Building yourselves up in your most holy faith and praying in the Holy Spirit (Jude 1:20)

ജീവിതത്തിന് അര്‍ത്ഥം തരുന്നത് വിശ്വാസമാണ്. നമുക്ക് ജീവന്‍ നല്കുകയും അനന്തമായി നമ്മെ പരിപാലിക്കുകയും ചെയ്യുന്നവനാണ് ദൈവം! ദൈവത്തെ നാം നമ്മുടെ സ്രഷ്ടാവും രക്ഷകനുമായി അംഗീകരിക്കുന്നതാണു വിശ്വാസം. നാം ദൈവത്തെ സ്നേഹിക്കുകയും, നമ്മുടെ ജീവിതത്തെ ദൈവത്തിന്‍റെ ദാനമായി അംഗീകരിക്കുകയും വേണം. ദൈവം നമ്മോടു ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. അതുപോലെ നാമും ദൈവികൈക്യത്തില്‍ ജീവിക്കാനും വളരാനും ആഗ്രഹിക്കണം. ദൈവത്തില്‍ വിശ്വാസമില്ലാതെ നാം അവിടുത്തെ മക്കളാണെന്ന് അവകാശപ്പെടാനാവില്ല.

ഒരു മനുഷ്യന്, താൻ ദൈവത്തിൽ വിശ്വസിക്കുന്നു എന്നു പറയുകയും അതേസമയം ദൈവം അയച്ചവനിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യാൻ എങ്ങനെ സാധിക്കും? ദൈവം ഈ ലോകത്തിലേക്കയച്ച അവിടുത്തെ ഏകജാതനായ യേശുക്രിസ്തുവിൽ വിശ്വസിക്കാത്തവരുടെ ‘വിശ്വാസം’ അപൂർണ്ണമാണ്. കര്‍ത്താവു തന്നെ തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു: “ദൈവത്തില്‍ വിശ്വസിക്കുവിന്‍, എന്നിലും വിശ്വസിക്കുവിന്‍”. യേശുക്രിസ്തു ശരീരം ധരിച്ച വചനമായ ദൈവം തന്നെയാകയാല്‍ അവനില്‍ നമുക്ക് വിശ്വസിക്കാനാകും.

എങ്ങനെയാണ് യേശുക്രിസ്തുവിൽ വിശ്വസിക്കേണ്ടത്? പരിശുദ്ധാത്മാവിനാൽ മനുഷ്യനായി അവതരിച്ചവനും, സ്വർഗ്ഗീയ പിതാവിന്റെ നിത്യപുത്രനുമായ നസ്രത്തിലെ യേശുവിനെക്കുറിച്ചു സുവിശേഷങ്ങൾ എന്തുപറയുന്നുവോ അതാണ് നാം വിശ്വസിക്കേണ്ടത്. കൃപാവരവും പരിശുദ്ധാത്മാവിന്റെ സഹായവും കൂടാതെ ദൈവത്തിൽ വിശ്വസിക്കുക സാധ്യമല്ല.

യേശുവിന്റെ ജനന, മരണ, ഉത്ഥാന സമയങ്ങളിൽ പരിശുദ്ധാത്മാവ് എങ്ങനെ പ്രവർത്തിച്ചോ അങ്ങനെതന്നെയാണ് ഇന്നും പരിശുദ്ധാൽമാവ് പ്രവർത്തിക്കുന്നത്. ആയതിനാൽ നാം പരിശുദ്ധാൽമാവിന്റെ ശക്തിയാൽ യേശുവിൽ വിശ്വസിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

ആമ്മേൻ

“നന്‍മ ചെയ്യുന്നതില്‍ നമുക്കു മടുപ്പുതോന്നാതിരിക്കട്ടെ. എന്തെന്നാല്‍, നമുക്കു മടുപ്പുതോന്നാതിരുന്നാല്‍ യഥാകാലം വിളവെടുക്കാം.”
(ഗലാത്തിയാ)Galatians 6/9.


Good morning. May God bless you today, Tuesday, in a very special way with all the blessings of the day
🙏

Phone 9446329343

നിങ്ങൾ വിട്ടുപോയത്