Category: വീക്ഷണം

തിരിച്ചറിവ്

ധ്യാനഗുരു പങ്കുവച്ച ഒരു കഥ.ട്രെയിൻ യാത്രയിൽ ചെറുപ്പക്കാരനായ അപ്പനും അദ്ദേഹത്തിൻ്റെ രണ്ടു മക്കളും. ജാലകപാളികളിലൂടെ പുറത്തേക്ക് നോക്കിയിരിക്കുകയാണ് അപ്പൻ. അതുകൊണ്ടാകാം അദ്ദേഹം മക്കളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അയാളുടെ ചെറിയ കുഞ്ഞുങ്ങൾ യാത്രക്കാർക്കിടയിലൂടെ യഥേഷ്ടം ഓടിക്കളിച്ചുകൊണ്ടിരുന്നു. കുട്ടികളുടെ ചിരിയും കളിയുംകുറേപേർക്ക് ഇഷ്ടപ്പെട്ടെങ്കിലുംമറ്റ് ചിലർക്ക് അരോചകമായി.അവരിൽ ചിലർ…

ജോസഫ് അസൂയ ഇല്ലാത്തവൻ

അസൂയ ഇല്ലാതെ ജീവിച്ചാൽ ജീവിതത്തിൽ ദൈവകൃപയുടെ വസന്തം വിരിയിക്കാൻ സാധിക്കും എന്നു മനുഷ്യരെ പഠിപ്പിക്കുന്ന തുറന്ന പാഠപുസ്തകമാണ് നസറത്തിലെ യൗസേപ്പിതാവ്. ദൈവത്തിനു ജീവിതത്തിൽ സ്ഥാനം അനുവദിക്കാത്തപ്പോഴാണ് അസൂയ പിറവിയെടുക്കുന്നത്. മറ്റുള്ളവരിലുള്ള നന്മ അംഗീകരിക്കാൻ തയ്യാറാകാത്ത മനസ്സിൻ്റെ അവസ്ഥയാണ് അസൂയ. ക്രിസ്തീയ കാഴ്ചപ്പാടിൽ…

വിവേകമതിയായ ജോസഫ്

നാലു മൗലിക സുകൃതങ്ങളിൽ (Cardinal Virtues) ഒന്നാണ് വിവേകം. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം നമ്പർ 1806 ൽ വിവേകം എന്ന പുണ്യത്തിനു നിർവചനം നൽകുന്നു. “വിവേകം എന്നത് ഓരോ സാഹചര്യത്തിലും നമ്മുടെ യാഥാർത്ഥ നന്മയെ തിരിച്ചറിയുവാനും അതു പ്രാപിക്കുന്നതിനു വേണ്ടി…

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം?

പാപത്തെ ഒരു പഴമായി വിശുദ്ധ ഗ്രന്ഥം ചിത്രീകരിച്ചിരിക്കുന്നത് എന്തുകൊണ്ടാവണം? ഭക്ഷിക്കുകയോ തൊടുകപോലുമോ അരുതെന്ന് വിലക്കപ്പെട്ട പഴത്തിന്റെ പ്രസക്തി എന്താണ്?. പാപവും പഴവും തമ്മിൽ എന്താണ് ബന്ധം? ഒരു പഴം തിന്നുന്നത് എങ്ങനെ ഇത്ര മാത്രം ഗൗരവമുള്ള കുറ്റമാകും? ഉല്പത്തി പുസ്തകത്തിന്റെ ആദ്യ…

തപസ്സ് കാലത്ത് കത്തോലിക്കാസഭ പ്രാധാന്യം കൊടുക്കുന്ന പുണ്യ പ്രവർത്തികളാണ് പ്രാർത്ഥന, ദാനധർമ്മം, ഉപവാസം.

തപസ്സുകാലം മൂന്നാം ഞായർവിചിന്തനം:- ദൈവവും ദേവാലയവും (യോഹ 2:13-25) കച്ചവടസ്ഥലമായിത്തീർന്ന ദേവാലയം ശുദ്ധീകരിക്കുന്ന തീക്ഷണമതിയായ ക്രിസ്തുവിന്റെ ചിത്രമാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. സമവീക്ഷണ സുവിശേഷങ്ങളിൽ അവസാന താളുകളിലാണ് ദേവാലയ ശുദ്ധീകരണത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതെങ്കിൽ യോഹന്നാന്റെ സുവിശേഷത്തിൽ ഇത് ആദ്യ താളുകളിലാണ്, അതും കാനായിലെ…

ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം കൊടുക്കുന്നത്.

യേശുക്രിസ്തുവിനെ ” കർത്താവും രക്ഷിതാവും ‘ദൈവവുമെന്ന് “ കരുതുന്നപുരുഷന്മാർ അതേ വിശ്വാസമുള്ള സ്ത്രീകളെ മാത്രം വിവാഹം കഴിക്കണം എന്തുകൊണ്ട്? ഇക്കാര്യം മനസ്സിലാക്കാൻ ചില രഹസ്യങ്ങൾ മനസ്സിലാക്കണം..ക്രൈസ്തവ ദാമ്പത്യ ജീവിതത്തിന് വി.കുർബ്ബാനയോളം വിലയുണ്ട്. അതുകൊണ്ടാണ് വി.സഭ ദാമ്പത്യ ജീവിതത്തിനും, കുടുംബത്തിനും വലിയ പ്രാധാന്യം…

ഭാരമുള്ള മരക്കുരിശും തോളിലേന്തി, പീഡനങ്ങളേറ്റ് നടന്നു നീങ്ങുന്ന ദിവ്യരക്ഷകനെ അടുത്തറിയാന്‍ ഈ വീഴ്ചയുടെ സ്ഥലങ്ങളാണ് നമ്മെ സഹായിക്കുന്നത്.

മൂന്നാം സ്ഥലം: കുരിശിന്‍റെ വഴിയിലെ വീഴ്ചകള്‍ കുരിശിന്‍റെ വഴികളെ ധ്യാനിക്കുന്നവര്‍ക്ക്, തങ്ങള്‍ വാസ്തവമായി ക്രിസ്തുവിനോടൊത്തു സഞ്ചരിക്കുന്നു എന്ന പ്രതീതി ഉളവാകുന്ന വിധം ഹൃദയസ്പർശിയാണ് ആബേലച്ചന്‍ ചിട്ടപ്പെടുത്തിയ കുരിശിന്‍റെ വഴി; ഇതിലെ ഗാനങ്ങളും പ്രാര്‍ത്ഥനകളും വചനധ്യാനവുമെല്ലാം ആത്മനിറവില്‍ വിരചിതമായതാണ്. കുരിശിന്‍റെ വഴിയില്‍ മൂന്നു…

ഉടലിൻ്റെ ദൈവശാസ്ത്രം

ഉടലിൻ്റെ ദൈവശാസ്ത്രം ശാരീരികമായി വല്ലാതെ ക്ഷീണിച്ചഒരു യുവതി പറഞ്ഞതത്രയും സ്വന്തം ശരീരത്തിൻ്റെ ക്ഷീണം മൂലംഅനുഭവിക്കുന്ന വ്യഥകളെക്കുറിച്ചായിരുന്നു. “അച്ചനറിയുമോ, ഞാൻ ധാരാളം ഭക്ഷണം കഴിക്കുന്നുണ്ട്. പക്ഷേ,ശരീരത്തിൽ പിടിക്കുന്നില്ല.അതുകൊണ്ട് ഒരു നല്ല വിവാഹംഎനിക്ക് കിട്ടുമോ എന്നുപോലും ഞാൻ ആശങ്കപ്പെടുകയാണ്.എവിടെപ്പോയാലും എന്നെത്തന്നെയാണ് ആളുകൾ നോക്കുന്നത്. അവർ…

“വിശുദ്ധം വൈദികം”

വര്‍ത്തമാനങ്ങള്‍ക്കപ്പുറം വെറുതെ ഒരു കൂടെയിരിപ്പ്…! ഏറെ നേരം അങ്ങനെ…. ഞായറാഴ്ചകളില്‍ പതിവു തെറ്റാറില്ല. പലപ്പോഴും ഗൗരവമായൊന്നും പങ്കുവയ്ക്കാനുണ്ടായിരുന്നില്ലെങ്കിലും പള്ളിമേടയുടെ നിശബ്ദതയില്‍ ആ ഒപ്പമിരിപ്പില്‍ വിശുദ്ധമായൊരു തണല്‍ അനുഭവിക്കാനായിട്ടുണ്ട്. ഈ പതിവ് എനിക്കു നല്‍കിയ ഉള്‍ക്കരുത്തും ആത്മീയമായ ഉണര്‍വും ചെറുതല്ലായിരുന്നു. അത്രമേല്‍ അനുഗ്രഹമായിരുന്നു…

തോൽക്കാൻ പഠിക്കണം

കോഴിക്കോടു നിന്നും തൃശൂരിലേക്കുള്ളയാത്ര. വഴിയിൽ നല്ല ട്രാഫിക്കായിരുന്നു.എല്ലാ വാഹനങ്ങളും സാവകാശം പോകുന്നതിനിടയിൽ,ഒരു പ്രൈവറ്റ് സൂപ്പർഫാസ്റ്റ് ബസ്ഹോൺ മുഴക്കി മുമ്പോട്ട് പാഞ്ഞുവന്നു. മുമ്പിലുണ്ടായിരുന്ന ഓട്ടോയുടെ സൈഡിൽ ബസ് ഇടിച്ചപ്പോൾ ട്രാഫിക്ക് ഇരട്ടിയായി.ബസ് ഡ്രൈവറും കണ്ടക്ടറും ഇറങ്ങിവന്ന്ഒരു തെറ്റും ചെയ്യാത്ത ഓട്ടോക്കാരനെചീത്ത വിളിക്കാൻ തുടങ്ങി:“ഞങ്ങൾ…

നിങ്ങൾ വിട്ടുപോയത്