മനുഷ്യനിൽ വിശ്വാസം അർപ്പിക്കരുത്‌, ദൈവത്തിൽ വിശ്വാസം അർപ്പിക്കുക. മനുഷ്യരിൽ വിശ്വാസം അർപ്പിക്കുന്നവൻ ജീവിതത്തിൽ ലജ്ജിക്കേണ്ടി വരും, സാഹചര്യത്തിനനുസരിച്ച് മനുഷ്യൻ സ്വഭാവം മാറ്റും. ദൈവത്തിൽ ആശ്രയിക്കാതെ മനുഷ്യനിൽ ആശ്രയിക്കുന്നവനെ ദൈവം ശപിക്കപ്പെട്ടവൻ എന്നാണ് തിരുവചനം പറയുന്നത്. ഓരോ മനുഷ്യനെയും ഉയർച്ചയും താഴ്ചയും ദൈവത്താൽ കേന്ദ്രീകൃതമാണ്. ഒരുവനെ ഉയർത്തുന്നതും താഴ്ത്തുന്നതും ദൈവമാണ്. പഴയനിയമത്തിൽ ദൈവത്തിൽ ആശ്രയിച്ച ദാവീദ് രാജാവിന്റെ ഉയർച്ചയും, മനുഷ്യരിൽ ആശ്രയിച്ച് ഫെലിസ്ത്യ രാജാക്കന്മാരുടെ താഴ്ച്ചയും തിരുവചനത്തിൽ നമുക്ക് കാണുവാൻ സാധിക്കും. ശരീരത്തിൽ ഓക്സിജന്റെ അളവു കുറഞ്ഞാൽ തളർന്നു വീഴുന്നവനാണ് മനുഷ്യൻ

ഒരേസമയം ദൈവത്തെയും മനുഷ്യരെയും പ്രസാദിപ്പിക്കുവാനോ രണ്ടു യജമാനന്മാരെ സേവിപ്പാനോ ദൈവത്തിന്റെയും ലോകത്തിന്റെയും സ്‌നേഹിതനാകുവാനോ യഥാര്‍ത്ഥ ക്രിസ്ത്യാനിക്കു കഴിയുകയില്ലെന്നു ദൈവവചനം അസന്നിഗ്ദ്ധമായാണു പ്രഖ്യാപിക്കുന്നത്. ലോകത്തു മനുഷ്യരുടെ ഇടയില്‍ ഉന്നതമായതു പലതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഈ ലോകം അതിന്റെ മൂല്യബോധത്തെ ക്രമീകരിച്ചിരിക്കുന്നത്. ഈ മൂല്യങ്ങള്‍ക്കനുസരിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനെയാണു ലോകം വിജയം എന്നു വിളിക്കുന്നത്. വിജയത്തിനനുസരിച്ച് മനുഷ്യൻ നിലപാടുകൾ മാറ്റും.

കര്‍ത്താവില്‍ ആശ്രയിച്ചാല്‍ നമുക്ക് എല്ലാ കാര്യങ്ങളും ഏതു പ്രായത്തിലും ചെയ്യുവാന്‍ സാധിക്കും. ഏശയ്യാ 40:31 ൽ പറയുന്നു, കര്‍ത്താവില്‍ ആശ്രയിക്കുന്നവന്‍ വീണ്ടും ശക്തി പ്രാപിക്കും. അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവര്‍ ഓടിയാല്‍ ക്ഷീണിക്കുകയില്ല. നടന്നാല്‍ തളരുകയുമില്ല. നാം ഓരോരുത്തർക്കും ക്ഷണികമായ മനുഷ്യനിൽ ആശ്രയിക്കാതെ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും ദൈവത്തിൽ ആശ്രയിക്കാം. ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്