Category: ജോസഫ് ചിന്തകൾ

വിജയിക്കുന്നവന്റെ മാത്രമാകുന്ന ഒരു ലോകമാണിത്. വിജയിക്കുന്നവർ മാത്രം അംഗീകരിക്കപ്പടുന്ന ഒരു ലോകത്തു പരാജയത്തിലും ഒരു വിജയവും ജീവിതവും ഉണ്ടെന്ന് വിളിച്ചുപറയുന്ന ജോസഫ് ആണിന്നത്തെ പ്രചോദന കഥാപാത്രം.

ലോകത്തിന്റെ കാഴ്ചപ്പാടിൽ പരാജയമായി ചിത്രീകരിക്കപ്പെടുന്ന ജോസഫിന്റെ ജീവിതമാണ് ദൈവതിരുസന്നിധിയിൽ അംഗീകാരമായി, നീതീകരിക്കപ്പെട്ടതായി മാറിയത്. വിജയിക്കാനുള്ള മോഹവുമായുള്ള കുതിപ്പിനിടയിൽ ഇത്തിരി സമയം കർത്താവുമായുള്ള കൂടിയാലോചനയ്ക്കായി മാറ്റിവയ്ക്കാൻ സാധിച്ചാൽ, മനസ്സാക്ഷിയുടെ സ്വരമെന്ന് nനമ്മൾ വിശേഷിപ്പിക്കുന്ന ദൈവസ്വരത്തിന് ഒന്ന് ചെവി കൊടുത്താൽ തീരാവുന്നതേ ഉള്ളു പല…

ജോസഫ്: ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തം

ആഗമനകാലം ഒരു ആത്മീയ ആഘോഷത്തിന്റെ സമയമാണ്, പ്രാർത്ഥന, അനുതാപം, ഉപവാസം എന്നിവ വഴി മനുഷ്യനായി അവതരിച്ച ഈശോ മിശിഹായുടെ ജനത്തിൻ്റെ ഓർമ്മ പുതുക്കുന്ന പുണ്യദിനങ്ങൾ. ആഗമനകാലത്തിൽ ത്യാഗജീവിതത്തിൻ്റെ മൂല്യം പഠിപ്പിക്കുന്ന പാഠപുസ്തമാണ് യൗസേപ്പിതാവ് . ഏതു ജീവിത സാഹചര്യത്തിലും ദൈവവിളിയിലും ത്യാഗവും…

ജോസഫ് : മണ്ണിൽ സഞ്ചരിച്ച ദിവ്യനക്ഷത്രം

ആഗമനകാലത്തെ ഏറ്റവും ശക്തവും പ്രതീക്ഷ നൽകുന്നതുമായ അടയാളമാണ് നക്ഷത്രം. ദൈവപുത്രൻ്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുമ്പ് വിണ്ണിൽ തെളിഞ്ഞ നക്ഷത്രം പൗരസ്‌ത്യദേശത്തുനിന്നു വന്ന ജ്‌ഞാനികള്‍ക്ക് ജറുസലെമിലെത്താനും രക്ഷകനെ കണ്ടെത്താൻ കഴിയുന്നതുമായ ശക്തമായ അടയാളമായിരുന്നു. ക്രിസ്തുമസ് കാലത്തെ നക്ഷത്രം ലോക രക്ഷകനായി മണ്ണിൽ…