സിനഡുതീരുമാനം നടപ്പിലാക്കാനുള്ള അജപാലനപരമായ പ്രതിസന്ധികൾ നിലനില്ക്കുന്നതിനാൽ, എറണാകുളംഅങ്കമാലി അതിരൂപതയെ മനസ്സിലാക്കാനും പിതൃസഹജമായ സ്നേഹത്തോടെ ചേർത്തുപിടിക്കാനുമാണു സിനഡു ശ്രമിച്ചത്.|മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ
മിശിഹായിൽ പ്രിയ സഹോദരീസഹോദരന്മാരേ, സീറോ മലബാർ സഭയുടെ മുപ്പത്തിരണ്ടാമതു സിനഡിന്റെ മൂന്നാം സമ്മേളനം 2024 ആഗസ്റ്റ് 19 മുതൽ 31 വരെ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ നടന്നു. പ്രതിസന്ധികൾക്കിടയിലും ദൈവപരിപാലനയുടെ അതിശയകരമായ നടത്തിപ്പ് അനുഭവിച്ചറിയാനുള്ള അവസരമായാണ് സിനഡുസമ്മേളനം…