Category: മാതൃവേദി

കുട്ടനാടിനെ പ്രളയ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം : മാതൃവേദി- പിതൃവേദി

പുളിങ്കുന്ന് : രണ്ടാം കൃഷി ഇറക്കുന്നതിനുള്ള കൃഷിപ്പണികൾ പൂർണമായും പൂർത്തീകരിച്ചുകൊണ്ട് പാടശേഖരങ്ങളിൽ കൃഷി ഇറക്കുകയും എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ മഴയും വെള്ളപ്പൊക്കവും പാടശേഖരങ്ങളിൽ പമ്പിങ് നടത്താത്തതുമൂലം വെള്ളം കെട്ടി നിൽക്കുകയും ചില പാടശേഖരങ്ങളിൽ മടവീഴ്ച ഉണ്ടായതു കൊണ്ട് നെൽകൃഷിയും –…

ചങ്ങനാശ്ശേരി അതിരൂപത മാതൃവേദി പിതൃവേദി അതിരൂപതാതല കുടുംബ സംഗമങ്ങളുടെഉദ്ഘാടനകർമ്മം അമ്പൂരി സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ വെച്ച് അതിരൂപത സഹായമെത്രാൻ. മാർ തോമസ് തറയിൽ നി ർവ്വഹിച്ചു’.

കുടുംബ ജീവിതം നന്മയുള്ളതും നർമ്മ പൂരിതവുമായിരിക്കണമെന്ന് പിതാവ് അഭിപ്രായപ്പെട്ടു. കുടുംബ സംഗമത്തോടനുബന്ധിച്ച് വിശ്വാസ പ്രഘോഷണ റാലിയും വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. ഫാമിലി അപ്പോസ്ത ലേറ്റ് അതിരൂപതാ ഡയറക്ടർ ഫാ.’ സെബാസ്റ്റ്യൻ ചാമക്കാല, അമ്പൂരി ഫൊറോന വികാരി ഫാ.സോണി ‘കാരു വേലിൽ, ഫൊറോന…

“ഉണരുമ്പോഴും ഉറങ്ങുമ്പോഴും പ്രാർത്ഥിക്കുന്ന മാതാപിതാക്കൾ കുടുംബങ്ങൾക്ക് അനുഗ്രഹം.” -മാർ ജോസഫ് കല്ലറങ്ങാട്ട്.|പിതൃവേദി ,മാതൃവേദി ,പ്രോലൈഫ് കുടുംബ സംഗമം പാലാ രൂപത

‘ പ്രോലൈഫ്,മാതൃവേദി,പിതൃവേദി..തുടങ്ങിയ കുടുംബക്ഷേമ ശുശ്രുഷകൾ വളരെ നന്നായി പാലാ രൂപതയിൽ നടക്കുന്നു . സീറോ മലബാർ സഭയുടെ ഫാമിലി ,ലൈറ്റി ,ലൈഫ് കമ്മീഷൻെറ അധ്യക്ഷനായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് സഭയിലും, രൂപതയിലുംവളരെ താല്പര്യത്തോടെ ശക്തമായി സ്നേഹത്തോടെയും കരുതലോടെയുംനേതൃത്വം നൽകുന്നു .…

മാതൃവേദിയുടെ വൈദിക ഡയറക്ടർ ഫാ. ഡെന്നി താണിക്കൽ -തൃശൂർ.|കുടുംബ പ്രേഷിതത്വ വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കൽ -കാഞ്ഞിരപ്പള്ളി|സീറോ മലബാർ സഭയിൽ പുതിയ നിയമനങ്ങൾ

മാതൃവേദിയിലും കുടുംബ പ്രേഷിതത്വവിഭാഗത്തിലും പുതിയ നിയമനങ്ങൾ കാക്കനാട്: സീറോമലബാർ സഭയുടെ കുടുംബത്തിനും അല്മായർക്കും ജീവനും വേണ്ടിയുള്ള സിനഡൽ കമ്മീഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മാതൃവേദിയുടെ വൈദിക ഡയറക്ടറായി തൃശൂർ അതിരൂപതാംഗമായ ഫാ. ഡെന്നി താണിക്കലും കുടുംബ പ്രേഷിതത്വവിഭാഗം സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗമായ…

മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കുംശക്തിസ്രോതസ്സും: മാര്‍ ജോസ് പുളിക്കല്‍

പൊടിമറ്റം: മാതാക്കള്‍ കുടുംബങ്ങളുടെ വിളക്കും ശക്തിസ്രോതസ്സുമാണെന്നും വിശ്വാസതീക്ഷ്ണതയില്‍ കുടുംബാംഗങ്ങളെ മുന്നോട്ടു നയിക്കുന്നതില്‍ മാതാക്കളുടെ സമര്‍പ്പണജീവിതം വലിയ പങ്കുവഹിക്കുന്നുവെന്നും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ ജോസ് പുളിക്കല്‍. പൊടിമറ്റം സെന്റ് മേരീസ് ഇടവകപ്രഖ്യാപന സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ നടന്ന മാതൃസംഗമം ഉദ്ഘാടനം…

മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം ഇടം പോലെ തന്നെ അന്യൻ്റെ ഇടവും ബഹുമാനം അർഹിക്കുന്ന ത് | മാർ ജോസ് പുളിക്കൽ |മാതൃവേദി

കൊച്ചി ;അന്തർദേശീയ സീറോമലബാർ മാതൃവേദി ജനറൽ ബോഡി യോഗവും വനിതാദിന ആചരണവും നടത്തി. കാഞ്ഞിരപ്പള്ളി രൂപത അദ്ധ്യക്ഷനും മാതൃവേദി ബിഷപ്പ് ലെഗേറ്റുമായ അഭിവന്ദ്യ മാർ ജോസ് പുളിക്കൽ യോഗം ഉദ്ഘാടനം ചെയ്തു. മനുഷ്യ മനസ്സുകളിലാണ് ആദ്യം യുദ്ധം പൊട്ടി പുറപ്പെടുന്നതെന്നും സ്വന്തം…

“സാൽവേ റെജീന” (Salve Regina) അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം.

സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടന സമ്മേളനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7ന് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. Zoom മീറ്റിംഗ്‌ ലൂടെ നടത്തുന്ന ഈ പരിപാടി വൈകിട്ട് 6.45 (pm) നുള്ള പ്രാർത്ഥനശുശ്രൂഷ…

പാലായുടെ മഹത്തായ പാരമ്പര്യം

സുവിശേഷം പ്രഘോഷിക്കാൻ അനുവാദം ക്രൈസ്തവ സഭകളുടെ ആചാര്യന്മാരായ മെത്രാപ്പൊലീത്താമാർ മെത്രാന്മാർ വൈദികർ അൽമായപ്രേക്ഷിതർ എന്നിവർക്ക് സുവിശേഷം പ്രഘോഷിക്കാനും സാമൂഹ്യതിന്മകൾ സാമൂഹ്യമാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള അനുഭവങ്ങളും നിരീക്ഷണങ്ങളും പങ്കുവെയ്ക്കുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുവാദം വാങ്ങണമെന്ന തരത്തിലുള്ള പ്രസ്താവനകളും വിലയിരുത്തലുകളും അനവസരത്തിലുള്ളതും അനാവശ്യവുമാണ്. വിവിധ മതാചാര്യന്മാർ…

അമ്മമാർ വിശ്വാസ പൈതൃകം അമ്മിഞ്ഞ പാലിനൊപ്പം കൈമാറണം: മാർ ജോസ് പുളിക്കൻ.

അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു. നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തെ വാക്കിലൂടെ മാത്രമല്ല, സമർപ്പണത്തിലൂടെയും ജീവിതത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറാൻ അമ്മമാർക്ക്‌ കഴിയണമെന്നും സഭാ ശുശ്രൂഷകളിലും…