നിങ്ങൾ വികസനം നടത്തിക്കൊള്ളു അതിൽ ആരും എതിരഭിപ്രായം പറയുന്നില്ല. എന്നാൽ വികസനം മൂലം ഇരകളാക്കപ്പെടുന്ന പാവം ജനങ്ങളുടെ സംരക്ഷണം ഏറ്റെടുക്കേണ്ടത് ഒരു ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വവും കടമയുമാണ്.
ഈ കാണുന്നതാണ് വിഴിഞ്ഞം കത്തോലിക്കാ ദേവാലയം. 2018 ഓഗസ്റ്റ് മാസം മഹാ പ്രളയകാലത്ത് ഈ ദേവാലയത്തിന്റെ മണിഗോപുരത്തിൽ നിന്നും നിർത്താതെയുള്ള മണിനാദം മുഴങ്ങികേട്ടപാടെ വിശ്വാസികൾ എല്ലാവരും ഈ പള്ളിനടയിൽ ഓടിക്കൂടി. അന്ന് ആ വിശ്വാസികളെ നയിച്ച ഇടയനായ വൈദികൻ പറഞ്ഞിരുന്നു അതിരൂപതയിൽ…