Category: ചങ്ങനാശേരി അതിരൂപത

മണിപ്പൂരിലെ 60 വിദ്യാർത്ഥികൾക്കു സൗജന്യ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപതയും

ചങ്ങനാശേരി: ദുരിതങ്ങളുടെ തീരാക്കയത്തില്‍ നിന്നു കരകയറുവാന്‍ ശ്രമിക്കുന്ന കലാപ കലുഷിതമായ മണിപ്പൂരിലെ പ്രതിസന്ധിയിൽ പഠനം മുടങ്ങിയ 60 വിദ്യാർത്ഥികൾക്കു കേരളത്തിൽ പഠനസൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചൽ ലൂർദ് മാതാ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിലെ വിവിധ കോഴ്സുകളിലാണ്…

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. |ARCH OF THE ARCHDIOCESE

ചങ്ങനാശേരി അതിരൂപതയുടെ കമനീയമായ പ്രവേശനകവാടം നവതി ആചരണത്തിലേക്ക് കടക്കുകയാണ്. ഈശോമിശിഹായുടെ രക്ഷാകരരഹസ്യങ്ങളുടെ (കുരിശുമരണം, ഉത്ഥാനം, സർഗാരോഹണം തുടങ്ങിയവ) പൂർത്തീകരണത്തിൻ്റെ പത്തൊമ്പതാമത് ശതാബ്ദി (1933) ആഘോഷത്തിൻ്റെ സ്മാരകമായാണ് ഈ കവാടം പണികഴിപ്പിച്ചിട്ടുള്ളത്. അന്നത്തെ മെത്രാനായിരുന്ന മാർ ജയിംസ് കാളാശേരി പിതാവ് തൻ്റെ നാമഹേതുക…

റോമില്‍ നടക്കുന്ന മെത്രാന്‍മാരുടെ സിനഡില്‍ പങ്കെടുക്കുന്നമെത്രാന്‍മാരല്ലാത്ത മലയാളികളിൽചങ്ങനാശേരിക്കാരൻമാത്യു തോമസ് പാറക്കാടനും

വത്തിക്കാൻ;സിനഡാലിറ്റിയെ സംബന്ധിച്ച് വത്തിക്കാനില്‍ വെച്ച് ഒക്ടോബര്‍ ഒന്നു മുതല്‍ 29 വരെ നടക്കുന്ന സിനഡില്‍ മലയാളികളായ ഒരു വൈദികനും, ഒരു മിഷനറി സിസ്റ്ററും, ഒരു അല്മായനും പങ്കെടുക്കും. ഇവര്‍ മൂന്നുപേരും ഇന്ത്യയുടെ പ്രതിനിധികളല്ലാ എന്നതും ശ്രദ്ധേയമാണ്. ദുബായ് സെന്റ്‌മേരീസ് കാത്തലിക് ചര്‍ച്ചിന്റെയും,…

‘ക്രൈസ്തവസമൂഹത്തിനെതിരായ ആക്രമണങ്ങളെ ഒറ്റക്കെട്ടായി എതിർക്കും’ ചങ്ങനാശേരി, കാഞ്ഞിരപ്പളളി രൂപതകൾ

കാഞ്ഞിരപ്പളളി അമൽജ്യോതി എൻജിനീയറിങ് കോളേജിനെതിരെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കാഞ്ഞിരപ്പള്ളി രൂപതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചങ്ങനാശേരി അതിരൂപതാ വികാരി ജനറാൾ ഫാ. ജോസഫ് വാണിയപ്പുരയ്ക്കലിൻ്റെ നേതൃത്വത്തിലുള്ള സംഘം കാഞ്ഞിരപ്പള്ളി രൂപതാകേന്ദ്രം സന്ദർശിച്ചു. അതിരൂപതാ പ്രസ്ബിറ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. തോമസ് കറുകക്കളം,…

അപ്പസ്തോലിക് നുൺഷ്യോയ്ക്കു ചങ്ങനാശേരിഅതിരൂപതയിലേക്കു സ്വാഗതം

അതിരൂപതാഭവനത്തിലെത്തിയ നുൺഷ്യോയെ അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടവും മറ്റു വൈദികരും ചേർന്നു സ്വീകരിക്കുന്നു. ചങ്ങനാശേരി അതിരൂപതയിൽ എത്തിയ വത്തിക്കാൻ സ്ഥാനപതിക്ക് തുരുത്തി കാനാ ഇൻസ്റ്റിറ്റ്യൂട്ടിൽ നൽകിയ സ്വീകരണം.

ചങ്ങനാശേരിയിലും പാലായിലും കാഞ്ഞിരപ്പിള്ളിയിലും കൊന്തയും കുരിശിന്റെ വഴിയും നിരോധിച്ചു?

Shekinah News

ക്രൈസ്തവ സഭയുടെ സേവന ചരിത്രം തമസ്ക്കരിക്കപ്പെടുന്നു: മാര്‍ ജോസഫ് പെരുന്തോട്ടം.

ചങ്ങനാശേരി: ക്രൈസ്തവ സഭ കേരള സമൂഹത്തിനു നല്‍കിയ ത്യാഗപൂര്‍ണമായ സംഭാവനകള്‍ തമസ്‌കരിക്കപ്പെടുന്ന സാഹചര്യമാണുള്ളതെന്ന് ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. അവിഭക്ത ചങ്ങനാശേരി രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ ജയിംസ് കാളാശേരിയുടെ 72ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ച്ച്ബിഷപ്പ്സ് ഹൗസില്‍ നടത്തിയ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു പ്രസംഗിക്കുകയായിരുന്നു…

സാമൂഹിക സുസ്ഥിതിയ്ക്ക് കുടുംബ ഭദ്രത അനിവാര്യം: മാർ ജോസഫ് പെരുന്തോട്ടം

ചങ്ങനാശ്ശേരി: ഉത്കൃഷ്ടമായ സമൂഹസൃഷ്ടിയ്ക്ക് ഉത്തമ കുടുംബങ്ങൾ ഉണ്ടാകേണ്ടതുണ്ടെന്നും കുടുംബഭദ്രത ഈ കാലഘട്ടത്തിൻറെ ആവശ്യമാണെന്നും ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. അതിരൂപതാ കേന്ദ്രത്തിൽ വച്ചു നടന്ന 134 മത് ചങ്ങനാശ്ശേരി അതിരൂപത ദിനാഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.…

134-ാമത് ചങ്ങനാശേരി അതിരൂപതാദിനം ആഘോഷങ്ങളില്ലാതെ നടക്കും

34-ാമത് അതിരൂപതാദിനം ലളിതമായ ചടങ്ങുകളോടെ മെയ് 20 ന് അതിരൂപത കേന്ദ്രത്തില്‍ ആചരിക്കും. കോട്ടയം ലൂര്‍ദ്ദ് ഫൊറോന പള്ളിയില്‍ നടത്താനിരുന്ന പരിപാടികള്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ എല്ലാവിധ ആഘോഷങ്ങളും ഒഴിവാക്കി അതിരൂപതാകേന്ദ്രത്തില്‍ നിന്നും ഓണ്‍ലൈനിലാണ് ക്രമീകരിച്ചിരിക്കുന്നത്. അതിരൂപതാദിനത്തിനൊരുക്കമായി സ്വര്‍ഗ്ഗാരോഹണത്തിരുനാളായ മെയ് 13…

ചങ്ങനാശേരി അതിരൂപതയില്‍ നാളെ മുതല്‍ മെയ് 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞം|കോവിഷീല്‍ഡായി തിരുസന്നിധിയില്‍ അണിചേരാം

ചങ്ങനാശേരി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ചങ്ങനാശേരി അതിരൂപതയില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ സ്വര്‍ഗീയ മധ്യസ്ഥ തിരുനാള്‍ദിനമായ മേയ് ഒന്നു മുതല്‍ പന്തക്കുസ്താ തിരുനാള്‍ദിനമായ 23വരെ തീവ്ര പ്രാര്‍ത്ഥനാ യജ്ഞമായി ആചരിക്കുമെന്നും പ്രാര്‍ത്ഥനയില്‍ അതിരൂപതാംഗങ്ങള്‍ പങ്കാളികളാകണമെന്നും ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം പ്രത്യേക…