Month: April 2022

സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി

കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ സംഘടിപ്പിച്ച “സമർപ്പിതർ – സഭാജ്വാല” എന്ന പ്രോഗ്രാം കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ദുർബ്ബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടുകയും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും…

കൂട്ടായ പ്രേഷിത പ്രവർത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കാക്കനാട്: കൂട്ടായ്മയിലധിഷ്ഠിതമായ നൂതന പ്രേഷിതപ്രവർത്തന ശൈലികൾ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജർ ആർച്ചുബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ക്രിസ്തുവിനും ക്രൈസ്തവ സഭയ്ക്കുവേണ്ടിയും തൂലിക പടവാൾ ആക്കിയ ഒരു സ്ത്രീ, 14-ാം നൂറ്റാണ്ടിൽ മാർപ്പാപ്പ ചെയ്യുന്നത് ശരിയല്ലെന്ന് പറയാൻ ധൈര്യം കാട്ടിയ ആ സ്ത്രീയുടെ പേരാണ് സിയന്നയിലെ വി. കാതറിൻ….

മാർപ്പാപ്പ ചെയ്യുന്നത് ശരിയല്ലെന്ന് പറയുകയോ? അതും ഒരു സ്ത്രീ???അവളുടെ പേര് കാതറിൻ…. തന്റെ എതിർപ്പ് മാർപ്പാപ്പയെ അറിയിക്കുക… അവളുടെ തീരുമാനം ഉറച്ചതായിരുന്നു… വെറും ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ അതിനവൾ ഇറങ്ങിപ്പുറപ്പെട്ടു… കൂടെയുള്ളവർ അവളെയെതിർത്തു നോക്കി… പക്ഷെ പിന്മാറാൻ കാതറിൻ ഒരുക്കമല്ലായിരുന്നു… റോമിൽ നിന്ന്…

ദൈവത്തോടു ചേര്‍ന്നു നില്‍ക്കുവിന്‍; അവിടുന്ന്‌ നിങ്ങളോടും ചേര്‍ന്നുനില്‍ക്കും (യാക്കോബ്‌ 4 : 8)|Come near to God and he will come near to you. (James 4:8)

ജീവിതത്തിൽ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ച അനേകം വ്യക്തികളെ വചനത്തിലുടനീളം നാം കാണുന്നുണ്ട്. അപ്രകാരം ആരൊക്കെ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങളെ മഹത്വത്തിലേക്കുയര്‍ത്തിയ ഒരു ദൈവത്തെ നമുക്ക് കാണാനാകും. അതുപോലെ നമ്മുടെ വ്യക്തിജീവിതങ്ങളെയും ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള…

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.|ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി.

ദാമ്പത്യ ബന്ധങ്ങൾ വിശുദ്ധിക്കു മുമ്പിൽ വെല്ലുവിളിക്കപ്പെടുന്ന കാലമാണിത്.ഏഴ് അല്ലങ്കിൽ പന്ത്രണ്ട് സ്വർണ മൊട്ടുകൾ കൊണ്ട് കുരിശാകൃതിയിൽ അലങ്കരിച്ച ക്രിസ്തീയവിവാഹ താലി. ഏഴ് കൂദാശകളാൽ സമ്പന്നമായപന്ത്രണ്ട് ശ്ലീഹന്മാരുടെ മേൽ അടിത്തറയിട്ട കുടുംബം എന്ന ഗാർഹികസഭ എന്നാണിതിനർത്ഥം.കുരിശ് രക്ഷയുടെ അടയാളത്തെയും രക്ഷകനായ യേശുക്രിസ്തുവിനെയും സൂചിപ്പിക്കുന്നു.…

കര്‍ത്താവേ, അങ്ങയെ അന്വേഷിച്ചവരെ അങ്ങ്‌ ഉപേക്‌ഷിച്ചിട്ടില്ല. (സങ്കീര്‍ത്തനങ്ങള്‍ 9 : 10) |Lord, have not forsaken those who seek you.(Psalm 9:10)

നാം ആത്മാർത്ഥമായി കർത്താവിനെ അന്വേഷിക്കുമ്പോൾ കർത്താവ് അനുഗ്രഹവും, പ്രതിഫലവും നൽകും. എങ്ങനെയാണ് കർത്താവിനെ ആത്മാർത്ഥമായി അന്വേഷിക്കുന്നത്? കർത്താവ് നമ്മളോട് സംസാരിക്കുവാൻ ആഗ്രഹിക്കുന്നത് എന്തെന്ന് ശ്രദ്ധിക്കുക. പലപ്പോഴും പാപചിന്തകൾ കർത്താവ് പറയുന്നത് കേൾക്കുവാൻ നമ്മുടെ കാതുകളെ തടസപ്പെടുത്തുന്നു. ചില സമയങ്ങളിൽ നാം പ്രാർത്ഥിക്കുവാൻ…

“സഭാപ്രബോധനങ്ങളിൽ വ്യക്തതയില്ലാത്തവർ ക്ലബ് ഹൗസ് ചർച്ചക്കാരാകുമ്പോൾ “

ഈയിടെ ഒരു ക്ലബ് ഹൗസ് ചർച്ച നടന്നു. ഇസ്ലാമിനെക്കുറിച്ചുള്ള സഭയുടെ കാഴ്ചപ്പാട് അവിടെ ഏറെ വിമർശിക്കപ്പെട്ടു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ (NA: നോസ്ത്ര ഏതാതേ) മൂന്നാം നമ്പറും തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ (LG: ലൂമൻ ജെൻസിയും) പതിനാറാം നമ്പറും…

എന്റെ അടുക്കല്‍ വരുന്നവനെ ഞാന്‍ ഒരിക്കലും തള്ളിക്കളയുകയുമില്ല. (യോഹന്നാന്‍ 6: 37)|whoever comes to me I will never cast out. (John 6:37)

കർത്താവിന്റെ അടുക്കൽ ചെല്ലുന്നവനെ കർത്താവ് തള്ളിക്കളയാറില്ല, പകരം അവനെ ചേർത്തുപിടിക്കുകയാണ് ചെയ്യുന്നത്. ലോകം മനുഷ്യനെ ചേർത്ത് പിടിക്കുന്നത്, സാമൂഹിക മാനദണ്ഡങ്ങൾ അനുസരിച്ചാണ്, എന്നാൽ കർത്താവ് നമ്മെ ചേർത്ത് പിടിക്കുന്നത് നമ്മളുടെ കുറവുകൾ നോക്കിയാണ്. ഏശയ്യ 1 :18 ൽ പറയുന്നു, കര്‍ത്താവ്…

നിങ്ങൾ വിട്ടുപോയത്