Category: “സുവിശേഷത്തിന്റെ ആനന്ദം”

മരപ്പണിക്കാരൻ|ദൈവം അധ്വാനിക്കുന്ന വർഗത്തിലെക്കാണ് ഇറങ്ങി വന്നത് എന്ന ബോധം ഓരോ ക്രിസ്ത്യാനിക്കും നെറ്റിയിലെ വിയർപ്പുകൊണ്ട് വിശപ്പടക്കാനുള്ള പ്രേരണയാണ്.

നീതിമാൻ, തച്ചൻ എന്നീ സങ്കൽപ്പങ്ങളോട് ബന്ധപ്പെട്ടാണ് സുവിശേഷങ്ങളിൽ ജോസഫിനെ ചിത്രീകരിച്ചിരിക്കുന്നത്. സുവിശേഷകന്മാർ ജോസഫിനെ നീതിമാൻ എന്നഭിസംബോധന ചെയ്യുമ്പോൾ, സുവിശേഷത്തിലെ ചില കഥാപാത്രങ്ങളാണ് അവനെ തച്ചൻ, മരപ്പണിക്കാരൻ, ആശാരി, കടച്ചിലു പണിക്കാരൻ, ശില്പി എന്നർത്ഥങ്ങൾ വരുന്ന tektōn എന്നു വിളിക്കുന്നത്. മത്തായിയുടേയും ലൂക്കായുടേയും…

ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നുംപഠിക്കേണ്ട പാഠങ്ങൾ|ദൈവത്തെ സ്നേഹിക്കുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കുന്നത് എല്ലാം നന്മയ്ക്കായി പരിണമിപ്പിക്കാൻ ദൈവത്തിനു കഴിയുമെന്ന സുവിശേഷ സന്ദേശമാണ് ഉത്ഥിതനായ ക്രിസ്തു നമ്മെ പഠിപ്പിക്കുന്നത്.

ഉത്ഥാനം ചെയ്ത ക്രിസ്തുവിൽ നിന്നുംപഠിക്കേണ്ട പാഠങ്ങൾ പുനഃരുത്ഥാനം ചെയ്ത ഈശോമശിഹായുടെ ജീവിതത്തെ സുവിശേഷത്തിൻ്റെ വെളിച്ചത്തിൽ വീക്ഷിക്കുമ്പോൾ കൗതുകകരമായ നിരവധി കാര്യങ്ങൾ കാണാൻ കഴിയും. മനുഷ്യവംശത്തിന് സദാകാലത്തേക്കുമുള്ള ധാർമ്മികതയുടെ ഉദാത്ത മാതൃകയായിരുന്നു ക്രിസ്തു. മനുഷ്യാവതാര കാലത്തു മാത്രമല്ല, പുനഃരുത്ഥാനത്തിനു ശേഷവും മനുഷ്യ ജീവിതത്തെ…

“എല്ലാ ജനങ്ങളും തങ്ങൾ ദൈവത്തിന്റെ മക്കളാണെന്ന ബോധ്യത്തോടെ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചും ജീവിക്കുന്ന കൂട്ടായ്മയുടെ അവസ്ഥ. ഈ അവസ്ഥ സംജാതമാക്കാൻ നമുക്ക് അനുദിനം അധ്വാനിക്കാം.”|കർദിനാൾ ജോർജ്ജ് ആലഞ്ചേരി

ഏവർക്കും നമ്മുടെ കർത്താവ് ഈശോമിശിഹായുടെ ഉയിർപ്പുതിരുനാൾ മംഗളങ്ങൾ ആശംസിക്കുന്നു. ഉത്ഥിതനായ ഈശോയുടെ സമാധാനവും സന്തോഷവും നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! അക്ഷയജീവൻ നൽകുന്ന ഉത്ഥാനം നമ്മുടെ കർത്താവിന്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇന്നു നാം ആഘോഷിക്കുന്നത്. കഠിനമായ പീഡാനുഭവത്തിനും കുരിശുമരണത്തിനും ശേഷം മൂന്നാം ദിവസം അവിടന്ന്…

കൊറോണയെക്കാൾ വലിയ മഹാമാരി പാപമാണ്; പാപത്തെ നിഷ്കാസനം ചെയ്താണ് ഈശോ ഉത്ഥാനം ചെയ്തത്

ശൂന്യമായ കല്ലറ; സന്തോഷം നൽകുന്ന കാഴ്ചയാണത്. അതെ, ആനന്ദിക്കുവിൻ, ഗുരുനാഥൻ ഉയിർത്തെഴുന്നേറ്റിരിക്കുന്നു.|ഈസ്റ്റർ ദിനംവിചിന്തനം|ആശംസകൾ

ഈസ്റ്റർ ദിനം വിചിന്തനം:- ശൂന്യമായ കല്ലറ (ലൂക്കാ 24:1-12)ശൂന്യമായ കല്ലറ: ഹൃദയസ്പർശിയായ ചില ചോദ്യങ്ങളും സാന്ത്വന ദർശനങ്ങളും നൽകിയ ഒരിടം. അതെ, ഉത്ഥാനത്തിന്റെ ആദ്യ അടയാളം ശൂന്യമായ കല്ലറയാണ്. മരണത്തിന്റെ കണക്കെടുപ്പിൽ നിന്നും ഒരു ശരീരം കാണ്മാനില്ല. ആരുടെയൊക്കെയോ പാപങ്ങളും ചുമലിലേറ്റി…

എന്നും ഈസ്റ്റർആയിരുന്നെങ്കിൽ|ഈസ്റ്റർ മംഗളങ്ങൾ!

എന്നും ഈസ്റ്റർആയിരുന്നെങ്കിൽ ഇത്തവണ പെസഹാ ആഘോഷിച്ചത് ബാംഗ്ലൂരിലെ ഞങ്ങളുടെ പ്രൊവിൻഷ്യൽ ഹൗസിലാണ്. വിശേഷ ദിവസങ്ങളിലെ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ചുറ്റുവട്ടത്തെ ഫ്ലാറ്റുകളിലും ഭവനങ്ങളിലും താമസിക്കുന്ന കത്തോലിക്കർ എത്തുന്നത് പതിവാണ്. ഇവിടുത്തെ ചാപ്പൽ ചെറുതായതിനാൽ വിശേഷ ദിവസങ്ങളിൽ ഗാർഡനിലെ കുരിശു പള്ളിയിലാണ് കുർബാന. അതാകുമ്പോൾ…

യഥാർത്ഥമായ ആരാധനയിലേക്ക് പരിശുദ്ധ കുർബാനയിലേക്ക് നമ്മൾ വളർന്നാൽ അൽപ്പനേരത്തെ സഹനത്തിന് ശേഷം യഥാർത്ഥ മഹത്വത്തിലേക്ക് നമ്മൾ എത്തപ്പെടും…

ഓശാന ഞായറാഴ്ച ക്രിസ്തുവിന് ആർപ്പുവിളിച്ച ജനങ്ങൾ വെറും 4 ദിവസങ്ങൾ കഴിഞ്ഞപ്പോ അതിനേക്കാൾ ആവേശത്തോടെ “അവനെ ക്രൂശിക്കുക ” എന്ന് പറയാൻ തക്ക വിധം മനസ്സ് മാറിയതിനെപ്പറ്റി അടുത്ത സുഹൃത്തായ ഒരു വൈദികനോട് ചോദിച്ചപ്പോഴാണ് അദ്ദേഹം പറഞ്ഞത് “യഹൂദജനം മിശിഹായെ ഒരു…

ദൈവം കുരിശിൽ മരിക്കുമ്പോൾ… ?|മഹത്വത്തിലേക്ക് സംവഹിക്കപ്പെട്ടവൻ പോയതുപോലെ മടങ്ങി വരും എന്ന യാഥാർത്ഥ്യത്തിൻ്റെ വിളംബരവും കുരിശിൽ ഉയർന്നു കേൾക്കാം.

യേശുക്രിസ്തു ദൈവമായിരുന്നുവെങ്കിൽ ദൈവത്തിന് മരിക്കാൻ കഴിയുമോ ? അവൻ ഒരു സാധാരണ മനുഷ്യൻ മാത്രമായിരുന്നെങ്കിൽ ആ മനുഷ്യന്‍ ഏതാനും മണിക്കൂറുകൾ പീഡനമേറ്റ് കുരിശില്‍ മരിച്ചപ്പോള്‍, അത് കോടാനുകോടി മനുഷ്യരുടെ പാപങ്ങള്‍ക്ക് പരിഹാരമാകുന്നത് എങ്ങനെ? കുരിശുമരണം എപ്രകാരമാണ് മുഴുവൻ മനുഷ്യവംശത്തിൻ്റെയും പാപങ്ങൾക്ക് പ്രാശ്ചിത്തമാകുന്നത്?…

പെസഹാ വ്യാഴം സന്ദേശം |Mar Joseph Kallarangatt | 14/04/2022

നിങ്ങൾ വിട്ടുപോയത്