അനുഭവം
ആത്മീയ കാര്യങ്ങൾ
കത്തോലിക്ക പുരോഹിതൻ
കത്തോലിക്കാ വിശ്വാസം
കൊച്ചി രൂപത
ജീവിത സാഹചര്യങ്ങൾ
പുരോഹിതൻ്റെ ജീവിതം
പൗരോഹിത്യം
ശ്രേഷ്ഠ പുരോഹിതൻ
സമർപ്പിത ജീവിതം
ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..
പ്രിയ റെജിനച്ചാ..അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..എല്ലാ കാര്യങ്ങളിലും ഇടപെട്ടും..ഉപദേശങ്ങൾ നൽകിയും..സ്നേഹിച്ചും..സഹായിച്ചും..ഒരു വലിയ ഏട്ടനെ പോലെ…