Category: നവോത്ഥാനനായകൻ

ശ്രീനാരായണഗുരു ജനിക്കുമ്പോൾ ചാവറപ്പിതാവിന് 51 വയസ്സ്. പിന്നെങ്ങനെ ഗുരു കേരളനവോത്ഥാനത്തിന്റെ ആരംഭകനാകും?

മനോരമയുടെ മുൻ അസിസ്റ്റൻറ് എഡിറ്ററായിരുന്ന ലേഖകൻ ജോസ് തളിയത്ത് ചോദിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമുണ്ടോ? അദ്ദേഹം തുടരുന്നു.. ” കേരളത്തിൻ്റെ നവോത്ഥാനം തുടങ്ങുന്നത് 1856 ജനിച്ച ശ്രീനാരായണഗുരുവിൽ നിന്നും 1854 ൽ ജനിച്ച ചട്ടമ്പിസ്വാമികളിൽ നിന്നും 1863ല്‍ ജനിച്ച അയ്യങ്കാളിയിൽ നിന്നുമൊക്കെയാണെ”ന്ന്…

ചാവറയച്ചനെ ഒത്തമധ്യത്തിൽത്തന്നെ ചേർത്തതു സമുചിതമായി. സംശയമൊന്നും വേണ്ട, അതുതന്നെയാണ് അദ്ദേഹം അർഹിക്കുന്ന സ്ഥാനം.

ലോകാദരണീയനായ ആ നവോത്ഥാനനായകൻ്റെ സാന്നിധ്യത്തിൽ മാത്രമാണ് കേരളനവോത്ഥാനപ്പട്ടികയ്ക്ക് പൂർണ്ണത ലഭിക്കുന്നത്. നമ്മുടെ ‘മതേതര’സാംസ്ക്കാരിക നായകന്മാർ മത്സരിച്ചു തമസ്ക്കരിക്കുന്ന ആ വിശുദ്ധ പ്രതിഭയുടെ പ്രഭ ഭരണപക്ഷം തിരിച്ചറിഞ്ഞ് അംഗീകരിക്കുന്നതിൽ – എന്തു രാഷ്ട്രീയ കാരണങ്ങൾ ഉണ്ടെങ്കിലും – സന്തോഷവും, അഭിനന്ദനവും രേഖപ്പെടുത്താതെ വയ്യ.…