ദൈവിക പദ്ധതിയോട് സഹകരിച്ചാൽ മനുഷ്യന്റെ ബുദ്ധിക്കും യുക്തിക്കും ഉൾക്കൊള്ളാൻ കഴിയാത്തവിധമുള്ള അത്ഭുതങ്ങൾ സംഭവിക്കുമെന്ന് മംഗളവാർത്തയുടെ ആദ്യ ആഴ്ച്ച നമ്മെ ഓർമിപ്പിക്കുന്നു.
25 നോമ്പിന്റെ ആദ്യവാര ചിന്ത വന്ധ്യത അനുഗ്രഹമാക്കുന്ന ദൈവത്തിന്റെ ഇടപെടലുകളാണ്. വിശ്വാസികളുടെ പിതാവായ അബ്രാഹത്തെ , സ്നാപകന്റെ പിതാവായ സഖറിയായെ എല്ലാം ഈ ആഴ്ച്ച വായനകളിൽ അവതരിപ്പിക്കുന്നു , അവർക്കുണ്ടായ ദൈവിക ഇടപെടലുകളും വെളിപാടുകളും വാഗ്ദാനങ്ങളും കൂട്ടിച്ചേർക്കുന്നു. വന്ധ്യത അനുഭവിച്ചിരുന്ന സാറായും…