മാനസികാരോഗ്യ പരിപാലന നിയമം വേണ്ടത്ര വേഗതയിൽ നടപ്പിലാക്കാൻ പറ്റുന്നില്ല. സമൂഹിക നിലപാടുകൾ മാറുകയെന്നതാണ് മറ്റൊരു വലിയ ദൗത്യം
മാനസികാരോഗ്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യങ്ങളിൽ ഒരു സുപ്രധാന മനുഷ്യാവകാശം ലംഘിക്കപ്പെടുന്നുവെന്ന സങ്കൽപ്പത്തെ ഉണർത്തുന്ന ഈ വർഷത്തെ സന്ദേശം സ്വാഗതാർഹമാണ്. മനസ്സിന്റെ സ്വാസ്ഥ്യം നില നിർത്തുവാൻ പോന്ന സാമൂഹികാന്തരീക്ഷം അപ്പോൾ ഉറപ്പാക്കണം.അത് ഒരു വലിയ ഉത്തരവാദിത്തമാണ്. രോഗാവസ്ഥകളിൽ ഒട്ടും വൈകാതെ ശാസ്ത്രം സാക്ഷ്യപ്പെടുത്തിയ ചികിത്സകൾ…