Category: Malayalam Bible Verses

യേശുക്രിസ്‌തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്‌ഷപാതം കാണിക്കരുത്‌.(യാക്കോബ്‌ 2: 1)|Show no partiality as you hold the faith in our Lord Jesus Christ (James 2:1)

ലോകത്തിൽ ഇന്ന് പരസ്പരം പക്ഷാപാതം കാണിക്കുന്ന മനുഷ്യരെയാണ് നാം കാണാറുള്ളത്. ഉദാഹരണമായി പറഞ്ഞാൽ സമ്പത്തിലും, സൗന്ദര്യത്തിലും, അധികാരത്തിലും, കഴിവിലും പരസ്പരം പക്ഷപാതം കാണിക്കുന്ന മനുഷ്യരെയാണ് ലോകത്ത് കാണാറുള്ളത്. എന്തിനേറെ പറയുന്നു ഇടവക അംഗങ്ങളിലും, കുടുബങ്ങളിൽ പോലും വിവിധ കാരണത്താൽ വ്യക്തികൾ തമ്മിൽ…

ദൈവഹിതപ്രകാരമുള്ള ദുഃഖം രക്‌ഷാകരമായ പശ്‌ചാത്താപം ജനിപ്പിക്കുന്നു. അതില്‍ ഖേദത്തിനവകാശമില്ല. എന്നാല്‍, ലൗകികമായ ദുഃഖം മരണത്തിലേക്കു നയിക്കുന്നു.(2 കോറിന്തോസ്‌ 7: 10)|For godly grief produces a repentance that leads to salvation without regret, whereas worldly grief produces death. (2 Corinthians 7:10)

മാനസാന്തരം അഥവാ പശ്ചാത്താപം ആൽമീയമായ പുതുജീവൻ നൽകുന്നു. രക്ഷാനുഭവത്തിന്റെ ആദ്യപടിയാണ് മാനസാന്തരം. സ്വന്തം പാപത്തെ ദൈവത്തിന്റെ വിശുദ്ധിയുടെ വെളിച്ചത്തിൽ കാണുകയും പാപത്തിന്റെ നേർക്കുള്ള സ്വന്തം മനോഭാവം മാറ്റുകയും ചെയ്യുന്നതിന്റെ ഫലമാണ് പാപത്തെക്കുറിച്ചുള്ള ദുഃഖം. മാനസാന്തരത്തിനു രണ്ടു ഘടകങ്ങളുണ്ട്: ദൈവത്തെക്കുറിച്ചുള്ള യഥാർത്ഥമായുള്ള അറിവും…

തിന്‍മയുടെ ദിനത്തില്‍ അങ്ങാണ്‌ എന്റെ സങ്കേതം.(ജറെമിയാ 17: 17)|Be not a terror to me; you are my refuge in the day of disaster. (Jeremiah 17:17)

കർത്താവ് ആണ് നമ്മുടെ സങ്കേതം. ദൈവത്തിന്റെ മറവിൽ നാം സുരക്ഷിതർ ആണ്. ജീവിതത്തിൽ നാം വേദനയുടെയും, ആകുലതയുടെയും അവസ്ഥകളിൽ സഞ്ചരിക്കേണ്ടി വന്നേക്കാം. 2 കോറിന്തോസ്‌ 4 : 8-9 പറയുന്നു, ഞങ്ങള്‍ എല്ലാവിധത്തിലും ഞെരുക്കപ്പെടുന്നു; എങ്കിലും തകര്‍ക്കപ്പെടുന്നില്ല. വിഷമിപ്പിക്കപ്പെടുന്നു; എങ്കിലും ഭഗ്‌നാശരാകുന്നില്ല.പീഡിപ്പിക്കപ്പെടുന്നു;…

കര്‍ത്താവിന്റെ പ്രവൃത്തി നീതിയുക്‌തമാണ്‌.(വിലാപങ്ങള്‍ 1: 18)|The Lord is in the right, for I have rebelled against his word (Lamentations 1:18)

കർത്താവിന്റെ ഒരോ പ്രവർത്തിയും നീതി യുക്തമാണ്. ലോകത്തിന്റെ ദൃഷ്ടിയിലൂടെ നോക്കുമ്പോൾ, നമ്മുടെ പ്രവർത്തികൾക്ക് അനുസൃതമായി നീതിമാനായ ദൈവം നമുക്ക് അർഹമായത് നൽകുന്നതിനെ വേണം ദൈവീകനീതി എന്നു വിളിക്കാൻ. എന്നാൽ നമുക്ക് ആശ്വാസത്തിനു വകനല്കുന്ന കാര്യം, ദൈവത്തിന്റെ നീതിയും നമ്മുടെ അർഹതയും തമ്മിൽ…

ദൈവമായ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ! അവിടുന്നു മാത്രമാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.(സങ്കീർ‍ത്തനങ്ങള്‍ 72 : 18)|Blessed be the Lord, the God, who alone does wondrous things. (Psalm 72:18)

നമ്മുടെ ദൈവം അൽഭുതം ചെയ്യുന്ന കർത്താവ് ആണ്. തിരുവചനത്തിൽ ഉടനീളം കർത്താവിന്റെ അൽഭുതങ്ങൾ കാണാൻ കഴിയും. നാം ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങൾക്ക് അനുസരിച്ചല്ല കർത്താവ് അൽഭുതങ്ങൾ ചെയ്യുന്നത്. ദൈവ സ്നേഹത്തിനും, ദൈവവിശ്വാസത്തിനും, ദൈവ കൃപയ്ക്കും, ദൈവ പദ്ധതിയ്ക്കും, ദൈവമഹത്യത്തിനും അനുസരിച്ചാണ് ദൈവത്തിന്റെ…

നിങ്ങളുടെ ദൈവമായ കര്‍ത്താവ്‌ നിങ്ങളുടെ കൂടെയില്ലേ? നിങ്ങള്‍ക്കു പൂര്‍ണമായ സമാധാനം അവിടുന്ന്‌ നല്‍കിയില്ലേ? (1 ദിനവൃത്താന്തം 22 : 18)|“Is not the Lord your God with you? And has he not given you peace on every side? (1 Chronicle 22:18)

കർത്താവ് നമ്മുടെ കൂടെ ഉണ്ടെങ്കിൽ നാം ഓരോരുത്തർക്കും സമാധാനം ലഭിക്കും. ക്രിസ്തു നമ്മുടെ കൂടെ ഇല്ലാത്തതാണ് പലപ്പോഴും നമ്മുടെ ജീവിതത്തിലെ അസമാധാനത്തിനു കാരണം. ഇന്ന് ലോകത്ത് എന്തും പണം കൊടുത്താൽ വാങ്ങിക്കാൻ കിട്ടും, എന്നാൽ സമാധാനം മാത്രം പണം കൊടുത്താൽ ലഭിക്കുകയില്ല.…

എന്റെ ദൈവമേ, ശത്രുക്കളുടെ കൈയില്‍നിന്ന്‌ എന്നെ മോചിപ്പിക്കണമേ(സങ്കീർ‍ത്തനങ്ങള്‍ 59 : 1)|Deliver me from my enemies, O my God (Psalm 59:1)

ജീവിത യാത്രയിൽ, ശത്രു കരങ്ങളിലൂടെയോ, വേദനിപ്പിക്കുന്നവരിലൂടെയോ യാതൊന്നും പ്രതികരിക്കാനാവാതെ അകപ്പെടുന്ന അവസ്ഥകൾ ഉണ്ടാകാം. ഭൂമിയിൽ നാം സഹായത്തിനായി പരതിയിട്ടും, ആരിൽ നിന്നും സഹായം കിട്ടാത്ത അവസ്ഥ. എന്നാൽ നമ്മെ ശത്രുക്കരങ്ങളിൽ നിന്ന് രക്ഷിക്കാൻ പറ്റുന്ന ഒരേ ഒരു വ്യക്തിയാണ് കർത്താവ്. കർത്താവിന്റെ…

മുന്‍പിലും പിന്‍പിലും അവിടുന്ന്‌ എനിക്കു കാവല്‍ നില്‍ക്കുന്നു;അവിടുത്തെ കരം എന്റെ മേലുണ്ട്‌.(സങ്കീര്‍ത്തനങ്ങള്‍ 139 : 5)|You hem me in, behind and before, and lay your hand upon me.(Psalm 139:5)

ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ എപ്പോഴും ഉണ്ട്. നാം ദൈവത്തിന്റെ വഴിയിലൂടെ ദൈവത്തിന്റെ വചനത്തിൽ അടിസ്ഥാനമാക്കി, ദൈവഹിതത്താൽ നടന്നെങ്കിൽ മാത്രമേ ദൈവത്തിന്റെ കാവൽ നമ്മുടെ ജീവിതത്തിൽ ലഭിക്കുകയുള്ളു. ഭൂമിയിൽ ഇന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര ചെയ്യാനായി ഗൂഗിൾ മാപ്പ് പോലെയുള്ള നാവിഗേഷൻ…

കര്‍ത്താവു ദൈവമായുള്ള ജനത ഭാഗ്യമുള്ളത്‌.(സങ്കീര്‍ത്തനങ്ങള്‍ 144: 15)|Blessed are the people whose God is the Lord! (Psalm 144:15)

നാമെല്ലാവരും ‘ദൈവസങ്കല്പം’ ഉള്ളവരാണ്. ഒരുപക്ഷേ നമ്മിൽ ചിലരെങ്കിലും ആ ദൈവസങ്കല്പത്തിന് പ്രാധാന്യം കല്പിക്കാത്തവരായിരിക്കാം. എന്താണ് നമ്മുടെ ‘ദൈവസങ്കല്പം’? എന്റെ ദൈവത്തെ ഞാൻ എപ്രകാരം കാണുന്നു? ചെറുപ്പകാലത്ത് മാതാപിതാക്കളിൽ നിന്നും ലഭിച്ച അനുഭവങ്ങളുടെയും അറിവിന്റെയും വെളിച്ചത്തിലാണോ ഞാൻ എന്റെ ദൈവത്തെ സങ്കല്പിക്കുന്നത്? അതോ,…

അങ്ങാണ്‌ അദ്‌ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ദൈവം; ജനതകളുടെയിടയില്‍ ശക്‌തി വെളിപ്പെടുത്തിയതും അങ്ങു തന്നെ. (സങ്കീർ‍ത്തനങ്ങള്‍ 77: 14)| You are the God who works wonders; you have made known your might among the peoples. (Psalm 77:14)

യേശു കർത്താവ് തന്റെ ജീവിത കാലയളവിൽ പലപ്പോഴും വലിയ ജനാവലിയുടെ മുന്നിൽ വെച്ചുതന്നെ ഒട്ടേറെ അൽഭുതങ്ങൾ പ്രവർത്തിക്കുകയും, ശക്തി വെളിപ്പെടുത്തുകയും ചെയ്തു. മനുഷ്യരെക്കൊണ്ടു കീഴടക്കാൻ സാധിക്കാത്ത പ്രതിബന്ധങ്ങളെയും പ്രതിയോഗികളെയും കീഴ്‌പെടുത്താൻ യേശുവിനാകുമെന്ന് ആ അത്ഭുതങ്ങൾ തെളിയിച്ചു. നമ്മുടെ ജീവിതയാത്രയിൽ നാം വെറുതെ…

നിങ്ങൾ വിട്ടുപോയത്