ഇനിയും മാറ്റമില്ലാത്ത, ഏകീകൃത കുർബ്ബാനയുടെ പേരിലുള്ള തർക്കങ്ങളും വിട്ടുവീഴ്ചക്ക് തയ്യാറാകാത്ത മനോഭാവങ്ങളും നമ്മുടെ മക്കൾക്ക് കൊടുത്തുകൊണ്ടിരിക്കുന്ന ഉതപ്പുകൾക്കും ദുർമാതൃകകൾക്കും വിശ്വാസക്ഷയങ്ങൾക്കും വലിയ വില കൊടുക്കേണ്ടി വരും.
ഏകീകൃത കുർബ്ബാനയെ ചൊല്ലിയുള്ള തർക്കങ്ങൾ മൂലം വിശുദ്ധ കുർബ്ബാനയിൽ സംബന്ധിക്കാതെ ഇരിക്കുമ്പോൾ, ഇടവക വികാരിയോടും മെത്രാന്മാരോടും തോന്നുന്ന വിയോജിപ്പും അവരുടെ കുറ്റങ്ങളുമൊക്കെ വീട്ടിൽ വന്ന് മക്കൾ കേൾക്കെ വിളമ്പുമ്പോൾ, കൂദാശപരമായ ജീവിതത്തിൽ പേരെന്റ്സ് താല്പര്യം കാണിക്കാത്തപ്പോൾ … നമ്മുടെ മക്കളിൽ ക്രിസ്തീയവിശ്വാസത്തോട്…