനും മകളും ദൃഷ്ടിയുറപ്പിക്കേണ്ടത്; ദൈവത്തിന്റെ വചനത്താലും യേശുവിന്റെ പ്രബോധനങ്ങളിലും മനസ്സിനെ ഉറപ്പിക്കാൻ നമുക്കാവണം. അപ്പോൾ…

പരിശുദ്ധാത്മാവില്‍ പ്രാര്‍ഥിച്ചുകൊണ്ട്, നിങ്ങളുടെ പവിത്രമായ വിശ്വാസത്തില്‍ അഭിവൃദ്ധി പ്രാപിക്കുവിന്‍. (യൂദാസ് 1:20)|ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം.

Building yourselves up in your most holy faith and praying in the Holy Spirit (Jude 1:20) ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. നമുക്ക് ജീവന്‍ നല്കുകയും അനന്തമായി നമ്മെ പരിപാലിക്കുകയും ചെയ്യുന്നവനാണ് ദൈവം! ദൈവത്തെ നാം…

ദുഷ്ടന്റെ കൈയില്‍ നിന്നു നിന്നെ ഞാന്‍ വിടുവിക്കും: അക്രമികളുടെ പിടിയില്‍നിന്നു നിന്നെ ഞാന്‍ വീണ്ടെ ടുക്കും. (ജെറമിയ 15:21)| ദൈവഹിതത്തിനായി നമ്മെ സമർപ്പിക്കുക. കർത്താവ് സമൃദ്ധിയായി അനുഗ്രഹിക്കുകയും, അപകടങ്ങളിൽ നിന്നു സംരക്ഷിക്കുകയും ചെയ്യും

I will deliver you out of the hand of the wicked,and redeem you from the grasp of the ruthless. (Jeremiah 15:21) ✝️ ദിനംപ്രതി നമ്മെ രക്ഷിക്കുകയും, കാക്കുകയും ചെയ്യുന്ന ദൈവമാണ് നമുക്ക് ഉള്ളത്.…

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ് എന്റെ സങ്കേതം (ജെറെമിയാ 17:17)🛐|നാം ജീവിതത്തിൽ എടുക്കുന്ന തീരുമാനങ്ങളെയും ചിന്തകളേയും പ്രവൃത്തികളേയും ദൈവകരങ്ങളിൽ സമർപ്പിക്കുക.

You are my refuge in the day of disaster.(Jeremiah 17:17) ✝️ തിന്മയുടെ ദിനത്തിലും നന്മയുടെ ദിനത്തിലും കർത്താവ് ആയിരിക്കണം നമ്മുടെ ആശ്രയം. ക്രിസ്തീയ ജീവിതത്തിൽ അനുഗ്രഹത്തിന്റെ വാതിലുകൾ തുറക്കുന്നതിനുള്ള വഴിയാണ് ദൈവത്തിലുള്ള പ്രത്യാശാനിർഭരമായ വിശ്വാസത്തിൽ ആഴപ്പെടുക എന്നത്.…

ആകാശത്തിലെ പക്‌ഷികളെ നോക്കുവിന്‍: അവ വിതയ്‌ക്കുന്നില്ല, കൊയ്യുന്നില്ല, കളപ്പുരയില്‍ ശേഖരിക്കുന്നുമില്ല. എങ്കിലും, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ അവയെ തീറ്റിപ്പോറ്റുന്നു. (മത്തായി 6 : 26) | വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്.

Look at the birds of the air: they neither sow nor reap nor gather into barns, and yet your heavenly Father feeds them.(Matthew 6:26) ✝️ ഉത്ക്കണ്ഠ മനുഷ്യ ജീവിതത്തിന്റെതന്നെ ഒരു ഭാഗമാണ്.…

കര്‍ത്താവേ, എന്നെ സഹായിക്കണമേ, അങ്ങയുടെ കാരുണ്യത്തിനൊത്ത വിധം എന്നെ രക്‌ഷിക്കണമേ! (സങ്കീര്‍ത്തനങ്ങള്‍ 109:26)|ദിനംപ്രതി നമ്മെ താങ്ങുന്ന ദൈവത്തിന്റെ കരങ്ങളാൽ നാം സുരക്ഷിതരാണ്.

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും…

എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്‌. അവനു ശിക്‌ഷാവിധി ഉണ്ടാകുന്നില്ല. (യോഹന്നാന്‍ 5 : 24)|സുവിശേഷം നിങ്ങൾ സ്വീകരിക്കുകയും, യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുകയും, വിശുദ്ധിയിൽ ജീവിക്കുകയും ചെയ്താൽ നിങ്ങൾ നിത്യജീവനുടമകളായി തീരും.

Whoever hears my word and believes him who sent me has eternal life. (John 5:24)✝️ പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും  അവയുടെ  ജീവനൊന്നും നിത്യമായി നിലനിൽക്കുന്നല്ല. ചില നാളുകൾക്കു ശേഷം…

എന്നെപ്രതി നിന്റെ തെറ്റുകള്‍ തുടച്ചുമാറ്റുന്ന ദൈവം ഞാന്‍ തന്നെ; നിന്റെ പാപങ്ങള്‍ ഞാന്‍ ഓര്‍ക്കുകയില്ല. (ഏശയ്യാ 43 : 25)|മറ്റുള്ളവരുടെ പാപം ക്ഷമിക്കുകയും നമ്മുടെ പാപമോചനത്തിനായി അപേക്ഷിക്കുകയും ചെയ്യാം

✝️ I am he who blots out your transgressions for my own sake, and I will not remember your sins. (Isaiah 43:25) 🛐 വീഴ്ച മാനുഷിക സ്വഭാവമാണെങ്കില്‍ ക്ഷമ ദൈവസ്വഭാവമാണ്. മനുഷ്യന്‍ പലതിലും…

ഭൂമിയുടെ അതിര്‍ത്തികളേ, എന്നിലേക്കു തിരിഞ്ഞു രക്‌ഷപെടുക. ഞാനാണു ദൈവം; ഞാനല്ലാതെ മറ്റൊരു ദൈവം ഇല്ല. (ഏശയ്യാ 45 : 22) 🛐| നമ്മെ രക്ഷിക്കുന്ന യേശുവിന്റെ കരങ്ങളിൽ മുറുകെപ്പിടിക്കാം.

(Isaiah 45:22) ✝️ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തിലും നമ്മൾ യേശുവിനെ കണ്ടുമുട്ടുന്നുണ്ട്. പക്ഷേ, ഭൂരിഭാഗം അവസരങ്ങളിലും യേശുവിനെ തിരിച്ചറിയാൻ നമുക്ക് കഴിയാതെ പോകുന്നു. നമ്മുടെ എല്ലാവിധത്തിലുള്ള  ജീവിത സാഹചര്യങ്ങളിലൂടെയും ഈശോ നമ്മെ സമീപിക്കുന്നു. രോഗങ്ങളിലൂടെയും സഹനങ്ങളിലൂടെയും കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സഹപ്രവർത്തകരിലൂടെയും…

ദൈവമേ, അവിടുത്തെ ഇഷ്‌ടം നിറവേറ്റാന്‍ ഇതാ, ഞാന്‍ വന്നിരിക്കുന്നു. (ഹെബ്രായര്‍ 10 : 7) 🛐|നമ്മെക്കുറിച്ചുള്ള ദൈവഹിതത്തെ മനസിലാക്കി, ദൈവഹിതം നമ്മുടെ ജീവിതത്തില്‍ പൂവണിയാനായി പ്രാര്‍ത്ഥിക്കാം

(Hebrews 10:7) ✝️ ദൈവത്തിന്റെ ഇഷ്ടം എന്നു പറയുന്നത് ദൈവഹിതം ആണ്. കര്‍ത്താവിന്റെ ഹിതം മനസിലാക്കിയ ഒരാള്‍ അതിനായി ത്യാഗം ചെയ്ത് പ്രാര്‍ത്ഥിച്ചാല്‍ എത്ര വലിയ ചെങ്കടല്‍ ആണെങ്കിലും അത് വഴിമാറും. ദൈവത്തിന് എന്നെക്കുറിച്ച് ഒരു ഹിതം ഉണ്ടെന്നോര്‍ത്ത് അത് ഞാന്‍…

നിങ്ങൾ വിട്ടുപോയത്