ജീവിതത്തിൽ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിച്ച അനേകം വ്യക്തികളെ വചനത്തിലുടനീളം നാം കാണുന്നുണ്ട്. അപ്രകാരം ആരൊക്കെ തങ്ങളുടെ ജീവിതങ്ങളെ ദൈവത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ അവരുടെയെല്ലാം ജീവിതങ്ങളെ മഹത്വത്തിലേക്കുയര്‍ത്തിയ ഒരു ദൈവത്തെ നമുക്ക് കാണാനാകും. അതുപോലെ നമ്മുടെ വ്യക്തിജീവിതങ്ങളെയും ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചുകൊണ്ട് ജീവിക്കുവാനുള്ള ഒരു വിളിയാണ് ഒരോ ക്രൈസ്തവമക്കള്‍ക്കും ലഭിച്ചിരിക്കുന്നത്.

അനുവദനീയമായ സുഖസന്തോഷങ്ങൾ വേണ്ടെന്ന് വച്ച് നേടുന്ന ആത്മീയശക്തിയാൽ തിന്മയുടെ പ്രലോഭനങ്ങളെ എതിരിടാൻ സാധിക്കും. ശാരീരികമായി ബലഹീനനായ ഒരു വ്യക്തിയെ കീഴ്‌പ്പെടുത്താൻ എളുപ്പമായിരിക്കുന്നതുപോലെ നാം ആത്മീയരായി ബലഹീനരാണെങ്കിൽ തിന്മ നമ്മെ കീഴ്‌പ്പെടുത്തും. ശാരീരികമായ ബലമുള്ളവരാകാൻ നാം നല്ല ഭക്ഷണം കഴിക്കും, നന്നായി വ്യായാമം ചെയ്ത് നല്ല മസിൽ(മാംസപേശി) ഉണ്ടാക്കും.ആത്മാവിന് ആവശ്യമായ ഭക്ഷണം പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ദൈവവചനത്തിലൂടെയും നാം നല്കണം.

ദൈവഹിത പ്രകാരമല്ലാത്ത സന്തോഷങ്ങളോട് വേണ്ട എന്നു പറഞ്ഞ് ആത്മാവിനെ ബലപ്പെടുത്തുന്നതാണ് ആത്മാവിന്റെ ശക്തി. ”ആകയാൽ ദൈവത്തിനു വിധേയരാകുവിൻ; പിശാചിനെ ചെറുത്തുനില്ക്കുവിൻ, അപ്പോൾ അവൻ നിങ്ങളിൽനിന്ന് ഓടിയകന്നുകൊള്ളും. പരിപൂര്‍ണ്ണമായി നാം നമ്മുടെ ജീവിതങ്ങളെ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ വലിയ മാറ്റങ്ങള്‍ ദൈവം നമ്മുടെ ജീവിതത്തില്‍ വരുത്തും. നാം ആയിരിക്കുന്ന അവസ്ഥകളെ ആ അവസ്ഥയില്‍ ത്തന്നെ ദൈവത്തിനു വിട്ടു കൊടുക്കാം. ദൈവാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ നമ്മുടെ ജീവിതങ്ങള്‍ രൂപാന്തരപ്പെടും. നിസ്വാര്‍ത്ഥമായ സമര്‍പ്പണത്തിന്റെ അവസ്ഥകളിലേക്ക് ദൈവം നമ്മെ ഉയര്‍ത്തട്ടെ. നാം ഓരോരുത്തർക്കും കർത്താവിനോട് ചേർന്നു നിൽക്കാം. ദൈവം എല്ലാവരെയും സമ്യദ്ധമായി അനുഗ്രഹിക്കട്ടെ.

Phone 9446329343

നിങ്ങൾ വിട്ടുപോയത്