Whoever hears my word and believes him who sent me has eternal life. (John 5:24)✝️

പ്രപഞ്ചത്തിൽ നാം പലജീവജാലങ്ങളേയും കാണുന്നു. അവയെ ഒക്കേയും സൃഷ്ടിച്ചത് ദൈവമാണെങ്കിലും  അവയുടെ  ജീവനൊന്നും നിത്യമായി നിലനിൽക്കുന്നല്ല. ചില നാളുകൾക്കു ശേഷം അവ മരിക്കുകയൊ ജീവൻ നഷ്ടമാകുകയൊ ചെയ്യുന്നു.  അതു മനുഷ്യനായാലും, ജന്തുജാലങ്ങളായാലും എല്ലാത്തിന്റേയും ഗതി ഒന്നു തന്നേ.  എന്നാൽ ജീവൻ ഉണ്ട് എന്ന് അവകാശപ്പെടാൻ കഴിയുന്ന ഏക വ്യക്തി ദൈവമാണ്. ആ ദൈവത്തിനു മാത്രമെ മനുഷ്യനു ജീവൻ പകർന്നു നൽകാനും അതിനെ നിലനിർത്താനും കഴിയു. അങ്ങനെയുള്ള ഒരു ജീവൻ ആസ്വദിക്കണമെങ്കിൽ ഒരു വ്യക്തി ദൈവവുമായി ഒരു ബന്ധത്തിലേക്കു വരേണ്ടത് ആവശ്യമാണ്.

ദൈവത്തിന്റെ ജീവൻ നിത്യമാണ്. ദൈവത്തിൽ നിന്നും നിത്യ ജീവൻ പുറത്തേക്കു ഒഴുകുന്നു എന്നതാണ് നിത്യജീവനെക്കുറിച്ചു പറയുവാൻ കഴിയുന്ന മറ്റൊരു കാര്യം. (വെളിപ്പാട് 22:1-2).

ദൈവത്തിൽ നിന്നും ഒഴുകുന്നതായ ജീവനായ ദൈവത്തെ സ്വീകരിച്ചാണ് നാം നിത്യ ജീവനുള്ളവർ ആയിത്തീരുന്നത്.
ദൈവപുത്രനായ യേശുക്രിസ്തു നിങ്ങളുടെ പാപങ്ങൾക്കുവേണ്ടി മരിക്കയും അടക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുനേറ്റു എന്നു വിശ്വസിക്കയും ചെയ്തു എന്ന സുവിശേഷം നിങ്ങൾ സ്വീകരിക്കുകയും, യേശുവിനെ നിങ്ങളുടെ രക്ഷിതാവും കർത്താവുമായി സ്വീകരിക്കുകയും, വിശുദ്ധിയിൽ ജീവിക്കുകയും ചെയ്താൽ നിങ്ങൾ നിത്യജീവനുടമകളായി തീരും.

ദൈവത്തെ അറിയുന്നതാണ് നിത്യജീവൻ എന്നാണ് യേശുക്രിസ്തു അർത്ഥമാക്കുന്നത്. ദൈവവുമായി വളരെ ആഴമായ, വ്യക്തിപരമായ അടുപ്പം ഉണ്ടാകണം എന്നാണ് യേശു പറഞ്ഞത്. കർത്താവിന്റെ വരവ് പ്രതീക്ഷിച്ച് നിത്യജീവനായി സദാ ഒരുക്കമുള്ള ഒരു ഹൃദയത്തോടെ കാത്തിരിക്കുവാനുള്ള കൃപ അവിടുത്തെ പരിശുദ്ധാത്മാവിലൂടെ എനിക്ക് നൽകേണമേ എന്നു പ്രാർത്ഥിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്