ആഗോള മിഷൻ ഞായർ|എല്ലാവരും മിഷനറിമാരാണ്.|വാക്കിൽ..പ്രവർത്തിയിൽ…ചിന്തയിൽ..
ആഗോള മിഷൻ ഞായർ എല്ലാവരും മിഷനറിമാരാണ്. എല്ലാവരും… വാക്കിൽ.. പ്രവർത്തിയിൽ… ചിന്തയിൽ.. ഒരു മിഷനറിയുടെ ചൈതന്യവും തീക്ഷ്ണതയും നിറയട്ടെ… ജീവിതം സാക്ഷ്യമാകട്ടെ..
ആഗോള മിഷൻ ഞായർ എല്ലാവരും മിഷനറിമാരാണ്. എല്ലാവരും… വാക്കിൽ.. പ്രവർത്തിയിൽ… ചിന്തയിൽ.. ഒരു മിഷനറിയുടെ ചൈതന്യവും തീക്ഷ്ണതയും നിറയട്ടെ… ജീവിതം സാക്ഷ്യമാകട്ടെ..
ആദ്യകുർബ്ബാനക്ക് ശേഷമുള്ള കാത്തിരിപ്പ് പിന്നെ മിഷൻ ലീഗിൽ അംഗത്വം കിട്ടുന്നത് കാത്തായിരുന്നു.8 cm നീളത്തിലുള്ള ചുവന്ന റിബ്ബണും, അരിക്കത്ത് ഭംഗിയായി തുന്നിയ മഞ്ഞലേസും, വെള്ളക്കുരിശും, പിന്നെ ഒരു കാശു രൂപവും എന്തു മാത്രം സ്വാധീനിച്ചുവെന്ന് ഇപ്പോൾ പിന്തിരിഞ്ഞ് നോക്കുമ്പോൾ നല്ല ഓർമ്മകളായി…
പ്രത്യേക ധൗത്യത്തോടെ അയക്കപ്പെട്ടവരെ ഓർക്കുകയും പ്രാർത്ഥിക്കുകയും ത്യാഗപ്രവർത്തികളിലൂടെ അവർക്കു സഹായം എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് മിഷൻ ഞായറിനുള്ളത്. എന്നാൽ വിദൂരങ്ങളിൽ, ഉൾപ്രദേശങ്ങളിൽ , അന്യവത്കരിക്കപ്പെട്ടവരുടെ ഇടയിൽ ജീവിക്കുന്ന അച്ചന്മാരും സന്യസ്തരും മാത്രമല്ലല്ലോ മിഷനറിമാർ, അങ്ങനെ ആ സങ്കല്പത്തെ ഒതുക്കാനും പാടില്ല…