Category: കൊച്ചി രൂപത

കൊച്ചി രൂപത ചാൻസിലർ പദവി ഏറ്റവും ജൂനിയർ കൊച്ചച്ചനിൽ നിന്നും ഏറ്റവും സീനിയർ കൊച്ചച്ചനിലേക്ക് – ജോസഫ് കരിയിൽ പിതാവിന്റെ അപ്രതീക്ഷിത നിയമനം.

ഫോർട്ട്കൊച്ചി: ഏതാനും ദിവസങ്ങൾക്കു മുൻപ് അന്തരിച്ച റവ. ഫാ. റെജിൻ ജോസഫ് തോമസ് ആലുങ്കൽ വഹിച്ചിരുന്ന കൊച്ചിരൂപതാ ചാൻസിലർ പദവി രൂപതയുടെ പി. ആർ. ഒ. ആയ റവ. ഫാ. Dr. ജോണി സേവ്യർ പുതുക്കാട്ടിലേക്ക്. കേരളത്തിലെ ഏറ്റവുംപൗരാണികമായി 465-വർഷത്തിലധികമായി പ്രവർത്തിച്ചു…

“ഇത്ര ധൃതിയില്‍ എന്തിന് റെജിനനച്ചനെ കൊണ്ടുപോയി കര്‍ത്താവേ..ഒട്ടും ശരിയായില്ല കര്‍ത്താവേ” ..മൃതസംസ്‌ക്കാര ശുശ്രൂഷയില്‍ സങ്കടം താങ്ങാനാകാതെ കരഞ്ഞ് കരിയില്‍ പിതാവ് | Bisop Dr Joseph Kariyil

കടപ്പാട് Shekinah News

ഹേ ക്രിസ്തുവിന്റെ തിരുഹൃദയസ്നേഹമായി ജീവിച്ച നിത്യപുരോഹിത, പ്രിയ റെജിനച്ചാ, നീ മായുമ്പോളാണ് നിന്റെ വിലമതിക്കാനാവാത്ത അമൂല്യത തിരിച്ചറിയുന്നേ, നിന്നെ ഇനി കാണുവോളം നീ എന്നിൽ (ഞങ്ങളിൽ) കത്തിച്ച ദീപനാളങ്ങൾ കെടാതെ പ്രശോഭിക്കാൻ കൂടെ പ്രാർത്ഥിക്കണേ..

പ്രിയ റെജിനച്ചാ..അങ്ങ് ഒരു ഓർമ്മയായെന്നു ഉൾക്കൊള്ളാൻ സാധിക്കുന്നില്ല.. ഞങ്ങളുടെ ഓരോരുത്തരുടയും (റെജിനച്ചന്റെകൂടെ പഠിച്ചതും, ജൂനിയർസ്, സീനിയർസ് ആയി പഠിച്ചതും ആയവരുടെ) ഭവനങ്ങളിൽ ഞങ്ങൾ പോലും അറിയാതെ നിത്യസന്ദർശകനായും..ഞങ്ങളെക്കാൾ കൂടുതൽ സമയം അവരുമായി ചിലവഴിച്ചും..എല്ലാ കാര്യങ്ങളിലും ഇടപെട്ടും..ഉപദേശങ്ങൾ നൽകിയും..സ്നേഹിച്ചും..സഹായിച്ചും..ഒരു വലിയ ഏട്ടനെ പോലെ…

കൊച്ചി രൂപതയുടെ വികാരി ജനറൽ ആയി റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്തുശേരിയെ അഭിവന്ദ്യ കൊച്ചി രൂപതാ മെത്രൻ റൈറ്റ് റവ ഡോ .ജോസഫ് കരിയിൽ പിതാവ് നിയമിച്ചു.

കൊച്ചി രൂപതാ വികാരി ജനറൽ മോൺ ഷൈജു എറണാകുളം ജില്ലയിലെ തീരദേശ മേഖലയായ കണ്ണമാലി ഇടവക അംഗം ആണ്. റൈറ്റ് റവ മോൺ ഡോ ഷൈജു പരിയാത്ത്‌ശേരി അച്ചന് അഭിനന്ദനങ്ങളും , പ്രാർത്ഥനാശംസകളും.