LORD, Save me according to your steadfast love! (Psalm 109:26) ✝️

ദൈവം ബലഹീനനായ മനുഷ്യരെ കൈവെടിയുന്നില്ല അവരെ കാത്തു പരിപാലിക്കുന്നു. ബലഹീനരുടെ ജീവിതത്തിലുണ്ടാകുന്ന അനുദിന സംഭവങ്ങള്‍ അര്‍ത്ഥ ശൂന്യമായോ ജീവിതത്തില്‍ ലക്ഷ്യമില്ലാതെയോ കടന്നുപോകുന്നില്ല. കാരണം മനുഷ്യകുലത്തിന് ദൈവം സ്രഷ്ടാവും നാഥനുമാണ്. അവിടുത്തേയ്ക്ക് ഓരോ സൃഷ്ടിക്കുമായി അന്യൂനമായൊരു പദ്ധതിയുണ്ട്. ഈ ലോകത്ത് അനീതിയാല്‍ അടിച്ചമര്‍ത്തപ്പെടുന്നവരും പരിത്യക്തരാകുന്നവരും പീഡിപ്പിക്കപ്പെടുന്നവരും, ദൈവത്തിന്‍റെ പദ്ധതിയിലും കരങ്ങളിലും സംരക്ഷിക്കപ്പെടും എന്ന് തിരുവചനം ഉറപ്പ് നൽകുന്നു

ദൈവം നമുക്ക് വേണ്ടതെല്ലാം നല്കാൻ കഴിവുള്ളവനാണ്‌ എന്ന വിശ്വാസത്തോടൊപ്പം, നമുക്കാവശ്യമുള്ളവ നമ്മേക്കാൾ നന്നായി അറിയുന്നവനാണ് ദൈവം എന്ന ബോധ്യവും നമ്മുടെ ആവശ്യങ്ങളിൽ സഹായംതേടി ദൈവത്തെ സമീപിക്കുമ്പോൾ നമുക്കു ഉണ്ടാവണം. പ്രാർത്ഥനയിലൂടെ ദൈവവുമായി സജീവബന്ധം പുലർത്തുന്ന ഒരു വ്യക്തി, തനിക്കു കിട്ടാതെ പോയതിനെ ഓർത്തു പരിഭവിക്കുകയല്ല ചെയ്യേണ്ടത്. നമ്മൾ ചോദിക്കാതെ തന്നെ ദൈവം നമ്മിലേക്ക്‌ ചൊരിഞ്ഞിരിക്കുന്ന ഒട്ടനവധിയായ നന്മകളെ പ്രതി സന്തോഷിക്കുവാനും ദൈവത്തിനു നന്ദി പറയുവാനും നമുക്കാവണം.

ദിനംപ്രതി നമ്മെ താങ്ങുന്ന ദൈവത്തിന്റെ കരങ്ങളാൽ നാം സുരക്ഷിതരാണ്. ജീവിതത്തിൽ വിഷമ ഘട്ടങ്ങൾക്ക് അപ്പുറം ഒരു നല്ല ജീവിതം, ദൈവം നമുക്കായി കരുതി വെച്ചിട്ടുണ്ട്. പൂർണ്ണമായി ദൈവത്തിൽ വിശ്വസിക്കുക, ജീവിതത്തിൽ സകലതും നഷ്ടപ്പെട്ടാലും ദൈവത്തിലുള്ള വിശ്വാസം കൈവെടിയരുത്. ജീവിതത്തിൽ ഏതു സാഹചര്യത്തിലും, ജോബിനെപ്പോലെ പറയാൻ സാധിക്കണം. കര്‍ത്താവ്‌ തന്നു; കര്‍ത്താവ്‌ എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്