Category: ഞായർവിചിന്തനം

പുതുഞായറിനെ ഞെരുക്കരുത്|സ്വകാര്യഭക്തികൾ അതിരുകടക്കരുത്

“ആധുനിക ആശയങ്ങൾകൊണ്ട് ഈസ്റ്റർ എട്ടാമിടമായ ഞായറിനെ ഞെരുക്കരുത്” എന്ന കർദ്ദിനാൾ ജോസഫ് റാറ്റ്സിംഗറിന്റെ (ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പാ) വാക്കുകളാണ് ഈ കുറിപ്പിന് തലക്കെട്ടായി ചേർത്തിരിക്കുന്നത്. അടുത്തകാലത്തായി പുതുഞായർ ദിവസത്തെ “ഡിവൈൻ മേഴ്സി സൺഡേ” – കരുണയുടെ ഞായർ – ദിനമായി ആചരിക്കാൻ…

ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു.

ആണ്ടുവട്ടത്തിലെ ആറാം ഞായർ കരുണാർദ്രനായ സൗഖ്യദായകൻ (മർക്കോ 1:40-45) ഒരു കുഷ്ഠരോഗി. അവന് പേരില്ല. പേരിലെന്തിരിക്കുന്നു എന്ന് ചോദിക്കരുത്. പേരിലാണ് സ്വത്വം. എന്നിട്ടും പേരില്ലാത്ത ഒരുവനു വേണ്ടി സുവിശേഷകൻ ഇത്തിരി ഇടം മാറ്റി വച്ചിരിക്കുന്നു. ആ പേരില്ലാത്തവന് നമ്മൾ പേര് നൽകേണ്ടിയിരിക്കുന്നു.…

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർശുശ്രൂഷയുടെ സുവിശേഷം (മർക്കോ 1: 29-39)|ഹൃദയം കൊണ്ട് ചിന്തിക്കുന്നവരുടെ പുണ്യമാണ് ആർദ്രത.

സൗഖ്യം നൽകുക, പ്രാർത്ഥിക്കുക, പ്രഘോഷിക്കുക. നസ്രായന്റെ അനുദിന ജീവിത പ്രവർത്തികളാണിത്. ചുരുക്കം ചില വരികളിലാണ് സുവിശേഷകൻ അവ ചിത്രീകരിക്കുന്നത്. എങ്കിലും ആ വരികൾ അവന്റെ ജീവിത രേഖയെ പൂർണ്ണമായി ആവഹിക്കുന്നുണ്ട്. സിനഗോഗിലെ പ്രബോധനത്തിനും അവിടെയുണ്ടായിരുന്ന പിശാചുബാധിതനെ സൗഖ്യമാക്കിയതിനും ശേഷം ക്രിസ്തു നേരെ…

എല്ലാം ഉപേക്ഷിക്കുക എന്നത് സ്വയം ശൂന്യവൽക്കരണത്തിന്റെ പര്യായമാണ്. അത് വിശ്വാസമാണ്.

ആണ്ടുവട്ടത്തിലെ മൂന്നാം ഞായർ ദൈവരാജ്യം (മർക്കോ 1:14-20) സ്നാപകയോഹന്നാൻ തടവിലായിരിക്കുന്നു. ദൈവവചനത്തിന്റെ വിത്തുകൾ വിതച്ചതിനാണ് ഹേറോദേസ് അവനെ ബന്ധനസ്ഥനാക്കിയിരിക്കുന്നത്. സമയം അനുകൂലമല്ല. നല്ലൊരു മുഹൂർത്തത്തിന് വേണ്ടി യേശുവിന് വേണമെങ്കിൽ കുറച്ചുകൂടി കാത്തിരിക്കാമായിരുന്നു. ഇല്ല, അവൻ കാത്തിരിക്കുന്നില്ല. അവൻ സുവിശേഷവുമായി ഇറങ്ങിത്തിരിക്കുകയാണ്. വ്യത്യസ്തമായ…

സ്നേഹത്തെ ഒരു കാല്പനികതയായിട്ടല്ല വിശുദ്ധഗ്രന്ഥം അവതരിപ്പിക്കുന്നത്. പച്ചയായും പ്രകോപനപരമായുമാണ്. അതുകൊണ്ടാണ് അയൽക്കാരനെ നിർവചിക്കുമ്പോൾ സമരിയക്കാരൻ അവിടെ കടന്നുവരുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർസ്നേഹിക്കുക (മത്താ 22: 34-40) ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന കാലമുള്ളിടത്തോളം ആ കൽപനയും നിലനിൽക്കും. അത് ഒരു കടമയല്ല,…

സ്വാതന്ത്ര്യമനുഭവിക്കുന്നവർക്ക് മാത്രമേ ഭൂമിയുടെ ഫലപ്രാപ്തിക്കും സഭയുടെ നന്മയ്ക്കുമായി എന്തെങ്കിലുമൊക്കെ ചെയ്യാൻ സാധിക്കൂ. അല്ലാത്തവർ വിനീതവിധേയരായി കപടസദാചാരത്തിന്റെ കൽക്കൂടാരങ്ങളിൽ ജീവിച്ചുതീർക്കും.

ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർഅനുസരണവും അടിമത്തവും (മത്താ 21: 28 – 32) രണ്ടു പുത്രന്മാർ. ഒരാൾ പിതാവിനോട് ചെയ്യാമെന്ന് പറഞ്ഞു എന്നിട്ട് ചെയ്യുന്നില്ല. മറ്റൊരാൾ ചെയ്യില്ല എന്ന് പറഞ്ഞിട്ടു ചെയ്യുന്നു. വൈരുദ്ധ്യമനോഭാവത്തിന്റെ, വിഭജിത ഹൃദയത്തിന്റെ പ്രതീകങ്ങൾ. പൗലോസപ്പസ്തലന്റെ ആകുലത പോലെയാണ് ഈ…

ഇന്ന് പേത്രുത്ത ഞായർ. |ഒരു പുതു ജീവിതത്തിനായി ആഗ്രഹിക്കുന്നവർക്ക്, എല്ലാ വിധ ദൈവാനുഗ്രഹങ്ങളും നേരുന്നു.

ഇന്ന് പേത്രുത്ത ഞായർ. മൽസ്യ മാംസാദികൾ ഉപേക്ഷിച്ച് നോമ്പിലും ഉപവാസത്തിലും ദൈവത്തോട് കൂടുതൽ ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നവർ അതിന് മുൻപ് വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ച് അത് പാചകം ചെയ്തിരുന്ന പത്രങ്ങൾ പോലും ഉടച്ച് കളഞ്ഞിരുന്ന പാരമ്പര്യത്തിന്റെ ഓർമ്മ ദിവസം. പാത്രങ്ങൾ…

യേശുവിന്റെ കാരുണ്യവും സൗഹൃദവും നൽകുന്ന ആന്തരികമായ ഒരു അനക്കവും താപവുമാണ് സക്കേവൂസിൽ മാറ്റം ഉണ്ടാക്കുന്നത്.

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർവിചിന്തനം:- യേശുവും സക്കേവൂസും (ലൂക്കാ 19:1-10) യേശുവിനെ ഒരു നോക്കു കാണാൻ ആഗ്രഹിച്ച ഒരുവന്റെ കഥ. കൗതുക കാഴ്ചകൾക്കിടയിൽ എന്തൊക്കെയോ കണ്ണുകളിൽ ഒളിച്ചു വച്ച ഒരുവനെ സിക്കമൂർ മരച്ചില്ലകൾക്കിടയിൽ നിന്നും കണ്ടെത്തിയ യേശുവിന്റെ കാഴ്ചയുടെ കഥ. ചില കാഴ്ചകൾ,…

സുവിശേഷം തുടങ്ങുന്നത് പാപികളോടും ചുങ്കക്കാരോടുമുള്ള യേശുവിന്റെ സൗഹൃദത്തിന്റെ ആൽക്കമി വർണിച്ചുകൊണ്ടാണ്.

ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർവിചിന്തനം:- കരുണയുടെ ഉപമകൾ (ലൂക്കാ 15:1-33) മരുഭൂമിയിൽ അലഞ്ഞു നടക്കുന്ന ഒരിടയൻ, നഷ്ടപ്പെട്ട നാണയം കണ്ടെത്തുന്നതുവരെ വീട്ടിലുള്ള എല്ലാം തകിടം മറിക്കുന്ന ഒരു സ്ത്രീ, വഴിക്കണ്ണോടെ കാത്തിരിക്കുന്ന ഒരു പിതാവ്. കരുണയുടെ പരിമളം വിതറുന്ന മൂന്ന് ഉപമകളിലെ കഥാപാത്രങ്ങളാണിവർ.…

ദൈവത്തിന്റെ ഇടപെടൽ നമ്മുടെ ജീവിതത്തിലേക്കുള്ള ഒരു തള്ളിക്കയറൽ അല്ല, അത് ആദരവോടെ വിശുദ്ധമായ സ്ഥലത്തേക്ക് പ്രവേശിക്കുന്നതുപോലെയുള്ള ഒരു കടന്നുവരവാണ്.

ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർവിചിന്തനം :- മനുഷ്യരെ പിടിക്കുന്നവർ (ലൂക്കാ 5:1-11) ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകൈയോടെ നിൽക്കുന്ന ഒരു കൂട്ടം മീൻപിടുത്തക്കാരും, അവർ എവിടെ തങ്ങളുടെ പ്രയത്നം അവസാനിപ്പിച്ചോ അവിടെ നിന്നും തുടങ്ങുന്ന യേശുവുമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. നമ്മുടെ…