പുനഃരുത്ഥാന ഞായറിലേക്ക്നടന്നു നീങ്ങുന്ന കുരിശിൻ്റെ വഴികൾ
പരിഹാസവും വേദനയും ദുഃഖവുമായി മരണനിഴലിന്‍റെ താഴ്വരകളിലൂടെ രണ്ടായിരം കൊല്ലങ്ങള്‍ക്കു മുമ്പ് മാനവരക്ഷകനായ ക്രിസ്തു കടന്നുപോയ അന്ത്യയാത്രയുടെ ദീപ്തസ്മരണകളാണ് കുരിശിന്‍റെ വഴികളുടെ പ്രമേയം. എന്നാല്‍ ഈ യാത്ര പര്യവസാനിക്കുന്നത് കുരിശിലല്ല, ഉയിര്‍പ്പ് ഞായറിലാണ്. ക്രൈസ്തവ വിശ്വാസത്തെ അടിമുടി പൊതിഞ്ഞുനില്‍ക്കുന്നതും ക്രൈസ്തവ പ്രത്യാശയുടെ പ്രഭവകേന്ദ്രവും…