Category: വചനസന്ദേശം

നിങ്ങള്‍ ക്രിസ്‌തുവിനുള്ളവരാകയാല്‍ അവന്റെ നാമത്തില്‍ ആരെങ്കിലും നിങ്ങള്‍ക്ക്‌ ഒരു പാത്രം വെള്ളം കുടിക്കാന്‍ തന്നാല്‍ അവനു പ്രതിഫലം ലഭിക്കാതിരിക്കുകയില്ല.(മര്‍ക്കോസ്‌ 9: 41)|Whoever gives you a cup of water to drink because you belong to Christ will by no means lose his reward.(Mark 9:41)

യേശുനാമവും, തിരുവചനവും പ്രഘോഷിക്കുന്നവർക്കും, അവരെ ഭവനത്തിൽ സ്വീകരിക്കുന്നവർക്കും ദൈവം നൽകുന്ന നൻമകളാണ് തിരുവചനത്തിലൂടെ പ്രതിപാദിക്കുന്നത്. മര്‍ക്കോസ്‌ 16 : 15 ൽ പറയുന്നു യേശു പറഞ്ഞു: നിങ്ങള്‍ ലോകമെങ്ങും പോയി, എല്ലാ സൃഷ്‌ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. ഇന്ന് നാൽക്കവലകളിലും, സഭകൾ മുഖാന്തിരവും,…

ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്‌തു, ഇന്നു ജനിച്ചിരിക്കുന്നു. (ലൂക്കാ 2: 11)|For unto you is born this day in the city of David a Savior, who is Christ the Lord. (Luke 2:11)

രണ്ടായിരു വർഷം മുൻപ് സ്രഷ്ടാവും പരിപാലകനുമായ ദൈവം ലോകത്തിന്റെ പാപത്തിനു പരിഹാരം കാണാൻ മനുഷ്യനായി അവതരിച്ച് രക്ഷാമാർഗം തുറക്കുകയായിരുന്നു . ലോകത്തെപ്പറ്റിയുള്ള അവിടുത്തെ കരുതലിന്റെയും സ്നേഹത്തിന്റെയും പ്രത്യക്ഷീകരണമാണ് മനുഷ്യാവതാരം. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമാണ് അതു നൽകുന്നത്. ‘‘ദൈവത്തോടുള്ള സമാനത മുറുകെപ്പിടിക്കണമെന്നു വിചാരിക്കാതെ…

നമുക്ക്‌ ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക്‌ ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്റെ ചുമലിലായിരിക്കും; വിസ്‌മയനീയനായ ഉപദേഷ്‌ടാവ്‌, ശക്‌തനായ ദൈവം, നിത്യനായ പിതാവ്‌, സമാധാനത്തിന്റെ രാജാവ്‌ എന്ന്‌ അവന്‍ വിളിക്കപ്പെടും. (ഏശയ്യാ 9 : 6)

For to us, a child is born, to us, a son is given; and the government shall be upon his shoulder, and his name shall be called Wonderful Counselor, Mighty…

കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു.(ഗലാത്തിയാ 4: 4)|When the fullness of time had come, God sent forth his Son, born of woman, born under the law(Galatians 4:4)

ലോകത്തെ വിധിക്കുവാൻ അല്ല, രക്ഷിക്കുവാനാണ് കാലത്തിന്റെ സമ്പൂർണ്ണത വന്നപ്പോൾ, യേശുക്രിസ്തു സ്ത്രീയിൽ നിന്ന് ജാതനായത്. പഴയ നിയമകാലത്ത് നാം എല്ലാവരും നിയമത്തിന് (ന്യായപ്രമാണം) കീഴിലായിരുന്നു. എന്നാൽ നിയമ ഗ്രന്ഥത്തിൽ പറയുന്നതൊന്നും ആർക്കും പാലിക്കാൻ സാധിച്ചില്ല.(ഗലാത്തിയാ 3:24) നിയമഗ്രന്‌ഥത്തില്‍ എഴുതപ്പെട്ടിരിക്കുന്നതെല്ലാം അനുസരിക്കാതെയും പ്രവര്‍ത്തിക്കാതെയും…

എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന യഥാര്‍ഥ വെളിച്ചം ലോകത്തിലേക്കു വരുന്നുണ്ടായിരുന്നു. (യോഹന്നാന്‍ 1: 9)|The true light, which gives light to everyone, was coming into the world. (John 1:9)

ലോകത്തിലേക്ക് വന്ന യഥാർത്ഥ വെളിച്ചമായിരുന്നു യേശുക്രിസ്തു. നീതിമാന്മാരെ തേടി അല്ല പാപികളെ തേടിയാണ് അവൻ എത്തിയത്, കാരണം യഥാർത്ഥ സ്വർഗ്ഗീയ വെളിച്ചം പാപികൾക്ക് ആവശ്യമായിരുന്നു. ദൈവപുത്രൻ ആയിട്ടുകൂടി, ദൈവികമായിട്ടുള്ള യാതൊരു സ്വഭാവ സവിശേഷതകളും കാണിക്കാതെ, തന്നെ തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം…

കര്‍ത്താവിനു നമ്മെക്കുറിച്ചു വിചാരമുണ്ട്‌, അവിടുന്നു നമ്മെ അനുഗ്രഹിക്കും(സങ്കീര്‍ത്തനങ്ങള്‍ 115: 12)|The Lord has remembered us; he will bless us(Psalm 115:12)

നാം ഓരോരുത്തരുടെയും ജീവിതത്തിൽ നിരവധി പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. പ്രതികൂല സാഹചര്യങ്ങളെപ്പറ്റിയുള്ള നമ്മളുടെ ചിന്തകൾ ദുഃഖങ്ങളിലേയ്ക്കും, വേദനകളിലേയ്ക്കും ജീവിതത്തെ നയിക്കുന്നു. നമ്മളുടെ ഏത് പ്രശ്നപ്രതികൂല സാഹചര്യങ്ങളിലും വഴിയിൽ ഇട്ടിട്ട് പോകുന്നവനല്ല മറിച്ചു മാറോടു ചേർത്ത് നിർത്തി കരുതലിന്റെ കരം നീട്ടി നമ്മളെ…

സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു. അനുതപിച്ച്‌ സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.(മർ‍ക്കോസ്‌ 1: 15)|“The time is fulfilled, and the kingdom of God is at hand; repent and believe in the gospel.”(Mark 1:15)

സ്വർഗ്ഗരാജ്യത്തിലെ പൗരന്മാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു…

എന്റെ അടുക്കല്‍ വന്ന്‌ എന്റെ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും(ഏശയ്യാ 55 : 3)|Incline your ear, and come to me; hear, that your soul may live. (Isaiah 55:3)

ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് പലരും കേൾക്കുക പോലും ചെയ്തിട്ടില്ല. അതുകൊണ്ട് ദൈവവചനം കേൾക്കാത്തവരുടെ നടപ്പ് മുന്നോട്ടല്ല,പിന്നോട്ടാണ്. നമ്മൾ ദൈവത്തിന്റെ പിന്നാലെ പോകുകയും പറയുന്നത് ശ്രവിക്കുകയും ചെയ്യണം. നമുക്ക് ഉണ്ടാകേണ്ട വളരെ…

കര്‍ത്താവ്‌ അരുളിച്ചെയ്‌ത കാര്യങ്ങള്‍ നിറവേറുമെന്ന്‌ വിശ്വസിച്ചവള്‍ ഭാഗ്യവതി.(ലൂക്കാ 1: 45)|Blessed is she who believed that there would be a fulfillment of what was spoken to her from the Lord.”(Luke 1:45)

യേശുവിന്റെ അമ്മയാകാൻ ദൈവത്തിനു മുൻപാകെ സ്വയം ഏൽപിച്ചു കൊടുത്തപ്പോളും, ദൈവത്തിൽ പൂർണ്ണമായി വിശ്വസിച്ചപ്പോഴും മറിയം ഭാഗ്യവതിയും, അനുഗ്രഹീതയും ആയി. ദൈവത്താൽ തിരഞ്ഞെടുക്കപ്പെടുക എന്നുള്ളത് ഒരു വിശേഷഭാഗ്യമാണ്. എന്നാൽ, ദൈവത്തിന്റെ പ്രത്യേകമായ അനുഗ്രഹത്തിന് അർഹയായശേഷം മറിയം ഒട്ടേറെ വേദനനിറഞ്ഞ അനുഭവങ്ങളിലൂടെ കടന്നു പോകുന്നുണ്ട്.…

ദൈവം നമ്മുടെ ഹൃദയത്തേക്കാള്‍ വലിയവനും എല്ലാം അറിയുന്നവനുമാകയാല്‍, അവിടുത്തെ സന്നിധിയില്‍ നാം സമാധാനം കണ്ടെത്തും.(1 യോഹന്നാന്‍ 3 : 20)|God is greater than our heart, and he knows everything. (1John 3:20 )

ഹൃദയത്തെ ക്രമപ്പെടുത്താതെ ആർക്കും യേശുവിന്റെ വരവിനായി ഒരുങ്ങാൻ സാധിക്കുകയില്ല. ഹൃദയത്തിന്റെ ഏതെങ്കിലും ഒരു ഇരുളടഞ്ഞ കോണിൽ മറ്റാരുടെയും കണ്ണിൽപെടാതെ യേശുവിനെ സ്വീകരിക്കാൻ നമുക്കാവുകയില്ല. നമ്മുടെ ഹൃദയത്തിലെ പ്രഥമ സ്ഥാനമല്ലാതെ, യോഗ്യമായ മറ്റൊന്നും യേശുവിനെ സ്വീകരിക്കാൻ നമ്മിലില്ല. നമുക്ക് പ്രിയപ്പെട്ടതെന്നു കരുതി നാം…

നിങ്ങൾ വിട്ടുപോയത്