ഇന്ന് ഭൂമിയിൽ ഭയാനകമായ ഒരു നിശബ്ദത, എന്താണ് സംഭവിച്ചത് രാജാധിരാജൻ മരണത്തിന്റെ നിദ്രയിൽ ആണ്ടിരിക്കുന്നു, ഭൂമി എങ്ങും നിശബ്ദമായിരിക്കുന്നു.

മനുഷ്യനായ് മാംസം ധരിച്ച ദൈവം മരണത്തിലേയ്ക്ക് ആഴ്ന്ന് ഇറങ്ങിയിരിക്കുന്നു… കാലങ്ങളായ് മരണനിദ്രയിൽ കഴിയുന്നവരെ ഉണർത്താൻവേണ്ടി മനുഷ്യപുത്രൻ മരിച്ചവരുടെ ഇടയിലേക്ക് കടന്നുചെല്ലുന്നു… നഷ്ടപ്പെട്ട ആടിനെ തേടിപ്പോയപോലെ, ക്രിസ്തു മരിച്ചവരുടെ ഇടയിലേക്ക് ഇറങ്ങിയത് തീർച്ചയായും ആദ്യപിതാവായ ആദത്തിനെ അന്വേഷിച്ചാണ്, ഒപ്പം അന്ധകാരത്തിന്റെയും, മരണത്തിന്റെയും നിഴലിൽ കഴിയുന്നവരെ കണുവാൻ… വേദനയുടെ തടവറയിൽ കഴിയുന്ന ആദത്തിനെയും, ഹവ്വായെയും മോചിപ്പിക്കവാൻവേണ്ടിയാണ്…

താൻ വിജയം വരിച്ച കുരിശെന്ന ആയുധവും വഹിച്ചുകൊണ്ടാണ് ക്രിസ്തു അവരുടെ മദ്ധ്യേ നിൽക്കുന്നത്. അവിടുത്തെ കണ്ടയുടനെ ആദ്യപിതാവ് അത്ഭുതത്തോടെ ചങ്കത്തടിച്ചുകൊണ്ട് എല്ലാവരോടുമായ് നിലവിളിച്ചു, “എന്റെ കർത്താവ് ഇതാ നമ്മോടുകൂടെ…” അവിടുന്ന് ആദാമിനോട് മറുപടിപറഞ്ഞു നിന്റെ ആത്മാവിനോടു കൂടെ…” ക്രിസ്തു ആദത്തിൻ്റെ കൈകൾ എടുത്ത് കുലുക്കികൊണ്ടു പറഞ്ഞു മരണനിദ്രയിൽ കഴിയുന്ന നീ വേഗം ഉണരുക… നിന്റെ ദൈവം നിന്നെ പ്രകാശിപ്പിച്ചിരിക്കുന്നു… ഞാൻ ആകുന്നു നിന്റെ ദൈവം, നിന്റെ സൃഷ്ടാവായ ഞാൻ നിനക്കുവേണ്ടിയും, നിന്നിൽ നിന്ന് ഉത്ഭവിച്ച ഇവർക്കുവേണ്ടിയും നിന്റെ മകനായ് അവതരിച്ചു…

ഇപ്പോൾ എനിക്കുള്ള സകല അധികാരത്താലും ഞാൻ നിങ്ങളോട് കല്പ്പിക്കുന്നു, മരണത്തിന്റെ തടവറയിൽ ആയിരിക്കുന്ന നിങ്ങൾ പുറത്തേയ്ക്ക് വരുക… അന്ധകാരത്തിന്റെ പിടിയിൽ കഴിഞ്ഞിരുന്നവരെ നിങ്ങൾ പ്രകാശിതരാവുക… നരകത്തിന്റെ തടവറയിൽ കഴിയുവാനല്ല ഞാൻ നിന്നെ സൃഷ്ടിച്ചത്… മരിച്ചവരുടെയെല്ലാം ജീവനാകുന്നു ഞാൻ, എന്റെ കൈകൾ കൊണ്ട് എന്റെ സാദ്യശ്യത്തിൽ സ്യഷ്ടിച്ച നീ ഉയർത്തെഴുനേൽക്കുക… ഇവിടെ നിന്ന് നമ്മുക്കുപോകാം… ഒരിയ്ക്കലും വിഭജിക്കാൻ പറ്റാത്ത ഒരു ഏക സത്യമാണ് നാം “നീ എന്നിലും, ഞാൻ നിന്നിലും…” നിന്റെ സൃഷ്ടവായ ദൈവം നിന്റെ രക്ഷയ്ക്കായ് നിന്റെ പുത്രനായിതീർന്നു. നിന്റെ ദൈവം നിനക്കുവേണ്ടി ദാസന്റെ രൂപം സ്വീകരച്ചു… ഉന്നതങ്ങളിൽ വസിച്ചിരുന്ന ഞാൻ നിനക്കായ് ഭൂമിയിലേയ്ക്കും, മരിച്ചവരുടെ ഇടയിലേയ്ക്കും കടന്നു വന്നിരിയ്ക്കുന്നു…

മനുഷ്യനായ നിനക്കുവേണ്ടി മാനുഷിക ദൗർബല്യങ്ങൾ ഞാൻ ഏറ്റെടുത്തപ്പോൾ മരിച്ചവരുടെ ഇടയിൽ ഞാൻ സ്വതന്ത്രനായ്… ഏദേൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ട നിനക്കുവേണ്ടി ഗദ്ദ്സമേൻ എന്ന തോട്ടത്തിൽ വച്ച് എന്നെ യഹൂദർക്ക് ഒറ്റികൊടുക്കപ്പെടുകയും, അവർ എന്നെ കുരിശിൽ തറച്ചുകൊല്ലുകയും ചെയ്തു… നിനക്ക് ഞാൻ നൽകിയ ആ ആദ്യനിശ്വാസത്തെ തിരികെ കിട്ടുവാനായ് എന്റെ മുഖത്ത് ഞാൻ സ്വീകരിച്ച നിന്ദനത്തിന്റെ അടിപ്പാടുകൾ നീ കാണുക… നിന്റെ പാപത്തിന്റെ ഭാരം തുടച്ചു നീക്കാനായ് എന്റെ പുറത്ത് ഞാൻ ഏറ്റുവാങ്ങിയ ചമ്മട്ടിയടിപ്പാടുകൾ നീ കണ്ടോ? അരുതെന്നു പറഞ്ഞിട്ടും ഒരിയ്ക്കൽ തോട്ടത്തിന്റെ നടുവിലുള്ള വ്യഷത്തിന്റെ ഫലം തിന്നാനായ് നീ നിന്റെ കൈകൾ നീട്ടി… എന്നാൽ ഇന്ന് നിനക്കുവേണ്ടി ഒരു മരത്തോട് ചേർത്ത് ആണികളാൽ കുത്തിതുളച്ച എന്റെ കൈകൾ നീ കാണുക…

ഏദേൻ തോട്ടത്തിൽ ഉറങ്ങിക്കിടന്ന നിന്റെ പാർശ്വത്തിൽ നിന്ന് ഞാൻ ഹവ്വായെ സൃഷ്ടിച്ചു… എന്നാൽ ഇന്ന് ഞാൻ കുരിശിൽ തൂങ്ങി മരിച്ചപ്പോൾ പടയാളികൾ കുന്തം കൊണ്ട് കുത്തിതുറന്ന എന്റെ പാർശ്വത്തിൽ നിന്നും മാമോദീസായുടെയും, വി. കുർബാനയുടെയും പ്രതീകമായ രക്തവും, വെള്ളം പുറപ്പെട്ടു… ഈ രണ്ടു കൂദശകളിൽകൂടി ഞാൻ പുതിയ ഹവ്വാ ആയ തീരുസഭയ്ക്ക് ജന്മം നൽകി… എന്റെ പാർശ്വത്തിലെ മുറിവ് നിന്റെ പാർശ്വത്തിൽ അന്നു നീ അനുഭവിച്ച വേദനയെ സൗഖ്യപ്പെടുത്തിയിരിക്കുന്നു…

മരണത്തിന്റെ നിദ്രയിൽ ആഴ്ന്നുപോയ നിന്നെ എന്റെ മരണനിദ്ര സ്വതന്ത്രമാക്കട്ടെ… നിനക്കെതിരെ തിരിഞ്ഞിരിയ്ക്കുന്ന പാപബോധത്തിന്റെ മുറിപ്പാടിൽ നിന്ന് നിന്നെ സംരക്ഷിക്കാൻ എന്റെ പാർശ്വത്തിലെ തിരുമുറിവിന് കഴിയട്ടെ… പ്രലോഭനത്തിന്റെ കനി നീട്ടി ശത്രു നിന്നെ ഏദേൻ തോട്ടത്തിൽ നിന്ന് പുറത്താക്കി, എന്നാൽ ഞാൻ നിന്നെ ആ തോട്ടത്തിലേയ്ക്ക് അല്ല വീണ്ടും തിരികെ കൊണ്ടുപോകുന്നത്, എന്റെ സ്വർഗ്ഗീയ ഭവനത്തിലേയ്ക്കാണ്… ജീവന്റെ പ്രതീകമായ വ്യഷത്തെ തൊടാൻ പാടില്ല എന്ന് നിന്നോട് ഞാൻ കല്പിച്ചിട്ടുണ്ടായിരുന്നു, എന്നാൽ ഇന്ന് നിന്നോട് ഞാൻ വ്യക്തമാക്കുന്നു “ഞാൻ അകുന്നു ജീവൻ”. നീ ദൈവം അല്ലെങ്കിൽ പോലും ദൈവത്തെ പോലെ നിന്നെ ആരാധിയ്ക്കുവാൻ ഞാൻ എന്റെ മാലാഖമാരോട് കല്പിക്കും, മാലാഖമാർ നിന്നെ കാത്തു സംരക്ഷിക്കും… അനാദിയിലെ നിനക്കായ് മാറ്റിവച്ചിരിയ്ക്കുന്ന ആ സ്വർഗ്ഗീയസിംഹാസനം ഇതാ തയ്യാറായിരിയ്‌ക്കുന്നു… ഉണരൂ ഇവിടെ നിന്ന് നമ്മുക്ക് പോകാം…

തിരുസഭയുടെ യാമപ്രാർത്ഥനയിൽ ഉള്ള ഒരു പ്രസംഗം ആണ് ഇത്. ശരിക്കും നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന ചിന്തകൾ… നൂറ്റാണ്ടുകൾക്ക് മുമ്പ് സഭാപിതാക്കന്മാർ ആരോ എഴുതിയതാണ്…

വിവർത്തനം: സി. സോണിയ തെരേസ് ഡി. എസ്. ജെ

(From an ancient “Homily on Holy Saturday”)

നിങ്ങൾ വിട്ടുപോയത്