Category: തിരുവചനം

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇപ്പോഴെങ്കിലും ഉപവാസത്തോടും വിലാപത്താടും നെടുവീര്‍പ്പോടുംകൂടെ നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചുവരുവിന്‍. (ജോയേല്‍ 2: 12) | “return to me with all your heart, with fasting, with weeping, and with mourning;(Joel 2:12)

നമ്മുടെ എല്ലാവരുടെയും ജീവിതത്തിനു ഒരവസാനമുണ്ട്. ആ സമയമോർത്തു ആകുലപ്പെടുന്ന ഒട്ടേറെപ്പേർ ഇന്ന് നമുക്കിടയിലുണ്ടുതാനും. എന്നാൽ, ആ സമയം എപ്പോൾ വരും എന്നതിലല്ല, മറിച്ചു അത് വരുന്പോൾ നമ്മുടെ ആത്മാവിന്റെ അവസ്ഥ എന്താണ് എന്നതിലാണ് കാര്യം എന്ന വസ്തുത പലപ്പോഴും നാം ശ്രദ്ധിക്കാതെ…

കര്‍ത്താവേ, എല്ലാ മനുഷ്യരുടെയും ഹൃദയങ്ങള്‍ അങ്ങ്‌ അറിയുന്നുവല്ലോ.(അപ്പ പ്രവര്‍ത്തനങ്ങള്‍ 1:24)|Lord, who know the hearts of all(Acts 1:24)

യേശുക്രിസ്തുവിനെ രക്ഷകനും കർത്താവുമായി ഏറ്റുപറയുന്ന ഏതൊരാൾക്കും ദൈവവുമായി തന്റെ ആഗ്രഹങ്ങളും ആവശ്യങ്ങളും പങ്കുവയ്ക്കാം. കാരണം കർത്താവു നമ്മുടെ ഹൃദയങ്ങളെ അറിയുന്നു. ഇന്ന് ലോകത്തിൽ സാമൂഹിക തലത്തിലും സ്കൂൾ തലത്തിലും മനുഷ്യൻറെ ഹൃദയങ്ങളെ അറിയുവാനും അവൻറെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനുമായി പലവിധ സംവിധാനങ്ങൾ…

നമ്മുടെ ജീവിതത്തിനും ഭക്‌തിക്കും ആവശ്യമായവയെല്ലാം അവന്റെ ദൈവികശക്‌തി നമുക്കു പ്രദാനം ചെയ്‌തിരിക്കുന്നു.(2 പത്രോസ് 1 : 3)|His divine power has granted to us all things that pertain to life and godliness. (2 Peter 1:3)

നാം ഒരോരുത്തരുടെയും ജീവിതത്തിൽ നമ്മുടെ ഭക്തിക്കും ജീവിതത്തിനും വേണ്ട എല്ലാ കാര്യങ്ങളും ദൈവ ശക്തിയാൽ കർത്താവ് നിറവേറ്റുന്നു. വരാനിരിക്കുന്ന നാളെകളെക്കുറിച്ച് ആകുലപ്പെടുകയല്ല, സന്തോഷിക്കുകയാണ് നമ്മൾ ചെയ്യേണ്ടത്. ദൈവപരിപാലനയിലുള്ള വിശ്വാസം ആയിരിക്കണം ഈ സന്തോഷത്തിന്റെ കാതൽ. നാളെയെക്കുറിച്ച് ആകുലപ്പെട്ടുകൊണ്ട്‌ “അന്നന്നത്തെ ആഹാരം തരേണമേ”…

ഞങ്ങളുടെ ക്ലേശങ്ങള്‍ നിസ്‌സാരവും ക്‌ഷണിക വുമാണ്‌; അവയുടെ ഫലമോ അനുപമമായ മഹത്വവും. (2 കോറിന്തോസ്‌ 4 : 17) |For this light momentary affliction is preparing for us an eternal weight of glory beyond all comparison,(2 Corinthians 4:17)

ജീവിതത്തിൽ നിരവധി പദ്ധതികൾ നമ്മുടെ ഭാവിജീവിതത്തിനായി വിഭാവനം ചെയ്യുകയും അവയെല്ലാം ഫലമണിയുന്നതിനായി കഠിന പരിശ്രമം നടത്തുകയും ചെയ്യുന്നവരാണ് നാമെല്ലാവരും. എന്നാൽ, പലപ്പോഴും നമ്മുടെ ജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒരു അവസ്ഥയാണ് നമ്മുടെ പ്രതീക്ഷകൾക്കും പദ്ധതികൾക്കും ഏൽക്കുന്ന തിരിച്ചടികൾ. ജീവിതത്തിനു നമ്മൾ കരുതി വച്ചിരിക്കുന്ന…

രക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ശിക്‌ഷിക്കപ്പെടുന്നവരുടെയിടയിലും ഞങ്ങള്‍ ദൈവത്തിനു ക്രിസ്‌തുവിന്റെ പരിമളമാണ്‌.(2 കോറിന്തോസ്‌ 2 : 15 )|We are the aroma of Christ to God among those who are being saved and among those who are perishing,(2 Corinthians 2:15)

ദൈവമക്കളായ നാം ക്രിസ്തുവിന്റെ പരിമളമാണ്. ക്രിസ്തുവിന്റെ പരിമളമായ നാം ഒരോരുത്തരാടും ഉള്ള ദൈവഹിതം നാം തിരിച്ചറിയണം. ദൈവത്തിനു ഹൃദയത്തിൽ പ്രഥമസ്ഥാനം നൽകാൻ കഴിയാത്ത ഒരാൾക്കും ഈശോയെ അനുഗമിക്കാൻ സാധിക്കുകയില്ല. തങ്ങൾക്കുള്ളവരെയും ഉള്ളവയുമെല്ലാം ഉപേക്ഷിച്ച് യേശുവിനെ പിന്തുടരുവാനുള്ള വിളി ദൈവമക്കളായ നാം എല്ലാവർക്കുമുണ്ട്.…

ഭയമുണ്ടാകുമ്പോള്‍ ഞാന്‍ അങ്ങയില്‍ ആശ്രയിക്കും. (സങ്കീർ‍ത്തനങ്ങള്‍ 56 : 3)|When I am afraid, I put my trust in you.(Psalm 56:3)

ജീവിതത്തിൽ നാം എല്ലാവരും കടുത്ത ദൈവ വിശ്വാസികളാണെന്നാണ് നമ്മുടെ വാദവും ഭാവവും. എന്നാൽ ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളുടെ ഉയരത്തിൽ ആഞ്ഞടിക്കുന്ന തിരമാലകളുടെ മുൻപിൽ, അല്പംപോലും വിശ്വാസം ഇല്ലാത്തവരായി നാം മാറുന്നു എന്നുള്ളതാണ് പലപ്പോഴും പരമാർത്ഥം. എന്നാൽ ജീവിതത്തിൽ മരണത്തിന്റെ താഴ്‌വരയിൽ കൂടി…

മനുഷ്യനില്‍ ഇനി വിശ്വാസമര്‍പ്പിക്കരുത്‌; അവന്‍ ഒരു ശ്വാസം മാത്രം, അവനെന്തു വിലയുണ്ട്‌?(ഏശയ്യാ 2 : 22)|Stop regarding man in whose nostrils is breath, for of what account is he?(Isaiah 2:22)

മനുഷ്യനിൽ വിശ്വാസം അർപ്പിക്കരുത്‌, ദൈവത്തിൽ വിശ്വാസം അർപ്പിക്കുക. മനുഷ്യരിൽ വിശ്വാസം അർപ്പിക്കുന്നവൻ ജീവിതത്തിൽ ലജ്ജിക്കേണ്ടി വരും, സാഹചര്യത്തിനനുസരിച്ച് മനുഷ്യൻ സ്വഭാവം മാറ്റും. ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്നവനെ ദൈവം ശപിക്കപ്പെട്ടവൻ എന്നാണ് തിരുവചനം പറയുന്നത്. ഓരോ മനുഷ്യനെയും ഉയർച്ചയും താഴ്ചയും ദൈവത്താൽ…

കര്‍ത്താവ്‌ ആത്‌മാവാണ്‌; കര്‍ത്താവിന്റെ ആത്‌മാവുള്ളിടത്തു സ്വാതന്ത്യമുണ്ട്‌.(2 കോറിന്തോസ്‌ 3 : 17)|The Lord is the Spirit, and where the Spirit of the Lord is, there is freedom.(2 Corinthians 3:17)

ലോകത്തിലെ ചില രാജ്യങ്ങളെ മറ്റു സാമ്രാജ്യശക്തികളുടെ ആധിപത്യത്തിൽ നിന്നു മോചിപ്പിക്കുവാൻ നേതൃത്വം നൽകിയവരെ ‘മഹാത്മാക്കൾ’ എന്നു ലോകം വിശേഷിപ്പിക്കാറുണ്ട്. അങ്ങനെയെങ്കിൽ ലോകം മുഴുവനെയും പാപത്തിന്റെയും മരണത്തിന്റെയും അടിമത്വത്തിൽ നിന്നും മോചിപ്പിച്ച നസ്രത്തിലെ യേശുവിനെ നാം എന്തു വിളിക്കണം? സകലമനുഷ്യർക്കും വേണ്ടി അവൻ…

നിങ്ങളുടെ ദുഷ്‌കര്‍മങ്ങള്‍ എന്റെ സന്നിധിയില്‍ നിന്നു നീക്കിക്കളയുവിന്‍. നിങ്ങളുടെ അകൃത്യങ്ങള്‍ അവസാനിപ്പിക്കുവിന്‍.(ഏശയ്യാ 1 : 16)|Make yourselves clean; remove the evil of your deeds from before my eyes; cease to do evil,(Isaiah 1:16)

പാപങ്ങൾക്കും കാരണമായി നമ്മൾ പലപ്പോഴും ചൂണ്ടിക്കാണിക്കുന്നത് പിശാചിനെയും അവന്റെ കൂട്ടാളികളെയും ആണ്. എന്നാൽ, പലപ്പോഴും നമ്മൾ മറക്കുന്ന കാര്യം നമുക്ക് പാപം ചെയ്യാൻ ആവശ്യമായ സാഹചര്യങ്ങൾ ഒരുക്കിത്തരാനല്ലാതെ, നമ്മെക്കൊണ്ട് പാപം ചെയ്യിക്കാൻ സാത്താന് ആവില്ല എന്നതാണ്. സാത്താന്റെ പ്രവൃത്തികൾ നമ്മുടെ ചുറ്റുമാണ്…

കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഞാന്‍ മക്കളെ പോറ്റിവളര്‍ത്തി; എന്നാല്‍, അവര്‍ എന്നോടു കലഹിച്ചു.(ഏശയ്യാ 1:2)|Children have I reared and brought up , but they have rebelled against me.(Isaiah 1:2)

സൃഷ്ടി സൃഷ്ടാവിനോട് മത്സരിക്കുന്ന ഒരു കാഴ്ചയാണ് ഇന്നത്തെ കാലഘട്ടത്തിൽ നാം കാണുന്നത്. ശാസ്ത്രത്തിന്റെ വളർച്ച ദൈവ വിശ്വാസത്തിനു ഭയാനകമായ തോതിൽ വെല്ലുവിളികൾ ഉയർത്തുന്ന ഒരു കാലഘട്ടത്തിൽ ആണ് നാം ജീവിക്കുന്നത്. നമ്മൾ കാത്തിരിക്കുന്നത് ദൈവത്തിന്റെ ഹിതം ദൈവമഹത്വത്തിൽ നിറവേറുന്ന ഒരു രാജ്യവും…

നിങ്ങൾ വിട്ടുപോയത്