Category: കുരിശിന്റെ വഴിയിൽ

കുരിശിന്‍റെ ഭാരം വര്‍ദ്ധിക്കുന്തോറും ആത്മീയാനുഗ്രഹങ്ങളും വര്‍ദ്ധിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിനോളം വിഡ്ഢിത്തം വേറെയില്ല.

ഇക്കഴിഞ്ഞ ദുഃഖവെള്ളിയാഴ്ചയിലെ രണ്ട് ചിത്രങ്ങള്‍ മലയാളി ക്രൈസ്തവ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയായിരുന്നു. കുറേപ്പേര്‍ ചേര്‍ന്നു വലിയൊരു മരക്കുരിശും താങ്ങിപ്പിടിച്ചുകൊണ്ട് മലയാറ്റൂര്‍ മല (?) കയറുന്ന ചിത്രമാണ് ആദ്യത്തേത്. രണ്ടാമത്തെ ചിത്രത്തില്‍ കുരിശിന്‍റെ ഭാരത്താല്‍ കാലിടറി നിലത്തുവീഴാന്‍ പോകുന്ന ഒരു വ്യക്തിയെയും…

Way Of Cross by Fr.Joseph Vadakkan | ഫാ: ജോസഫ് വടക്കന്റെ കുരിശിന്റെ വഴി

50വർഷങ്ങൾക്ക് മുൻപ് കേരളത്തിൻ്റെ ഇതിഹാസം താരം വടക്കൻ അച്ഛന്റ “”കുരിശിന്റ വഴി”” തൃശൂർ മുൻ മെത്രാ പ്പോലിത്ത മാർ ജേക്കബ് തൂങ്കുഴി യൂട്യൂബിൽ വിശ്വാസികൾക്കായി പ്രകാശനം ചെയ്യുന്നു. ഫാ. റോയ് വടക്കൻ, അഡ്വ. ജോസഫ് ബാബു വടക്കൻ, വിൽ‌സൺ മലയാറ്റൂർ, സുഭാഷ്…

ദുഃഖശനിയുടെ ഓടിയെത്തുന്ന കുറെ ഓർമ്മകൾ|കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ.

കണ്ണൂർ രൂപതാദ്ധ്യക്ഷൻ, ബിഷപ്പ് അലക്സ് വടക്കുതലയുടെ ധ്യാനചിന്തകൾ. “മറിയമാകട്ടെ ഇവയെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു ഗാഢമായി ചിന്തിച്ചുകൊണ്ടിരുന്നു” (ലൂക്കാ 2,19). നിറഞ്ഞ നിശ്ശബ്ദതയുടെ ദിനമാണ് ദുഃഖവെള്ളി കഴിഞ്ഞുവരുന്ന ശനി. കാല്‍വരി കുരിശില്‍നിന്ന് യേശുവിന്‍റെ ചേതനയറ്റ ശരീരം ആദ്യം അമ്മ മടിയില്‍ സ്വീകരിക്കുന്നു. പിന്നീട്, കടം…

ഈശോയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത അരമത്തിയാക്കാരൻ ജോസഫാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം.

വിശ്വാസം പരസ്യമാക്കുന്ന രഹസ്യ ശിഷ്യൻ ഈശോയുടെ സംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത അരമത്തിയാക്കാരൻ ജോസഫാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം. ഈശോയുടെ വളർത്തു പിതാവായ യൗസേപ്പിതാവിൻ്റെ സ്വഭാവസവിശേഷതകൾ ഈ ജോസഫിലുമുണ്ട്. ഫ്രാൻസീസ് പാപ്പ “ഒരു അപ്പൻ്റെ ഹൃദയത്തോടെ ” Patris corde” (With…

വിശുദ്ധ വാരമാണ്. ഗത്സമനിയിലെ ക്രിസ്തുവിനെ ഒന്ന് ധ്യാനിക്കുക നല്ലതായിരിക്കും. പ്രത്യേകിച്ച് സുവിശേഷത്തിൽ വർഗീയത ചാലിച്ച് പ്രഘോഷിക്കുന്നവർ.

പത്രോസിന്റെ വാൾ പത്രോസ് പ്രധാന പുരോഹിതന്റെ ഭൃത്യനായ മൽക്കോസിന്റെ വലതു ചെവി മുറിക്കുന്നതായി യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. കെദ്രോൺ അരുവിയുടെ അക്കരയിലുള്ള തോട്ടത്തിൽ പ്രാർത്ഥിച്ചു കൊണ്ടിരിന്ന യേശുവിനെ യൂദാസിന്റെ നേതൃത്വത്തിൽ പടയാളികൾ ബന്ധിക്കാൻ വരുന്ന സന്ദർഭത്തിലാണ് പത്രോസ് ആ ഭൃത്യനെ ആക്രമിക്കുന്നത്…

ഓശാനയ്ക്കു ശേഷം, തിങ്കളിലും ചൊവ്വയിലും സംഭവിച്ചവ എന്തൊക്കെയെന്നു വ്യക്തമായി വേര്‍തിരിച്ചു മനസ്സിലാക്കാൻ കഴിയില്ലെങ്കിലും…

വലിയവാര ദിനവൃത്താന്തം – 2തിങ്കൾ ന്യായവിസ്താരങ്ങളും പീഡാനുഭവങ്ങളും തുടർന്നുള്ള കുരിശുമരണവും ഒന്നും യേശുവിന് ഒരു ആകസ്മിക അനുഭവമായിരുന്നില്ല. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദീർഘദർശികൾ പറഞ്ഞവയെല്ലാം കാലസമ്പൂർണ്ണതയിൽ സംഭവിക്കുകയായിരുന്നു. അവിടുത്തെ ജനനത്തിന് ഏതാണ്ട് അഞ്ഞൂറ്റമ്പതുകൊല്ലം മുമ്പ് സഖരിയാ പ്രവാചകന്‍ പ്രവചിച്ചതാണ് ഓശാന ദിനത്തിൽ നിറവേറിയ…

ഹോസാന വിളി, ക്രൂശിക്കുക എന്നാകാതിരിക്കട്ടെ.

“ജനക്കൂട്ടത്തില്‍ വളരെപ്പേര്‍ വഴിയില്‍ തങ്ങളുടെ വസ്‌ത്രങ്ങള്‍ വിരിച്ചു; മറ്റു ചിലരാകട്ടെ വൃക്‌ഷങ്ങളില്‍ നിന്നു ചില്ലകള്‍ മുറിച്ച്‌ വഴിയില്‍ നിരത്തി.യേശുവിനു മുമ്പിലും പിമ്പിലും നടന്നിരുന്ന ജനങ്ങള്‍ ആര്‍ത്തു വിളിച്ചു: ദാവീദിന്റെ പുത്രനു ഹോസാന! കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍! ഉന്നതങ്ങളില്‍ ഹോസാന!”മത്തായി 21…

അന്യായ വിധി

അന്യായ വിധി ലോകത്തിനു മേൽ ന്യായവിധി നടത്തേണ്ട ദൈവപുത്രനെ ലോകം അന്യായമായി വിധിച്ച ആ രാത്രി അവന് മൂന്നു കോടതി മുറികൾ മാറി മാറി കയറിയിറങ്ങേണ്ടി വരുന്നുണ്ട്. ശിക്ഷാർഹമായി യാതൊന്നും കാണുന്നില്ല എന്ന് വിധിയാളന് തോന്നിയിട്ടും അയാൾ അവനെതിരെ മനസ്സ് കഠിനമാക്കുകയാണ്.…

കുരിശിൻ്റെ വഴിയിലെ നാലാം സ്ഥലം: അമ്മയും മകനും കണ്ടുമുട്ടുന്നു

കുരിശിന്‍റെ വഴിയിലെ നാലാം സ്ഥലത്ത്, പീഡനങ്ങളുടെ പാതയിലൂടെ ഗാഗുല്‍ത്തായിലേക്ക് നടന്നുനീങ്ങുന്ന ദിവ്യരക്ഷകനും അവിടുത്തെ അമ്മയും മുഖാമുഖം കണ്ടുമുട്ടുന്ന സന്ദര്‍ഭമാണ് ധ്യാനിക്കുന്നത്. ബൈബിളില്‍ ഇപ്രകാരമൊരു ഭാഗം വിവരിക്കുന്നില്ല. എന്നാല്‍ ഇതുപോലൊരു രംഗത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലല്ലോ. യേശുവിന്‍െറ കുരിശിനരികെ അവന്‍െറ അമ്മയും അമ്മയുടെ…