അന്തർദേശീയ സീറോ മലബാർ മാതൃവേദിയുടെ ജനറൽ ബോഡി യോഗവും വനിതാദിനവും മാതൃവേദി ബിഷപ്പ് ലെഗേറ്റ് മാർ ജോസ് പുളിക്കൻ ഉദ്ഘാടനം ചെയ്തു.

നമുക്കു ലഭിച്ചിരിക്കുന്ന വിശ്വാസത്തെ വാക്കിലൂടെ മാത്രമല്ല, സമർപ്പണത്തിലൂടെയും ജീവിതത്തിലൂടെയും അടുത്ത തലമുറയ്ക്ക് കൈമാറാൻ അമ്മമാർക്ക്‌ കഴിയണമെന്നും സഭാ ശുശ്രൂഷകളിലും സാമൂഹ്യസേവന രംഗങ്ങളിലും അമ്മമാരുടെ സജീവ പങ്കാളിത്തം ഇന്നത്തെ കാലഘട്ടത്തിന്റെ അനിവാര്യതയാണ് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അന്തർദേശീയ മാതൃവേദി പ്രസിഡന്റ് ഡോ.കെ.വി. റീത്താമ്മ അദ്ധ്യക്ഷത വഹിക്കുകയും വനിതാദിന സന്ദേശം നൽകുകയും ചെയ്തു.

ഡയറക്ടർ റവ.ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ ആ മുഖ പ്രഭാഷണം നടത്തി. റോസിലി പോൾ തട്ടിൽ,  അന്നമ്മ ജോൺ തറയിൽ ,ബീന ബിറ്റി, റിൻസി ജോസ് ,മേഴ്സി ജോസഫ് ,ടെസ്സി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു . ജീവൻ സംരക്ഷണം ഓരോ അമ്മമാരുടെയും ദൗത്യമാണ് എന്നും അതിനു വേണ്ടതെല്ലാം ചെയ്യുമെന്നും യോഗം പ്രതിജ്ഞയെടുത്തു.  ചങ്ങനാശ്ശേരി അതിരൂപതയിലെ റവ.ഫാ ജെയിംസ് കൊക്കാവയലിൽ ക്ലാസ് നയിച്ചു. ഷിക്കാഗോ, മെൽബൺ ഉൾപ്പടെ 24 രൂപതകളിൽ നിന്നുള്ള പ്രതിനിധികൾ zoom യോഗത്തിൽ പങ്കെടുത്തു.

Logo for web magalavartha-01

നിങ്ങൾ വിട്ടുപോയത്