Category: ദുഃഖശനി

ദു:ഖശനി, രാജാധിരാജനായ യേശു ക്രിസ്തു മരണത്തിന്റെ നിദ്രയിൽ ആണ്ടിരിക്കുന്നു, ഭൂമി എങ്ങും നിശബ്ദമായിരിക്കുന്നു

ഇന്ന് ഭൂമിയിൽ ഭയാനകമായ ഒരു നിശബ്ദത, എന്താണ് സംഭവിച്ചത് രാജാധിരാജൻ മരണത്തിന്റെ നിദ്രയിൽ ആണ്ടിരിക്കുന്നു, ഭൂമി എങ്ങും നിശബ്ദമായിരിക്കുന്നു. മനുഷ്യനായ് മാംസം ധരിച്ച ദൈവം മരണത്തിലേയ്ക്ക് ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു… കാലങ്ങളായ് മരണനിദ്രയിൽ കഴിയുന്നവരെ ഉണർത്താൻവേണ്ടി മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിലേക്ക് കടന്നുചെല്ലുന്നു… നഷ്ടപ്പെട്ട…

“ദുഃഖശനിയാഴ്ച ദൈവത്തിന്റെ നിശ്ശബ്ദതയുടെ ദിവസമാണ്. കല്ലറയിലടക്കപ്പെടുന്ന യേശു മനുഷ്യകുലത്തിന്റെ പൊതുവായ അന്ത്യത്തിൽ പങ്കുചേരുകയാണ്. …നമുക്ക് ഉയിർത്തെഴുന്നേൽപ്പിനായി കാത്തിരിക്കാം.”|ഫ്രാൻസിസ് മാർപാപ്പ

ജീർണ്ണിക്കാത്ത ശരീരവുമായി നമ്മുടെ കർത്താവ് നിശബ്ദതയിൽ പ്രവർത്തിക്കുന്നു ദുഃഖശനിയാഴ്ച വലിയൊരു നിശ്ശബ്ദതയും വലിയൊരു പ്രശാന്തതയും ഭൂമിയെ ഭരിക്കുന്നു. കാരണം- നമ്മുടെ രാജാവ് ഉറങ്ങുന്നു. ഭൂമി വിറയ്ക്കുകയും നിശ്ചലമാവുകയും ചെയ്തു; കാരണം- ദൈവം ശരീരത്തില്‍ ഉറങ്ങുകയും ലോകാരംഭം മുതല്‍ ഉറങ്ങിയവരെ ഉണര്‍ത്തുകയും ചെയ്തു.…

വിശ്വാസം തിളങ്ങികത്തേണ്ട കാലഘട്ടമാണിത്: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: അടയാളങ്ങളുടെ ആചരണം കേവലം അനുഷ്ഠാനം മാത്രമാകാതെ അനുദിനജീവിതത്തിൽ പകർത്തേണ്ടവയാണെന്നും വിശ്വാസം വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ കരിന്തിരി കത്തുന്നവരാകാതെ ജ്വലിക്കുന്ന വിശ്വാസതീക്ഷണതയോടെ ജീവിക്കണമെന്നും മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോമലബാർസഭയുടെ ആസ്ഥാനകാര്യാലയത്തിൽ നടന്ന വലിയശനിയുടെ തിരുക്കർമ്മങ്ങൾക്ക് കാർമികത്വം…

‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’

‘എനിക്ക് വിശന്നു, നിങ്ങൾ ഒരു വറ്റ് തന്നില്ല.എനിക്കു ദാഹിച്ചു, നിങ്ങൾ തുള്ളി വെള്ളം തന്നില്ല.’ പരസ്യവിചാരണ, പുരുഷാരത്തിന്റെ ആർപ്പുവിളി, മരത്തിൽ കെട്ടിയിട്ടു തല്ലിക്കൊന്നു… പീഡാസഹനത്തിന്റെ ക്രമം പോലും തെറ്റിയില്ല.ചരിത്രത്തിലെ ദുഃഖവെള്ളിയെക്കാൾ ദുഃഖംജീവിതത്തിലെ ദുഃഖവെള്ളി… Shajan C. Mathew

പെസഹായിൽ അവിടുന്ന് എന്നോടുകൂടെ ആയിരിക്കാൻ അപ്പമായി, ദുഃഖവൈള്ളിയിൽ രക്ഷയുടെ കവാടം എനിക്ക് തുറന്നു നൽകി, ഉത്ഥാനത്തിലൂടെ എന്റെ നിത്യജീവൻ അവിടുന്ന് ഉറപ്പു വരുത്തി.

ഒരു വിശുദ്ധവാര ചിന്ത പെസഹായും ദുഖവെള്ളിയും ഈസ്റ്ററും ലോകം മുഴുവനും ആചരിക്കുന്നുണ്ട്. പല രാജ്യങ്ങളിലും പൊതു അവധി നൽകിയിട്ടുണ്ട്. കാരണം ക്രിസ്തു ഒരു ചരിത്ര പുരുഷനാണ്. അവിടുത്തെ കുരിശുമരണ ഉത്ഥാന സംഭവങ്ങൾ ഒരു ചരിത്ര യാഥാർഥ്യം കൂടിയാണ്. എന്നാൽ, ക്രിസ്ത്യാനികളായ നമ്മൾ…

വിശുദ്ധ ശനി: പാതാളത്തിൽഉയർന്ന സുവിശേഷനാദം

ദു:ഖവെളളിയിലെ കഠിനമായ പീഡകൾക്കൊടുവിൽ ക്രിസ്തു മരണം ആസ്വദിച്ചു. ശിഷ്യന്മാർ ഒളിവിലായി. ഭാവിയെക്കുറിച്ചുള്ള അനിശ്ചിതാവസ്ഥ അവരെ മഥിച്ചതിനാൽ ഉപേക്ഷിച്ചു കളഞ്ഞ വലയും വള്ളവും അന്വേഷിക്കാൻ പ്രേരിതരായി.ക്രൂശീകരണത്തിനു ശേഷമുള്ള സമയം പാതാളത്തിൽ മരണത്തിൻ്റെ തടവറയിൽ കഴിഞ്ഞിരുന്ന പഴയ നിയമ നീതിമാന്മാർക്ക് ഉത്സവദിനമായിരുന്നു. അവർക്കു മേൽ…

ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…