Category: പ്രാർത്ഥന സഹായം

മണിപ്പൂരിലെ സമൂഹത്തിനും സഭയ്ക്കും ഭാരതസഭയുടെ ശക്തമായ പിന്തുണയും പ്രാർത്ഥനാസഹായവും വാഗ്‌ദാനം ചെയ്യുന്നു. : ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്| യാഥാർഥ്യങ്ങളും പ്രവർത്തനങ്ങളുമടങ്ങിയ റിപ്പോർട്ട്

തൃശൂർ അതിരൂപത മെത്രാപ്പോലീത്തയും അഖിലേന്ത്യാ കത്തോലിക്കാ മെത്രാൻ സമിതി അദ്ധ്യക്ഷനുമായ ആർച്ച്ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിലുള്ള സംഘം മണിപ്പൂരിലെ സംഘർഷഭരിതമായ പ്രദേശങ്ങൾ സന്ദർശിക്കുകയും, വീടുകൾക്കും, ആരാധനാലയങ്ങൾക്കും സ്‌കൂളുകൾക്കും നേരെയുണ്ടായ അക്രമങ്ങളുടെ നാശനഷ്ടങ്ങൾ നേരിൽ കാണുകയും ചെയ്തു. തകർക്കപെട്ട ദേവാലയങ്ങളും, ഭവനങ്ങളും വേദനയുളവാക്കുന്നതായിരുന്നു…

കഴിഞ്ഞ ഇരുപതോളം വർഷങ്ങളായി ഒരു ട്രാൻസ്പ്ളാന്റ് കിഡ്നിയുമായി ജീവിക്കുന്ന എന്റെ പ്രാണനെ കാത്ത എന്റെ ക്രിസ്തുവിന് കൃതഞ്ജതാ സ്തോത്രം!

രണ്ടു ദിവസമായി ആശുപത്രിയിലായിരുന്നു. എന്റെ ഒരേയൊരു കിഡ്നിയിൽ ചില മുഴകൾ രൂപം പ്രാപിച്ചിരിക്കുന്നു. ക്രിയാറ്റിനിന്റെ അളവിൽ വർദ്ധന. ബയോപ്സി എടുക്കാൻ ബയോപ്സി ടേബിളിൽ കിടത്തിയപ്പോഴാണ് ഡോക്ടർമാർ തിരിച്ചറിഞ്ഞത് – കനത്ത ആന്തരിക രക്തസ്രാവത്തിന് സാധ്യതയുണ്ട്. അപകടം മണത്ത ഡോക്ടർമാർ ബയോപ്സി ഉദ്യമം…

” ഭാര്യക്ക് അല്ലെങ്കിൽ ഭർത്താവിന് അർബുദം പോലുള്ള രോഗാവസ്ഥകൾ വരുമ്പോൾ പരസ്പരം ഉപേക്ഷിക്കുന്ന ലോകമേ നിങ്ങൾ മനസ്സിലാക്കുക ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല “

ജീവിതയാത്രയിൽ എല്ലാം തികഞ്ഞു ഒരു വിജയിയായി ജീവിക്കുന്ന കാലം. എല്ലാ കാര്യങ്ങളും കുഴപ്പമില്ലാതെ സന്തോഷത്തോടെ മുന്നോട്ടു നീങ്ങുന്ന സമയം, ഭാര്യയും രണ്ടു കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. .. അങ്ങനെയിരിക്കെ ഒരു ദിവസം അർബുദം എന്ന മഹാരോഗം എന്റെ ശരീരത്തെ കാർന്നു…