Tag: Simon Peter said

നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.(ലൂക്കാ 1: 42)|Blessed are you among women, and blessed is the fruit of your womb! (Luke 1:42)

യേശുവിന്റെ അമ്മയാകാനുള്ള ഭാഗ്യം തനിക്കു ലഭിച്ചു എന്നറിഞ്ഞ ഉടനെ മറിയം ചെയ്തത് തന്റെ ചാർച്ചക്കാരിയായ എലിസബത്തിന്റെ വീട്ടിലേക്ക് വളരെ ക്ലേശം നിറഞ്ഞ വഴികളിലൂടെ ഒരു യാത്ര പുറപ്പെടുകയാണ്. മാലാഖയുടെ സന്ദർശനസമയം വരെ മറിയം എന്ന യുവതിക്ക് തന്റേതായ പല പദ്ധതികളും ഉണ്ടായിരുന്നിരിക്കണം.…

മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക്‌ എന്നില്‍ നിറവേറട്ടെ! (ലൂക്കാ 1: 38)|Mary said, “Behold, I am the servant of the Lord; let it be to me according to your word. (Luke 1:38)

സ്വതന്ത്രമായ തീരുമാനങ്ങൾ എടുക്കാൻ കഴിവുള്ള ലോകത്തിൽ ദൈവത്തിന്റെ പദ്ധതികൾ നടപ്പിലാക്കാൻ മനുഷ്യന്റെ സമ്മതം ആവശ്യ ഘടകമാണ്. യേശുവിന്റെ മാതാവായ മറിയത്തെക്കുറിച്ച് ഉള്ളതുപോലെ തന്നെ നാം ഒരോരുത്തരെയും കുറിച്ച് ഒട്ടേറെ പദ്ധതികൾ ദൈവത്തിനുണ്ട്. അതു തിരിച്ചറിഞ്ഞ്, മറിയത്തെപ്പോലെ നമ്മെ മുഴുവനായും ദൈവഹിതത്തിനായി സമർപ്പിക്കാൻ…

എന്റെ നാമം നിമിത്തം നിങ്ങളെ എല്ലാവരും ദ്വേഷിക്കും. എങ്കിലും, നിങ്ങളുടെ ഒരു തലമുടിയിഴ പോലും നശിച്ചുപോവുകയില്ല.(ലൂക്കാ 21: 17-18)|You will be hated by all for my name’s sake. But not a hair of your head will perish. (Luke 21:17‭-‬18)

ദൈവരാജ്യം ആഗ്രഹിക്കുന്നവർ അനുഭവിക്കേണ്ടി വരുന്ന പീഡകളെക്കുറിച്ച് യാതൊരു മറയുമില്ലാതെ ഈശോ നിരവധി തവണ തന്റെ വചനങ്ങളിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ ലോകം തരുന്ന സുഖങ്ങളും, മരണശേഷം സ്വർഗ്ഗീയ സൗഭാഗ്യവും അനുഭവിക്കാനാണ് മനുഷ്യനു താൽപര്യം. എന്നാൽ, ജീവിച്ചിരിക്കുമ്പോൾ തന്നെ ഇവയിൽ രണ്ടിലൊന്ന് തിരഞ്ഞെടുത്തേ…

അവിടുന്നു തന്റെ വചനം അയച്ച്‌, അവരെ സൗഖ്യമാക്കി; വിനാശത്തില്‍നിന്നു വിടുവിച്ചു.(സങ്കീര്‍ത്തനങ്ങള്‍ 107: 20)|He sent out his word and healed them, and delivered them from their destruction.(Psalm 107:20)

വചനത്തെ വളച്ചൊടിക്കുകയും നിസ്സാരമായി പരിഗണിക്കുകയും ചെയ്യുന്നവര്‍ ജീവിക്കുന്ന ദൈവത്തെതന്നെയാണ് അവഹേളിക്കുന്നത്. ഈ വചനമാണ് കാലസമ്പൂര്‍ണ്ണതയില്‍ മാംസം ധരിച്ചു മനുഷ്യനായി കടന്നുവന്ന യേശു. അവിടുന്ന് പ്രവര്‍ത്തിച്ച അദ്ഭുതങ്ങളെല്ലാം വചനത്താലായിരുന്നു. അവിടുത്തെ നാവില്‍നിന്നു പുറപ്പെട്ട വചനങ്ങള്‍ രോഗികളെ സുഖപ്പെടുത്തി. പ്രവാചകന്മാരുടെ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ വചനം…

ഭഗ്‌നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം (ലൂക്കാ 18: 1)|Always pray and not lose heart.(Luke 18:1)

ദൈവവുമായുള്ള ഒരു വ്യക്തിയുടെ ബന്ധത്തിൽ ഏറ്റവും ബുദ്ധിമുട്ടേറിയ രണ്ടു കാര്യങ്ങളാണ്, പ്രാർത്ഥനയും വിശ്വാസത്തിലൂടെയുള്ള പ്രത്യാശയും. എപ്പോഴും പ്രാർത്ഥിക്കണം എന്നാണ് ഈശോ നമ്മോടു പറയുന്നത്. പ്രാർത്ഥനയിലൂടെയാണ് നമ്മൾ ദൈവവുമായുള്ള ബന്ധത്തിന് ജീവൻ പ്രദാനം ചെയ്യുന്നത്. അതിനാൽതന്നെ, അനുദിന ജീവിതത്തിൽ നമ്മൾ ചെയ്യേണ്ട ഏറ്റവും…

നിന്റെ ദൈവത്തിനുവേണ്ടി നിരന്തരം കാത്തിരിക്കുക.(ഹോസിയാ 12 : 6)|Wait continually for your God.”(Hosea 12:6)

ദൈവത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് ലോകദൃഷ്ടിക്ക് അജ്ഞാതമാണ്. ദൈവം കൽപിച്ചപ്പോൾ നോഹ പെട്ടകം ഉണ്ടാക്കിയതായി നാം വായിക്കുന്നില്ലേ? നോഹയും കുടുംബവും ഈ പെട്ടകത്തിൽ പ്രവേശിച്ചപ്പോൾ കണ്ടവരെല്ലാം പരിഹസിച്ചു. കാരണം അന്ന് പ്രളയത്തിന്റെ യാതൊരു ലക്ഷണവും ഭൂമിയിൽ ഉണ്ടായിരുന്നില്ല. നോഹ പെട്ടകത്തിൽ കയറി ഏഴുദിവസം…

ശിമയോന്‍ പത്രോസ്‌ പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്‌തുവാണ്‌.(മത്തായി 16: 16)|Simon Peter replied, “You are the Christ, the Son of the living God.”(Mathew 16:16)

യഹൂദജനത്തിന്റെ ഇടയിൽ യേശു ആരാണ് എന്ന കാര്യത്തിൽ ഒട്ടേറെ സംശയങ്ങളും അഭിപ്രായങ്ങളും നിലവിലുണ്ടായിരുന്നു. അവയെക്കുറിച്ചെല്ലാം ശിഷ്യന്മാരും ബോധാവാന്മാരായിരുന്നുവെന്ന് ഇന്നത്തെ വചനഭാഗം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെയായിരിക്കണം ഈശോ തന്റെ ശിഷ്യരുടെ അഭിപ്രായം ആരായുന്നത്. ആശയകുഴപ്പവും അജ്ഞതയും അബദ്ധചിന്തകളും കൈയടക്കിയിരിക്കുന്ന ലോകത്തിൽ ഒരിക്കലും അപ്രസക്തമാകാത്ത…

നിങ്ങൾ വിട്ടുപോയത്