പരിശുദ്ധ ത്രിത്വം: ദൈവികതയിലെവിസ്മയകരമായ ആന്ദോളനം|പിതാവും പുത്രനും പരിശുദ്ധാത്മാവും എന്ന ദൈവികത്രീയേകത്വത്തിലെ ബഹുത്വം പുതിയനിയമ ബൈബിളിന്‍റെയോ അപ്പൊസ്തൊലന്മാരുടെയോ സഭാപിതാക്കന്മാരുടെയോ ഒരു സൃഷ്ടിയല്ല.
പ്രപഞ്ചസൃഷ്ടാവായ ദൈവത്തിന്‍റെ എല്ലാനിലയിലുമുള്ള ഭയങ്കരത്വം ഏറെ ഉന്നതവും എന്നാല്‍ സംക്ഷിപ്തവുമായ നിലയില്‍തന്നെ ഈശോ മശിഹാ വെളിപ്പെടുത്തിയതായി വിശുദ്ധ ബൈബിൾ സാക്ഷ്യപ്പെടുത്തുന്നു. “ഉണ്ടാകട്ടെ” എന്ന വാക്കിനാല്‍ സര്‍വ്വപ്രപഞ്ചത്തെയും ഇല്ലായ്മയില്‍ നിന്ന് ഉളവാക്കിയ സകലത്തിനും കാരണഭൂതനായ ദൈവം, സ്ഥല-കാലങ്ങള്‍ക്ക് അതീതനായി സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വവ്യാപിയുമായി…